IndiaNEWS

യുഎഇ പ്രസിഡന്റ് ഇന്ത്യയില്‍;  നരേന്ദ്രമോദിക്കൊപ്പം  റോഡ് ഷോ

അഹമ്മദാബാദ്: യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യയിലെത്തി. ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ എത്തിയ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിച്ചു.

ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റിന്റെ മുഖ്യാതിഥിയായാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാൻ ഇന്ത്യയിലെത്തിയത്.

Signature-ad

അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് ഗാന്ധിനഗറിലേക്ക് മോദിക്കൊപ്പം ഷെയ്ഖ് മുഹമ്മദ് റോഡ് ഷോയിൽ പങ്കെടുക്കുകയും ചെയ്തു.

മൂന്ന് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെഗാ റോഡ് ഷോയായിരുന്നു സംഘടിപ്പിച്ചത്. അഹമ്മദാബാദിനെയും ഗാന്ധിനഗറിനെയും ബന്ധിപ്പിക്കുന്ന ഇന്ദിരാ പാലത്തില്‍ ആണ് റോഡ് ഷോ സമാപിച്ചത്. അതീവ സുരക്ഷാ വിന്യാസമാണ് നഗരത്തില്‍ ഉടനീളം ഏര്‍പ്പെടുത്തിയത്. ബുധനാഴ്ച ഗാന്ധിനഗറിലെ മഹാത്മാ മന്ദിര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റിന്റെ ( വി ജി ജി എസ് ) പത്താം പതിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

അതേസമയം നരേന്ദ്രമോദി യുഎഇ പ്രസിഡന്റിനെ വിമാനത്താവളത്തില്‍ അഭിവാദ്യം ചെയ്യുന്ന ഫോട്ടോകള്‍ പങ്കുവെച്ച്‌ കൊണ്ട് വിദേശകാര്യ മന്ത്രാലയം ‘സൗഹൃദത്തിന്റെ ശക്തമായ ബന്ധങ്ങള്‍ വീണ്ടും ഉറപ്പിക്കുന്നു എന്ന് ട്വീറ്റ് ചെയ്തു.

Back to top button
error: