Month: January 2024
-
Crime
നന്‍പന്‍ ഡാ! കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാന്‍ മടി; സ്വയം വെടിവച്ച് സുഹൃത്തിനെ കുടുക്കാന്‍ യുവാവിന്റെ ശ്രമം
ലഖ്‌നൗ: കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാന്‍ തയാറാവാതെ സ്വയം വെടിയുതിര്‍ത്ത് കുറ്റം സുഹൃത്തിന് മേല്‍ ചാര്‍ത്താന്‍ ശ്രമിച്ച് യുവാവ്. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ ദാദ്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാന്ത് മാണ്ഡി പ്രദേശത്ത് ബുധനാഴ്ചയാണ് സംഭവം. 25കാരനായ തനൂജ് നാഗറാണ് ഇത്തരമൊരു നാടകം കളിച്ചത്. സുഹൃത്തിനെ ആക്രമണ കേസില്‍ കുടുക്കാനായി സ്വന്തം കൈയിലാണ് യുവാവ് വെടിയുതിര്‍ത്തത്. ”രണ്ട് വര്‍ഷം മുമ്പ് ഇയാള്‍ സുഹൃത്തായ ഋഷഭ് ഗുപ്തയില്‍ നിന്ന് 15 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. പറഞ്ഞ സമയത്ത് പണം തിരികെ നല്‍കാനായില്ല. തുടര്‍ന്ന്, ബുധനാഴ്ച നാഗര്‍ ഗുപ്തയുടെ വീട്ടിലേക്ക് എത്തുകയും സ്വയം വെടിയുതിര്‍ക്കുകയുമായിരുന്നു”- പൊലീസ് പറഞ്ഞു. ഗുപ്തയെ ക്രിമിനല്‍ കേസില്‍ കുടുക്കാന്‍ വേണ്ടിയാണ് യുവാവ് ഇങ്ങനെ ചെയ്തതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. നാഗറിനെ പിന്നീട് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇയാള്‍ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഇതുവരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. നിയമനടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍…
Read More » -
Crime
പട്ടി കുരച്ചതിനെ ചൊല്ലി തര്‍ക്കം; വീട്ടുടമയെ ഇഷ്ടിക കൊണ്ട് ഇടിച്ച് അയല്‍വാസി
കൊച്ചി: പട്ടി കുരച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വീട്ടുടമയ്ക്ക് അയല്‍വാസിയുടെ മര്‍ദ്ദനമേറ്റതായി പരാതി. ഇഷ്ടിക കൊണ്ടുള്ള ആക്രമണത്തില്‍ കൈവിരലിന് പരിക്ക് പറ്റിയ തുതിയൂര്‍ തപ്പലോടത്ത് ടി.ജി ബാബു (62) തൃക്കാക്കര സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ബാബുവിന്റെ അയല്‍വാസിയായ പ്രവീണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകിട്ട് അഞ്ചിന് ബാബുവിന്റെ വീട്ടിലെ പട്ടി കുരച്ചതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് പ്രവീണ്‍ ഇഷ്ടിക കൊണ്ട് ഇടിക്കുകയായിരുന്നുവെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ ബാബു വ്യക്തമാക്കി.
Read More » -
Crime
മോഷ്ടിച്ച ബൈക്കുകള്‍ ആക്രിവിലക്ക് തൂക്കിവില്‍ക്കും; ആദൂര്‍ സംഘത്തില്‍ പ്രായപൂര്‍ത്തിയാകാത്തവരും
കാസര്‍കോട്: സി.എ. നഗറില്‍ ഒരേദിവസം രണ്ട് ബൈക്ക് കവര്‍ച്ചചെയ്ത കേസില്‍ പിടിയിലായത് മോഷണമുതല്‍ പൊളിച്ചുവില്‍ക്കുന്ന സംഘം. പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരുള്‍പ്പെടെ ആറ് പ്രതികളാണ് അറസ്റ്റിലായത്. ആദൂര്‍ സി.എ. നഗറിലെ സുജിത്കുമാര്‍, റഹ്‌മത്ത് നഗറിലെ ബി.എ. സുഹൈല്‍ എന്നിവരുടെ പരാതിയിലെ അന്വേഷണത്തിലാണ് എടനീര്‍ മുണ്ടോള്‍മൂലയിലെ നിതിന്‍ (18), പൊവ്വല്‍ മുജീബ് മന്‍സിലിലെ ഷെരീഫ് (19), പൊവ്വല്‍ ലക്ഷംവീട്ടിലെ അബ്ദുല്‍ലത്തീഫ് (36) എന്നിവരെയും പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരെയും ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. യുവാക്കളെ കോടതിയിലും പ്രായപൂര്‍ത്തിയാകാത്തവരെ ജുവനൈല്‍ ഹോമിലും ഹാജരാക്കി. സുജിത്കുമാറിന്റെ കെ.എല്‍. 14 എന്‍ 4964 യൂണികോണ്‍ ബൈക്കും സുഹൈലിന്റെ കെ.എല്‍. 60 എച്ച് 2469 യമഹ ബൈക്കുമാണ് അടുത്തതടുത്ത ദിവസങ്ങളില്‍ മോഷണം പോയത്. സുജിത്തിന്റെ ബൈക്ക് സി.എ. നഗറിലെ കടക്ക് മുന്നിലും സുഹൈലിന്റെ ബൈക്ക് സി.എ. നഗറില്‍ പള്ളിക്ക് മുന്നിലുമാണ് നിര്‍ത്തിയിട്ടിരുന്നത്. പിടിയിലായ നിതിനും പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരും ചേര്‍ന്നാണ് ബൈക്കുകള്‍ മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. പൊവ്വലില്‍ ആക്രിക്കട നടത്തുന്ന ഷെരീഫും അബ്ദുല്‍ലത്തീഫും ഇവരില്‍നിന്ന്…
Read More » -
Crime
ഫോണ്‍ ഉപയോഗിച്ചു, നാട്ടുകാര്‍ക്കോ അയല്‍ക്കാര്‍ക്കോ നമ്പര്‍ കൊടുത്തില്ല; സവാദിന് ജോലിസ്ഥലത്ത് അടിക്കടി ഫോണ്‍ വരും
കണ്ണൂര്‍: പ്രഫ. ടി.ജെ. ജോസഫിന്റെ കൈ വെട്ടിയ കേസിലെ ഒന്നാം പ്രതി എറണാകുളം അശമന്നൂര്‍ നീലേലി മുടശേരി സവാദി(38)ന്റെ ഒളിവുജീവിതത്തിന്റെ ചുരുളഴിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). കണ്ണൂര്‍ മട്ടന്നൂരിനു സമീപം വാടകവീട്ടില്‍ ഒളിവില്‍ കഴിയവേ വീടുവളഞ്ഞ് എന്‍ഐഎ സംഘം പിടികൂടിയ സവാദിനെ കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ഈ മാസം 24 വരെ റിമാന്‍ഡ് ചെയ്തിരുന്നു. ഒളിവിലായിരുന്ന 13 വര്‍ഷം സവാദ് എന്തു ചെയ്തുവെന്നും ഈ കാലയളവില്‍ ആരെല്ലമാണ് സവാദിനെ സഹായിച്ചത് എന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് എന്‍ഐഎ. ഇക്കാലമത്രയും സ്വദേശത്തും വിദേശത്തും അരിച്ചുപെറുക്കിയിട്ടും വലയിലാകാതെ ഒളിവില്‍ കഴിയാന്‍ ആരെല്ലാം സവാദിനെ സഹായിച്ചു, എവിടെയെല്ലാം താമസിച്ചു തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോള്‍ എന്‍ഐഎയുടെ അന്വേഷണ പരിധിയിലുള്ളത്. വളപട്ടണം, വിളക്കോട്ടൂര്‍, ബേരം എന്നിവിടങ്ങളില്‍ സവാദ് ഒളിവില്‍ കഴിഞ്ഞതായി എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഇവിടെയെല്ലാം സവാദിനെ സഹായിച്ചത് ആരെന്നാണ് അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നിലവിലെ സാക്ഷികളെയെല്ലാം കോടതി വീണ്ടും വിസ്തരിക്കും. കൂടുതല്‍ സാക്ഷികളെ ഉള്‍പ്പെടുത്തും. ഒളിവില്‍ കഴിയാന്‍…
Read More » -
Crime
സിപിഎം നേതാവിനെതിരെ ഫേസ്ബുക്കില്‍ കമന്റിട്ടു; യൂത്ത് കോണ്‍. പ്രവര്‍ത്തകന്റെ കാല്‍ തല്ലിയൊടിച്ചു
ഇടുക്കി: കുമളിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് നേരെ ആക്രമണം. അമരാവതി സ്വദേശി ജോബിന്‍ ചാക്കോയെ ആണ് ആക്രമിച്ചത്. സി പി എം പ്രവര്‍ത്തകരണ് ജോബിനെ ആക്രമിച്ചതെന്നാണ് ആരോപണം. സിപിഎം നേതാവിനെതിരെ ഫേസ്ബുക്കില്‍ മോശം കമന്റ് ഇട്ടു എന്നാരോപിച്ചാണ് ആക്രമണമെന്നും സംശയം. കുമളി മൂന്നാം മൈല്‍ സ്വദേശി ജോബിന്‍ ചാക്കോയെയാണ് ജീപ്പില്‍ എത്തിയ സംഘം വളഞ്ഞിട്ട് ആക്രമിച്ചത്. രാത്രി എട്ടു മണിയോടെ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെ മൂന്നാം മൈല്‍ കുരിശുപള്ളിക്ക് സമീപമായിരുന്നു സംഭവം. ജീപ്പില്‍ എത്തിയ സംഘം ഇരുമ്പ് ആണി തറച്ച തടി കഷണങ്ങള്‍ ഉപയോഗിച്ച് ജോബിന്റെ ഇടത്തേ കാല്‍ തല്ലിയൊടിച്ചു. കാലില്‍ ആഴത്തില്‍ മുറിവും കൈക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റതിനാല്‍ ജോബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സി പി എമ്മിനെതിരായ സമൂഹ മാധ്യമ പ്രതികരണത്തെ തുടര്‍ന്നായിരുന്നു ആക്രമണമെന്നാണ് ആരോപണം. ഫേസ്ബുക്കില്‍ കമന്റ് ഇട്ടതില്‍ ജോബിനെതിരെ സിപിഎം കുമളി ലോക്കല്‍ കമ്മിറ്റി പൊലീസില്‍ ഇന്നലെ പരാതി നല്‍കിയിരുന്നു. പിന്നാലെയായിരുന്നു…
Read More » -
Crime
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; നേപ്പാളിലെ ‘കുട്ടി ബുദ്ധന്‍’ അറസ്റ്റില്‍
കാഠ്മണ്ഡു: ആശ്രമത്തില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നേപ്പാളിലെ ആത്മീയ നേതാവ് ‘ബുദ്ധ ബോയ് (കുട്ടി ബുദ്ധന്‍)’ അറസ്റ്റില്‍. ബുദ്ധന്റെ പുനര്‍ജന്‍മമെന്ന് അനുയായികള്‍ വിശ്വസിക്കുന്ന രാം ബഹാദൂര്‍ ബോംജന്‍ (33) ആണ് ബുധനാഴ്ച അറസ്റ്റിലായത്. ബോംജന് വെള്ളമോ ഭക്ഷണമോ ഉറക്കമോ ഇല്ലാതെ മാസങ്ങളോളം നിശ്ചലനായി ധ്യാനിക്കാമെന്നാണ് അനുയായികള്‍ പറയുന്നത്. ഇതു മൂലം കൗമാരപ്രായത്തില്‍ തന്നെ ബുദ്ധ ബോയ് പ്രശസ്തനായിരുന്നു. എന്നാല്‍ അനുയായികളെ ശാരീരികമായും ലൈംഗികമായും ബുദ്ധ ബോയ് ഉപദ്രവിച്ചുവെന്നാണ് ആരോപണം. വര്‍ഷങ്ങളായി ഒഴിവില്‍ കഴിയുകയായിരുന്ന ഇയാളെ നേപ്പാളിലെ സിഐബി (സെന്‍ട്രല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ)യാണ് അറസ്റ്റ് ചെയ്തത്. തലസ്ഥാനത്തിന് തെക്ക് ജില്ലയായ സര്‍ലാഹിയിലെ ഒരു ആശ്രമത്തില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് പ്രകാരമാണ് ബോംജനെ കാഠ്മണ്ഡുവില്‍ വെച്ച് പൊലീസ് പിടികൂടിയത്. മൂന്നു കോടി നേപ്പാളി രൂപയും (2,25,000 ഡോളര്‍) വിദേശ കറന്‍സിയായ 22,500 ഡോളറും പണവും പിടികൂടിയെന്നും പൊലീസ് പറഞ്ഞു. ബോംജനെതിരായ ആരോപണങ്ങള്‍ക്ക് ഒരു…
Read More » -
Kerala
പരസ്യ വിഴുപ്പലക്കലുമായി ജില്ലാ സെക്രട്ടറിയും മുന്‍ഗാമിയും; എണറാകുളം സി.പി.ഐയില്‍ അടിമൂക്കുന്നു
കൊച്ചി: അച്ചടക്ക് നടപടിക്ക് പിന്നാലെ എറണാകുളം സിപിഐ മുന്‍ ജില്ലാ സെക്രട്ടറി പി രാജുവും ജില്ലാ സെക്രട്ടറി കെഎം ദിനകരനും തമ്മില്‍ രൂക്ഷമായ വാക്പോര്. സിപിഐ ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് നടത്തിയതില്‍ പി രാജുവിനെതിരെയും നിക്സണെതിരെയും ഇന്നലെ ചേര്‍ന്ന സിപിഐ ജില്ലാ എക്സിക്യൂട്ടിവ് അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കള്‍ തമ്മിലുള്ള വാക്പോര്. ജില്ലാ സമ്മേളനത്തിലെ കണക്കില്‍ കൃത്രിമം കാണിച്ചതിന് മുന്‍ ജില്ലാ സെക്രട്ടറി പി രാജുവിനെ പാര്‍ട്ടി മെമ്പര്‍ഷിപ്പിലേക്ക് തരം താഴ്ത്തിയതായും ഖജാന്‍ജിയായ നിക്സണെ ജില്ലാ എക്സിക്യൂട്ടിവീല്‍ നിന്നും ജില്ലാ കമ്മറ്റിയില്‍ നിന്നും ഒഴിവാക്കിയതായും കെഎം ദിനകരന്‍ പറഞ്ഞു. സംഘടനാപരമായി പാര്‍ട്ടിക്കകത്ത് പറയേണ്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞതില്‍ പ്രയാസമുണ്ട്. ഇതൊക്കെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്ത് ഒതുങ്ങിനില്‍ക്കേണ്ട കാര്യങ്ങളാണ്. അതില്‍ തനിക്ക് സങ്കടമുണ്ട്. ജില്ലാ സമ്മേളനത്തില്‍ കണക്കില്‍ കൃത്രിമം കാണിച്ചതിനാണ് ഇരുവര്‍ക്കുമെതിരെ നടപടിയെടുത്തത്. സാമ്പത്തിക ക്രമക്കേട് നടത്തിയെന്നത് അന്വേഷണ കമ്മീഷന് വ്യക്തമായി ബോധ്യപ്പെട്ടു. പി രാജു തനിക്കെതിരെ ആരോപിച്ച…
Read More » -
Crime
സവാദ് രക്ഷപ്പെട്ടത് വെട്ടിയ മഴുവുമായി; കൊടുംഭീകരനെ കുടുക്കിയത് കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ്
കൊച്ചി: കേരളത്തിലും രാജ്യത്തെമ്പാടും വിദേശരാജ്യങ്ങളിലും അന്വേഷണ ഏജന്‍സികള്‍ കൈവെട്ട് കേസ് പ്രതി സവാദിനെ തപ്പിയിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. കൃത്യത്തിനുപയോഗിച്ച മഴുവുമായാണ് സവാദ് അന്ന് കടന്നുകളഞ്ഞത്. ആക്രമണത്തിനിടയില്‍ സവാദിന് ചെറിയതോതില്‍ പരിക്കേറ്റിരുന്നു. ഈ പരിക്കുമായി ആലുവവരെ എത്തിയതിന് തെളിവുണ്ട്. കേസിലെ കൂട്ടുപ്രതികളുമായും സംഭവത്തിനുശേഷം സവാദ് ബന്ധപ്പെട്ടിരുന്നില്ല. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയ ആദ്യഘട്ടത്തില്‍ സവാദിനെ ബെംഗളൂരുവില്‍നിന്ന് കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ടായിരുന്നെങ്കിലും സ്ഥിരീകരണം പിന്നീടുണ്ടായില്ല. ഏറെക്കാലം നേപ്പാളില്‍ ഒളിവില്‍ക്കഴിഞ്ഞ പ്രതി എം.കെ. നാസറിനൊപ്പം സവാദുണ്ടെന്നായിരുന്നു പിന്നീടുള്ള സംശയം. എന്നാല്‍, നാസര്‍ കീഴടങ്ങിയശേഷവും സവാദിനെക്കുറിച്ച് വിവരമൊന്നും കിട്ടിയില്ല. വിദേശത്ത് കണ്ടതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എന്‍.ഐ.എ. അന്വേഷണം ശക്തമാക്കിയിരുന്നു. നയതന്ത്രപാഴ്സലില്‍ സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് അറസ്റ്റുചെയ്ത പ്രതികളില്‍ ഒരാളും ദുബായില്‍ സവാദിനെ കണ്ടതായി വാര്‍ത്തകള്‍ പരന്നു. രഹസ്യാന്വേഷണ ഏജന്‍സികള്‍ പാകിസ്താന്‍, ദുബായ് എന്നിവിടങ്ങളില്‍ സവാദിനെ കണ്ടെത്താനായി തിരച്ചില്‍ നടത്തിയിരുന്നതായാണ് വിവരം. അഫ്ഗാനിസ്താന്‍, നേപ്പാള്‍, മലേഷ്യ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും എന്‍.ഐ.എ. അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. സിറിയയിലേക്ക് കടന്നതായി ചില…
Read More » -
India
ദളിതന്‍ ഗ്രാമത്തില്‍ പ്രവേശിച്ചതിന് ശുദ്ധികലശം; ക്ഷേത്രത്തിന്റെ പൂട്ടുപൊളിച്ച് ദളിത് സമുദായക്കാര്‍
ബംഗളൂരു: ദളിത് വിഭാഗക്കാരന്‍ ഗ്രാമത്തില്‍ പ്രവേശിച്ചതിന്റെ പേരില്‍ ചിക്കമഗളൂരുവില്‍ ശുദ്ധികലശത്തിനായി അടച്ചിട്ട 2 ക്ഷേത്രങ്ങളിലൊന്നിന്റെ പൂട്ടുപൊളിച്ചു കയറിയ ദളിത് സമുദായക്കാര്‍ ഭരണഘടനയുടെ ആമുഖം വായിച്ചു. താരിക്കെരെ ജെരുമാറാഡി ഗ്രാമത്തിലെ രംഗനാഥ സ്വാമി ക്ഷേത്രത്തിലാണ് പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ദളിത് സംഘടനാ പ്രവര്‍ത്തകര്‍ കടന്നുകയറിയത്. അടച്ചിട്ടിരുന്ന ക്ഷേത്ര കവാട വാതിലിന്റെ താക്കോല്‍ നല്‍കാന്‍ പ്രദേശവാസികള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അസിസ്റ്റന്റ് കമ്മിഷണര്‍, എഎസ്പി എന്നിവരുടെ സാന്നിധ്യത്തില്‍ പൂട്ട് പൊളിച്ച് അകത്തു കയറുകയായിരുന്നു. ചിലര്‍ അടഞ്ഞു കിടന്ന ശ്രീകോവിലിനു മുന്നില്‍ ആരാധനയും നടത്തി. ജനുവരി ഒന്നിന് ജെരുമാറാഡിയില്‍ വീടുപൊളിക്കുന്ന ജോലിക്കായി എത്തിയ മണ്ണുമാന്തി യന്ത്രം ഓപ്പറേറ്ററായ മാരുതി (25) എന്ന ദളിത് സമുദായക്കാരനെ ഗ്രാമീണര്‍ കൂട്ടം ചേര്‍ന്ന് തല്ലിച്ചതച്ചിരുന്നു. ഗോല്ല സമുദായക്കാര്‍ താമസിക്കുന്ന ഗ്രാമത്തില്‍ പ്രവേശിച്ചതാണു പ്രകോപനം. മാരുതിയുടെ പോക്കറ്റിലുണ്ടായിരുന്ന 20,000 രൂപയും അക്രമികള്‍ പിടിച്ചുപറിച്ചെന്ന പരാതിയില്‍ പൊലീസ് 15 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. തുടര്‍ന്നാണ് രംഗനാഥ സ്വാമി, തിമ്മപ്പ ക്ഷേത്രങ്ങള്‍ ശുദ്ധികലശത്തിനായി അടച്ചിട്ടത്.
Read More »
