NEWS

പുതുമുഖങ്ങളായ രഞ്ജിത്ത് സജീവും, നെഹാ നസ്ലിനും നിറഞ്ഞാടുന്ന ‘ഖൽബ് ‘ നാളെ എത്തും

 സമീപകാലത്ത് ഏറ്റവും വലിയ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ലൗ സ്റ്റോറിയാണ് ഖൽബ്. പതുമുഖങ്ങളാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എന്നതാണ് ഈ ചിത്രത്തെ ഏറെ വ്യത്യസ്ഥമാക്കുന്നത്-

സാജിദ് യാഹ്യ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഫ്രൈഡേ ഫിലിംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് ഫ്രാഗ്‌രന്റ് നേച്ചർ ഫിലിം കിയേഷൻസിന്റെ ബാനറിൽ വിജയ് ബാബുവാണ്.

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ‘ഖൽബ് ‘ ജനുവരി 12ന് പ്രദർശനത്തിനെത്തും.
തീവ്രപ്രണയം ഏതറ്റം വരേയും പോകും എന്നതാണ് സംവിധായകനായ സാജിദ് യാഹ്യ ഈ ചിത്രത്തിലൂടെ കാട്ടിത്തരുന്നത്.
എൺപതു ദിവസം നീണ്ടുനിന്ന ചിത്രീകരണം, വ്യത്യസ്ഥമായ ലൊക്കേഷനുകൾ, ഒരു ഡസനോളം വരുന്ന ഗാനങ്ങൾ, അര ഡസനോളം വരുന്ന സംഘട്ടന രംഗങ്ങൾ, ഹൃദ്യമായ മുഹൂർത്തങ്ങൾ… ഒപ്പം നർമ്മത്തിന്റെ മേമ്പൊടിയും ചേർന്ന ക്ലീൻ എന്റർടൈനറായിരിക്കും ഈ ചിത്രം.
ആലപ്പുഴ ബീച്ചിന്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു നാടിന്റെ നേർക്കാഴ്ച്ചയുടെ പ്രതീകം കൂടിയാണ്.
പുതുമുഖം രഞ്ജിത്ത് സജീവും, നെഹാ നസ്ലിനും നായകനും നായികയുമായി എത്തുന്ന ഈ ചിത്രം മലയാള സിനിമക്ക് രണ്ട് മികച്ച അഭിനേതാക്കളെക്കൂടി സമ്മാനിക്കുമെന്നുറപ്പ്.
സിദ്ദിഖും ലെനയും ഏറെ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
25 ലേറെ തെരഞ്ഞെടുത്ത പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.
ജാഫർ ഇടുക്കി, അബു സലിം, ചാലി പാലാ, സരസ ബാലുശ്ശേരി, ആതിരാ പൂട്ടൽ, മനോഹരി ജോയ്, ശീധന്യ, കാർത്തിക് ശങ്കർ എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
ഗാനങ്ങൾ- സുഹൈൽ കോയ
സംഗീതം- പ്രകാശ് അലക്സ്, നിഹാൽ, വിമൽ,
ഛായാഗ്രഹണം- ഷാരോൺ ശ്രീനിവാസ്,
എഡിറ്റിംഗ് – അമൽ മനോജ് .
കലാസംവിധാനം- അനീസ് നാടോടി.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു
പ്രെഡക്ഷൻ എക്സിക്കുട്ടീവ് – ഷിബു
പന്തലക്കോട്
പ്രൊഡക്ഷൻ കൺടോളർ – ഷിബു ജി.സുശീലൻ.

വാഴൂർ ജോസ്.
ഫോട്ടോ: വിഷ്ണു എസ്.രാജൻ

Back to top button
error: