Month: January 2024

  • Kerala

    പരിമിതികളെയും പരിഹാസങ്ങളെയും തോൽപ്പിച്ച് സർക്കാർ ജോലി നേടി യുവാവ്

    മുണ്ടക്കയം : നാടിന്റെ അഭിമാനമായി മാറുകയാണ് മനു എന്ന ചെറുപ്പക്കാരൻ.പരിമിതികളെയും പരിഹാസങ്ങളെയും തോൽപ്പിച്ച് ഇന്ന് സർക്കാർ ജോലി നേടിയിരിക്കുകയാണ് മനു. “ഭിന്നശേഷിക്കാരനല്ലേ, വല്ല ലോട്ടറിക്കടയോ മറ്റോ ഇട്ടു കൊടുക്കുക. പഠിപ്പിച്ചിട്ട് എന്തുകാര്യം” നാട്ടുകാർ മാതാപിതാക്കളോട് പറയുന്നത് കേട്ടാണ് കോട്ടയം മുണ്ടക്കയം അഞ്ഞൂറ്റിനാല് സ്വദേശി ആയ മനു ഇ.എം വളർന്നത്. പ്രായത്തിന്റേതായ കുസൃതികൾ കൂടിയായപ്പോൾ ലോട്ടറി കട ഇട്ടു ജീവിക്കേണ്ടി വരും എന്നുള്ള കുറ്റപ്പെടുത്തലുകളും ഏറെ കേൾക്കേണ്ടി വന്നു. എന്നാൽ ശാരീരിക പരിമിതിയേയുള്ളൂ സ്വപ്നങ്ങൾക്ക് പരിമിതികൾ ഇല്ല എന്നു തെളിയിക്കുന്നതായിരുന്നു മനുവിന്റെ പിന്നീടുള്ള നേട്ടങ്ങൾ. പത്താം ക്ലാസ് വരെയേ പഠിക്കാൻ കഴിയൂവെന്ന പലരുടെയും കളിയാക്കലുകളെ മുഖവിലയ്ക്കെടുക്കാതെ മനു എത്തിച്ചേർന്നത് മലയാളത്തിൽ എം.ഫിൽ ബിരുദത്തിൽ. ഒപ്പം മലയാളത്തിൽ യുജിസി ജെ ആർ എഫും നേടി. അക്കാദമിക നേട്ടങ്ങളുടെ മികവിന് പൂർണത നൽകികൊണ്ട് പിഎസ്സി മത്സര പരീക്ഷകളിൽ ഉന്നത വിജയം.  ഇപ്പോൾ വയനാട് പെരിക്കല്ലൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗം മലയാളം…

    Read More »
  • NEWS

    ‘തഗ് ലൈഫി’ൽ പ്രധാന റോളിൽ ദുൽഖർ സൽമാനു പിന്നാലെ ജോജു ജോർജും, വൻ പ്രതീക്ഷകളുമായി കമൽഹാസൻ- മണിരത്നം ചിത്രം

        36 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കമല്‍ഹാസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രമാണ് തഗ് ലൈഫ്. മലയാളത്തിലെ പ്രിയതാരം ദുൽഖർ സൽമാൻ നേരത്തെ ചിത്രത്തിലുള്ള കാര്യം ഔദ്യോഗികമായി നിർമ്മാതാക്കൾ സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ മറ്റൊരു പ്രിയതാരവും ഈ പ്രോജക്റ്റിന്റെ ഭാഗമാണെന്ന് ഒഫീഷ്യൽ അപ്ഡേറ്റ് വന്നിരിക്കുകയാണ്. തന്റേതായ അഭിനയ പ്രകടനത്തിലൂടെ നാഷണൽ അവാർഡും, സംസ്ഥാന അവാർഡുകളും കരസ്ഥമാക്കിയ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരം ജോജു ജോർജും ‘തഗ് ലൈഫി’ൽ അഭിനയിക്കുന്നു. പ്രധാനപ്പെട്ട ഒരു പ്രധാനകഥാപാത്രത്തെയാണ് ജോജു ജോര്‍ജ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍.മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ‘രംഗരായ ശക്തിവേല്‍ നായ്ക്കര്‍’എന്നാണ് ചിത്രത്തിൽ കമലിന്റെ കഥാപാത്രത്തിന്റെ പേര്. ഇന്ത്യൻ സിനിമയുടെ അഭിമാനമായ ഉലകനായകൻ കമൽഹാസൻ മണിരത്‌നം കൂട്ടുകെട്ടിൽ രൂപം കൊള്ളുന്ന ചിത്രത്തിൽ കമൽഹാസനോടൊപ്പം ദുൽഖർ സൽമാൻ, ജോജു ജോർജ്, ജയം രവി, ഗൗതം കാർത്തിക്…

    Read More »
  • NEWS

    ബീഫ് കച്ചവടത്തിലേക്ക് മെറ്റയുടെ തലവൻ മാര്‍ക്ക് സക്കര്‍ബര്‍ഗ്; വിമർശനവുമായി ഇന്ത്യ 

    ന്യൂയോർക്ക്: ലോക കോടീശ്വരന്‍ പട്ടികയില്‍ മുന്‍പന്തിയിലുള്ള ബിസിനസുകാരനാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഫേസ്ബുക്ക്, വാട്ട്‌സ്‌ആപ്പ്, ഇൻസ്റ്റാഗ്രാം, ത്രെഡ്സ്, ഹൊറൈസണ്‍ മെറ്റാവേര്‍സ് എന്നിവ  ഉള്‍പ്പെടുന്ന മെറ്റ കമ്ബനിയുടെ തലവൻ കൂടിയാണ് അദ്ദേഹം. ഇതുകൂടാതെ പല കമ്ബനികളിലും സ്റ്റാര്‍ട്ട് അപ്പുകളിലും സക്കർബർഗ് നിക്ഷേപം നടത്തുന്നുമുണ്ട്.ഏറ്റവും അവസാനമായി ഹവായ് സംസ്ഥാനത്തില്‍ പെടുന്ന പസഫിക് ദ്വീപായ കവായിലെ കൊയോലൗ റാഞ്ചില്‍ കന്നുകാലികളെ വളര്‍ത്തുന്ന പുതിയ സംരംഭം ആരംഭിച്ചിരിക്കുകയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഗുണനിലവാരമുള്ള ബീഫ് എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് പുതിയ സംരഭത്തിലൂടെ താൻ  ഉദ്ദേശിക്കുന്നതെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു.ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ സക്കര്‍ബര്‍ഗ് തന്റെ ബീഫ് സംരംഭം പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹത്തിനെതിരെ സസ്യാഹാരികള്‍ പ്രതിഷേധവുമായി എത്തിയിട്ടിണ്ട്. ഒരു വശത്ത് തന്റെ കന്നുകാലികളെ പരിപാലിക്കുമെന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ടെങ്കിലും ആത്യന്തികമായ അവയെ തന്റെ തീൻമേശയില്‍ ഭക്ഷണമാക്കാനാണ് ഉദ്ദേശം എന്നും ഇവര്‍ ആരോപിക്കുന്നു. ഇന്ത്യയിൽ നിന്നായിരുന്നു ഏറ്റവും കൂടുതൽ പ്രതിഷേധം.സക്കര്‍ബര്‍ഗിന്റെ പുതിയ സംരംഭം കന്നുകാലികളോടുള്ള  താല്‍പ്പര്യമല്ലെന്നും ഇവയെ കൊന്ന്…

    Read More »
  • India

    യുഎഇ പ്രസിഡന്റ് ഇന്ത്യയില്‍;  നരേന്ദ്രമോദിക്കൊപ്പം  റോഡ് ഷോ

    അഹമ്മദാബാദ്: യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യയിലെത്തി. ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ എത്തിയ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിച്ചു. ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റിന്റെ മുഖ്യാതിഥിയായാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാൻ ഇന്ത്യയിലെത്തിയത്. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് ഗാന്ധിനഗറിലേക്ക് മോദിക്കൊപ്പം ഷെയ്ഖ് മുഹമ്മദ് റോഡ് ഷോയിൽ പങ്കെടുക്കുകയും ചെയ്തു. മൂന്ന് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെഗാ റോഡ് ഷോയായിരുന്നു സംഘടിപ്പിച്ചത്. അഹമ്മദാബാദിനെയും ഗാന്ധിനഗറിനെയും ബന്ധിപ്പിക്കുന്ന ഇന്ദിരാ പാലത്തില്‍ ആണ് റോഡ് ഷോ സമാപിച്ചത്. അതീവ സുരക്ഷാ വിന്യാസമാണ് നഗരത്തില്‍ ഉടനീളം ഏര്‍പ്പെടുത്തിയത്. ബുധനാഴ്ച ഗാന്ധിനഗറിലെ മഹാത്മാ മന്ദിര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റിന്റെ ( വി ജി ജി എസ് ) പത്താം പതിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. അതേസമയം നരേന്ദ്രമോദി യുഎഇ പ്രസിഡന്റിനെ വിമാനത്താവളത്തില്‍ അഭിവാദ്യം…

    Read More »
  • Kerala

    പൊൻകുന്നത്ത് അഞ്ചു വയസ്സുകാരന്റെ വയറ്റിൽ നിന്നും സ്റ്റീൽ കമ്പി കഷണം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു 

    കോട്ടയം:പൊൻകുന്നത്ത് അഞ്ചു വയസ്സുകാരന്റെ വയറ്റിൽ നിന്നും സ്റ്റീൽ കമ്പി കഷണം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. അഞ്ചു വയസ്സുകാരന്റെ വയറ്റിൽ നിന്നു സ്റ്റീൽ കമ്പിയുടെ കഷണം കീഹോൾ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. കടുത്ത വയറുവേദനയും പനിയും ഛർദിയും ബാധിച്ചാണ് പൊൻകുന്നം സ്വദേശിയായ കുട്ടി കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ആശുപത്രിയിലെത്തിയത്. പരിശോധനയിൽ വയറ്റിൽ പഴുപ്പ് വ്യാപിച്ച് രക്തത്തിൽ അണുബാധയും കണ്ടെത്തി. തുടർന്ന് അടിയന്തര കീഹോൾ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. വയറ്റിൽ കെട്ടിക്കിടന്ന പഴുപ്പ് നീക്കം ചെയ്യുന്നതിനിടെയാണ് ചെറുകുടൽ തുളച്ചു വയറ്റിലേക്കു ഇറങ്ങിയ നിലയിൽ ചെറിയ സ്റ്റീൽ കമ്പി കണ്ടെത്തിയത്. 3 സെന്റിമീറ്റർ നീളവും, 2 മില്ലിമീറ്റർ വണ്ണവുമുള്ള കമ്പിക്കഷണമാണു പുറത്തെടുത്തത്. കുട്ടി അറിയാതെ വിഴുങ്ങിയതാവാമെന്നു ഡോക്ടർമാർ അറിയിച്ചു. ശസ്ത്രക്രിയയ്ക്കു ശേഷം 3-ാം ദിവസം കുട്ടി പൂർണ ആരോഗ്യവാനായി ആശുപത്രി വിട്ടതായും ഡോക്ടർമാർ അറിയിച്ചു.

    Read More »
  • Kerala

    ടി.എൻ. പ്രതാപന്‍റെ സ്റ്റാഫിനെതിരായ ആരോപണം: കെ. സുരേന്ദ്രന് വക്കീല്‍ നോട്ടീസ്

    തൃശൂർ: ടി.എൻ. പ്രതാപന്‍ എം.പിയുടെ ഡല്‍ഹിയിലെ പി.ആര്‍.ഒ എൻ.എസ്. അബ്ദുല്‍ ഹമീദ് പോപ്പുലര്‍ ഫ്രണ്ട് അംഗമാണെന്ന ആരോപണം ഉന്നയിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ വക്കീല്‍ നോട്ടീസ്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പിൻവലിച്ച്‌ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടാണ് ഹൈകോടതി അഭിഭാഷകൻ അഡ്വ. അനൂപ് വി.ആര്‍. മുഖേനെ അബ്ദുല്‍ ഹമീദ് നോട്ടീസ് അയച്ചത്. ജനുവരി ഏഴിന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തൃശ്ശൂര്‍ എം.പി ടി.എൻ. പ്രതാപന്‍റെ സ്റ്റാഫിനെതിരെ കെ. സുരേന്ദ്രൻ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. ‘നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രതാപന്‍റെ കൂടെയുള്ളത്. അദ്ദേഹത്തിന്‍റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നയാള്‍ പി.എഫ്.ഐക്കാരനാണ്. ജാമിയ മില്ലിയ ഗൂഢാലോചന കേസില്‍ അയാളെ പൊലീസ് ചോദ്യം ചെയ്തിരുന്നു.ഡല്‍ഹി കലാപത്തില്‍ അയാള്‍ക്ക് പങ്കുണ്ടെന്ന സംശയവുമുണ്ട്’ – സുരേന്ദ്രൻ പറഞ്ഞിരുന്നു. ജാമിഅ മില്ലിയ കേന്ദ്ര സര്‍വകലാശാലയുടെ എൻ.എസ്‌.യു.ഐ പ്രസിഡന്‍റാണ് എൻ.എസ്. അബ്ദുല്‍ ഹമീദ്. കെ. സുരേന്ദ്രന് മറുപടിയായുള്ള ടി.എൻ. പ്രതാപന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:  കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്നെ അവഹേളിക്കാൻ…

    Read More »
  • Social Media

    യാത്ര ക്ലേശം രൂക്ഷമായ പ്രദേശങ്ങളിലേക്ക് നിങ്ങൾക്കും റൂട്ടുകൾ നിർദ്ദേശിക്കാം; നിർദ്ദേശം പുറത്തിറക്കി മോട്ടോർ വാഹനവകുപ്പ്

    തിരുവനന്തപുരം: ബസ്സുകൾ അധികം ഓടാത്ത റൂട്ടുകൾ നിങ്ങൾക്കറിയാമോ…..? യാത്ര ക്ലേശം രൂക്ഷമായ പ്രദേശങ്ങളിലേക്ക് നിങ്ങൾക്കും റൂട്ടുകൾ നിർദ്ദേശിക്കാം.മോട്ടോർ വാഹനവകുപ്പാണ് ഇത് സംബന്ധിച്ച നിർദ്ദേശം പുറത്തിറക്കിയിരിക്കുന്നത്. നിലവിൽ അധികം ബസുകൾ സർവീസ് നടത്താത്തതും യാത്രാക്ലേശം രൂക്ഷവുമായ റൂട്ടുകളാണ് നിർദ്ദേശിക്കേണ്ടത്. ലാഭകരമല്ലാത്ത കെഎസ്ആർടിസി സർവീസുകൾ അവസാനിപ്പിക്കുമെന്ന ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ തീരുമാനത്തെ തുടർന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ നടപടി. സ്വകാര്യ ബസുകൾക്കും ഇത് ബാധകമാണ്.ബസ് ഓടിക്കാൻ തയാറെങ്കിൽ ജനങ്ങൾ നിർദ്ദേശിക്കുന്ന റൂട്ടുകൾ ഉടമകൾക്ക് കൈമാറും.

    Read More »
  • NEWS

    പുതുമുഖങ്ങളായ രഞ്ജിത്ത് സജീവും, നെഹാ നസ്ലിനും നിറഞ്ഞാടുന്ന ‘ഖൽബ് ‘ നാളെ എത്തും

     സമീപകാലത്ത് ഏറ്റവും വലിയ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ലൗ സ്റ്റോറിയാണ് ഖൽബ്. പതുമുഖങ്ങളാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എന്നതാണ് ഈ ചിത്രത്തെ ഏറെ വ്യത്യസ്ഥമാക്കുന്നത്- സാജിദ് യാഹ്യ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഫ്രൈഡേ ഫിലിംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് ഫ്രാഗ്‌രന്റ് നേച്ചർ ഫിലിം കിയേഷൻസിന്റെ ബാനറിൽ വിജയ് ബാബുവാണ്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ‘ഖൽബ് ‘ ജനുവരി 12ന് പ്രദർശനത്തിനെത്തും. തീവ്രപ്രണയം ഏതറ്റം വരേയും പോകും എന്നതാണ് സംവിധായകനായ സാജിദ് യാഹ്യ ഈ ചിത്രത്തിലൂടെ കാട്ടിത്തരുന്നത്. എൺപതു ദിവസം നീണ്ടുനിന്ന ചിത്രീകരണം, വ്യത്യസ്ഥമായ ലൊക്കേഷനുകൾ, ഒരു ഡസനോളം വരുന്ന ഗാനങ്ങൾ, അര ഡസനോളം വരുന്ന സംഘട്ടന രംഗങ്ങൾ, ഹൃദ്യമായ മുഹൂർത്തങ്ങൾ… ഒപ്പം നർമ്മത്തിന്റെ മേമ്പൊടിയും ചേർന്ന ക്ലീൻ എന്റർടൈനറായിരിക്കും ഈ ചിത്രം. ആലപ്പുഴ ബീച്ചിന്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു നാടിന്റെ നേർക്കാഴ്ച്ചയുടെ പ്രതീകം കൂടിയാണ്. പുതുമുഖം രഞ്ജിത്ത് സജീവും, നെഹാ നസ്ലിനും നായകനും നായികയുമായി…

    Read More »
  • NEWS

    തിരുവനന്തപുരത്തുകാരുടെ കാത്തിരിപ്പിന് വിരാമമിട്ട് മെട്രോ റയിൽ; നിർമ്മാണപ്രവർത്തനങ്ങൾ ഉടൻ

    തിരുവനന്തപുരം:മോണോ റെയില്‍, ലൈറ്റ് മെട്രോ എന്നിങ്ങനെ തലസ്ഥാന നഗരത്തിന് യോജിച്ച പദ്ധതിയേതെന്ന പഠനം ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ പലത് കഴിഞ്ഞു. എന്നാൽ കാത്തിരിപ്പിന് വിരാമമിട്ട് തിരുവനന്തപുരം നഗരത്തിൽ മെട്രോ റെയില്‍ നിർമ്മാണം ഉടൻ ആരംഭിക്കും.കൊച്ചി മെട്രോക്ക് സമാനമായി മീഡിയം മെട്രോ തന്നെയാണ് തിരുവനന്തപുരത്തിനും യോജിക്കുകയെന്ന  കണ്ടെത്തലിനെ തുടർന്നാണിത്. രണ്ട് ഇടനാഴികളിലായി മെട്രോ നിര്‍മാണം ആരംഭിക്കാനാണ് പദ്ധതി. പള്ളിപ്പുറം ടെക്‌നോസിറ്റിയില്‍ നിന്ന് പള്ളിച്ചല്‍ വഴി നേമത്തേക്കാണ് ഒരു റീച്ച്‌. 27.4 കിലോമീറ്റര്‍ ദൂരമാണ് പിന്നിടുക. കഴക്കൂട്ടത്ത് നിന്ന് ഈഞ്ചക്കല്‍ വഴി കരമന കിള്ളിപ്പാലത്തേക്കാണ് രണ്ടാമത്തെ റീച്ച്‌. 14.7 കിലോമീറ്ററാണ് ഈ റീച്ചില്‍ ഉള്‍പ്പെടുക. ലുലുമാളിനും വിമാനത്താവളത്തിനും മുന്നിലൂടെയായിരിക്കും രണ്ടാമത്തെ റീച്ച്‌. നിര്‍ദിഷ്ട മെട്രോയുടെ ഈഞ്ചക്കല്‍ മുതല്‍ കിള്ളിപ്പാലം റീച്ചില്‍ ഭൂഗര്‍ഭ മെട്രോപാതയും ഉള്‍പ്പെടുന്നു. പള്ളിപ്പുറത്ത് അറ്റകുറ്റപ്പണിക്ക് വേണ്ടി യാര്‍ഡ് നിശ്ചയിച്ച പദ്ധതിയില്‍ 37 സ്റ്റേഷനുകളാണ് വിഭാവനം ചെയ്യുന്നത്. ഡിപിആര്‍ കണ്‍സല്‍ട്ടന്റായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനാണ് പ്രവര്‍ത്തിക്കുന്നത്.മെട്രോ സ്‌റ്റേഷനുകള്‍ക്കും വളവുകളുള്ള പ്രദേശങ്ങള്‍ക്കുമായി ഏറ്റെടുക്കേണ്ട ഭൂമി…

    Read More »
  • Careers

    ജര്‍മ്മനിക്ക് വേണം 5 ലക്ഷം നഴ്സുമാരെ; മലയാളികള്‍ക്ക് സുവര്‍ണാവസരം

    യൂറോപ്പിലെ ഏറ്റവും വലിയ സാമ്ബത്തിക ശക്തിയായ ജര്‍മ്മനി 5 ലക്ഷം നഴ്സുമാരെ തേടുന്നു. തൊഴില്‍, ഭാഷാപരിജ്ഞാനം എന്നിവയില്‍ മുന്നിട്ടുനില്‍ക്കുന്ന മലയാളി നഴ്സുമാര്‍ക്ക് സുവര്‍ണാവസരമാണിതെന്നാണ് വിലയിരുത്തലുകള്‍. ജര്‍മ്മനിലേക്ക് യോഗ്യതയുള്ള നഴ്സുമാരുടെ നിയമനം നടത്തുന്നതിനായി ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയുടെ ഇന്റര്‍നാഷണല്‍ പ്ലേസ്മെന്റ് സര്‍വീസസും (ZAV) ഡച്ച്‌ ഗെസെല്‍ഷാഫ്റ്റ് ഫ്യൂര്‍ ഇന്റര്‍നാഷണല്‍ സുസമ്മെനാര്‍ബെയ്റ്റ് (GIZ) ജി.എം.ബി.എച്ചും ചേര്‍ന്ന് 2013ല്‍ ആരംഭിച്ച പദ്ധതിയാണ് ‘ട്രിപ്പിള്‍ വിന്‍ പ്രോഗ്രാം’. ഈ പദ്ധതി വഴി ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, ബോസ്‌നിയ, ഹെര്‍സഗോവിന, ടുണീഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി നേഴ്‌സുമാര്‍ക്ക് ജര്‍മ്മനിയില്‍ ജോലി ലഭിച്ചു. ഇന്ത്യയില്‍ നിന്ന് ഇത്തരത്തില്‍ ജര്‍മ്മനിയില്‍ പോയവരില്‍ കൂടുതല്‍ പേരും കേരളത്തില്‍ നിന്നുള്ളവരായിരുന്നു. ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും നോര്‍ക്ക റൂട്ട്സും തമ്മിലുള്ള കരാറിന് കീഴിലാണ് ഇവര്‍ക്ക്  ജോലി ലഭിച്ചത്. ജര്‍മ്മനിയിലേക്കുമുളള ആരോഗ്യമേഖലയിലെ പ്രൊഫഷണലുകളുടെ റിക്രൂട്ട്‌മെന്റിനെ നോര്‍ക്ക റൂട്ട്‌സ് ഈ കരാറിലൂടെ ജനകീയമാക്കി. ജര്‍മ്മനിയിലേക്ക് ഇത്തരില്‍ പോകുന്ന നഴ്സുമാര്‍ക്ക് വേണ്ട പരിശീലനവും പിന്തുണയും ഈ കരാറിന്…

    Read More »
Back to top button
error: