Month: January 2024

  • Careers

    കൊച്ചി മെട്രോയില്‍ നിരവധി ഒഴിവുകള്‍; ജനുവരി 17 വരെ അപേക്ഷിക്കാം

    കൊച്ചി മെട്രോയില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസി.മാനേജര്‍, അസി. മാനേജര്‍ (പിആര്‍ – ഇവന്റുകള്‍), എക്‌സിക്യൂട്ടീവ് (ഇലക്‌ട്രിക്കല്‍ – മെക്കാനിക്കല്‍), എക്‌സിക്യൂട്ടീവ് (ലിഫ്റ്റ്‌സ് – എസ്‌കലേറ്ററുകള്‍) എന്നീ തസ്തികകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. ഓണ്‍ലൈൻ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ജനുവരി 17-ആണ് അപേക്ഷിക്കേണ്ട അവസാന തീയതി.

    Read More »
  • Sports

    ഐപിഎല്‍ മാര്‍ച്ച്‌ 22 മുതൽ

    ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയര്‍ ലീഗിന്റെ 17-ാം പതിപ്പ് മാര്‍ച്ച്‌ 22ന് തുടങ്ങുമെന്ന് സൂചന. രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കുമെങ്കിലും ഇന്ത്യ തന്നെയാണ് ഐപിഎല്‍ വേദി. ജൂണ്‍ ഒന്ന് മുതല്‍ ട്വന്റി 20 ലോകകപ്പ് ആരംഭിക്കുകയാണ്. ഇതിന് മുമ്ബായി ഐപിഎല്‍ മത്സരങ്ങള്‍ അവസാനിക്കേണ്ടതുണ്ട്.   അതേസമയം കഴിഞ്ഞ മാസം ദുബായില്‍ നടന്ന ഐപിഎല്‍ താരലേലത്തില്‍ മികച്ച റേറ്റിംഗ് ആണ് ലഭിച്ചത്. 22.8 മില്യണ്‍ ആളുകള്‍ ഇത്തവണ താരലേലം കണ്ടു. 2022നേക്കാള്‍ 57 ശതമാനം വര്‍ദ്ധനവാണ് ഇത്തവണ താരലേലത്തിന്റെ റേറ്റിംഗില്‍ ഉണ്ടായത്.

    Read More »
  • Kerala

    വിഴിഞ്ഞത്ത് സര്‍ക്കാരിന്റെ ‘സീ ഫുഡ് കഫേ’ തുറന്നു

    തിരുവനന്തപുരം:ഫിഷറീസ് വകുപ്പിന്റെ കേരളത്തിലെ ആദ്യ മത്സ്യവിഭവ റസ്റ്റോറന്റ് ‘കേരള സീ ഫുഡ് കഫേ’ പൊതുജനങ്ങള്‍ക്കായി തുറന്നു. വിഴിഞ്ഞം ആഴാകുളത്ത് പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റ് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനാണ് ഉദ്ഘാടനം ചെയ്തത്. കേരളമൊട്ടാകെ സീ ഫുഡ് റസ്റ്റോറന്റുകള്‍ തുടങ്ങുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ആദ്യഘട്ടത്തില്‍ 14 ജില്ലാ ആസ്ഥാനങ്ങളിലും രണ്ടാം ഘട്ടത്തില്‍ പ്രധാന ടൗണ്‍ഷിപ്പുകളിലും മൂന്നാംഘട്ടമായി പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ന്യായ വിലയ്ക്ക് ഗുണമേന്മയുള്ള മത്സ്യവിഭവങ്ങളും നല്ല ഭക്ഷണവും ലഭ്യമാക്കുകയാണ് സീ ഫുഡ് റസ്റ്റോറന്റുകള്‍ ലക്ഷ്യമാക്കുന്നത്. 1.5 കോടി രൂപ മുതല്‍ മുടക്കില്‍ 367 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ പൂര്‍ണ്ണമായും എയര്‍കണ്ടീഷൻ ചെയ്ത കെട്ടിടത്തിലാണ് ”കേരള സീ ഫുഡ് കഫേ” പ്രവര്‍ത്തിക്കുന്നത്. ഒരേ സമയം 60 പേര്‍ക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ തനത് മത്സ്യവിഭവങ്ങള്‍ക്ക് പുറമെ വിദേശ ടൂറിസ്റ്റുകള്‍ക്ക് പ്രിയപ്പെട്ട മത്സ്യ വിഭവങ്ങള്‍ തയാറാക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഷെഫുകളുടെ…

    Read More »
  • Kerala

    അമേരിക്കയിൽ നിന്നുള്ള ഇന്ത്യയിലെ  ഏറ്റവും വലിയ ഐ ടി നിക്ഷേപം തിരുവനന്തപുരത്ത്

    തിരുവനന്തപുരം: അമേരിക്കയിൽ നിന്നുള്ള ഇന്ത്യയിലെ  ഏറ്റവും വലിയ ഐ ടി നിക്ഷേപം കേരളത്തിലാണ്.തിരുവനന്തപുരത്ത്. നയാഗ്ര ടോറസ് (Niagra Taurus) എന്നാണ് പേര്.  കേരളത്തിൽ നിർമാണം പൂർത്തിയാക്കിയ ഏറ്റവും വലിയ ഐടി കെട്ടിടം അമേരിക്കൻ കമ്പനിയായ ടോറസും ബാംഗ്ലൂരിലെ എംബസി ഗ്രൂപ്പും ചേർന്നാണ് നടത്തുന്നത്.  ഡൗൺ ടൗൺ പദ്ധതി പ്രകാരം നിർമ്മിച്ച കെട്ടിടമാണിത്. 30,000 പേർക്ക് ജോലി ലഭിക്കുന്ന, 1500 കോടി രൂപ ചിലവിട്ട് 17 ലക്ഷത്തോളം Sq.ft വലിപ്പമുള്ള ആദ്യ IT കെട്ടിടത്തിന്റെ നിർമാണമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. ഒരോ നിലയുടെയും ഫ്ലോർ ഏരിയ ഒരു ഫുട്ബോൾ ഗ്രൗണ്ടിന്റെ ഒന്നര ഇരട്ടി വരും. അതേസമയം ടെക്നോപാര്‍ക്ക് ഫേസ് 3 പുതിയ കെട്ടിടമായ നയാഗ്രയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു. സംസ്ഥാനത്ത് രണ്ട് ഐ ടി പാര്‍ക്ക് കൂടി ആരംഭിക്കുമെന്നും ചടങ്ങിനിടെ മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി വരാതിരിക്കാൻ കിണഞ്ഞു പരിശ്രമിച്ചവരുണ്ടെന്നും അതിനെയെല്ലാം അതിജീവിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ആദ്യത്തെ ഐ ടി…

    Read More »
  • Kerala

    കളഞ്ഞുകിട്ടിയ ഒന്നര ലക്ഷം രൂപ ശബരിമല തീർത്ഥാടകരെ കണ്ടെത്തി തിരിച്ചു നൽകി കെഎസ്ആർടിസി ജീവനക്കാർ 

    ശബരിമല:കളഞ്ഞുകിട്ടിയ ഒന്നര ലക്ഷം രൂപ തീർത്ഥാടകരെ കണ്ടെത്തി തിരിച്ചു നൽകി കെഎസ്ആർടിസി ജീവനക്കാർ.  പമ്പ സ്പെഷ്യൽ സർവീസ് നടത്തുന്ന മാനന്തവാടി ഡിപ്പോയിലെ കണ്ടക്ടർ സുബീഷ് ടി എസ്, പാലാ ഡിപ്പോയിലെ ഡ്രൈവർ പി സേതുറാം എന്നിവരാണ് ബസിനുള്ളിൽ കളഞ്ഞുകിട്ടിയ ഒന്നര ലക്ഷം രൂപ തീർത്ഥാടകരെ കണ്ടെത്തി തിരിച്ചു നൽകി മാതൃകയായത്. ഹൈദ്രബാദ് സ്വദേശി ബി മോഹൻ റാവു വിന്റെ നേതൃത്വത്തിൽ എത്തിയ തീർത്ഥാടക സംഘത്തിന്റെ പണമാണ് ബസിൽ മറന്നു വെച്ചത്.ബസ് പമ്പയിൽ എത്തിയപ്പോളാണ് ആളില്ലാത്ത ഒരു ബാഗ് കണ്ടക്ടറുടെ ശ്രദ്ധയിൽ പെട്ടത്.തുടർന്ന് നടത്തിയ പരിശോധനയിൽ പണം അടങ്ങിയ ബാഗ് ആണ് എന്ന് മനസിലായതോടെ ബാഗിൽ നിന്നും ലഭിച്ച ഫോൺ നമ്പറിൽ കണ്ടക്ടർ സുബീഷ് തീർത്ഥാടകരുമായി ബന്ധപ്പെടുകയായിരുന്നു. എരുമേലിയിൽ ഇറങ്ങിയ തീർത്ഥാടകർ ആണെന്ന് മനസിലായതോടെ ബസ് പമ്പയിൽ നിന്നും തിരികെ വരുന്ന വഴി എരുമേലി ഡിപ്പോയിൽ എത്തി പണം അടങ്ങിയ ബാഗ് എരുമേലി ഇൻസ്‌പെക്ടർ ഇൻചാർജ് ഷാജി കെ പാലക്കാട്ടിന്റെ നേതൃത്വത്തിൽ തീർത്ഥാടകർക്ക്…

    Read More »
  • Kerala

    തലയ്ക്ക് 10 ലക്ഷം വില, 13 വര്‍ഷം ഒളിവില്‍; ഒടുവിൽ എൻഐഎ കുടുക്കി

    മട്ടന്നൂർ: അധ്യാപകന്റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി മുടശേരി സവാദ് ഒളിവില്‍ കഴിഞ്ഞത് 13 വർഷം.മട്ടന്നൂരിലെ ഒരു വാടക വീട്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം എൻഐഎ ഇയാളെ പിടികൂടിയത്. അശമന്നൂര്‍ നൂലേലി മുടശേരി സവാദ് (38) കേരള പൊലീസിന്റേയും കേന്ദ്ര അന്വേഷണ ഏജൻസികളുടെയും കണ്ണുവെട്ടിച്ച്‌, മറ്റൊരു പേരിലാണ് ഭാര്യയ്ക്കും രണ്ട് മക്കളക്കുമൊപ്പം ഇവിടെ കഴിഞ്ഞിരുന്നത്. ഷാജഹാൻ എന്ന പേരിലാണ് ഇയാള്‍ ഇവിടെ താമസിച്ചിരുന്നത്.   പ്രദേശത്ത് പല വീടുകളിലും വാടകയ്ക്ക് താമസിച്ചിരുന്ന ഇയാൾ കഴിഞ്ഞ രണ്ടു വര്ഷമായി ബേരത്ത് ഖദീജ എന്ന വ്യക്തിയുടെ പേരുള്ള ഒരു ക്വാര്ട്ടേഴ്സിലായിരുന്നു കഴിഞ്ഞിരുന്നത്.   എട്ട് വര്‍ഷം മുൻപാണ് ഇയാള്‍ കാസര്‍ഗോഡ് നിന്ന് വിവാഹം കഴിച്ചത്. കൈവെട്ട് കേസില്‍ പ്രതിയായി ഒളിവില്‍ കഴിയവെയായിരുന്നു ഇത്.ഭാര്യ വീട്ടുകാര്‍ക്ക് ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലം അറിയില്ലായിരുന്നു. മുൻപ് കണ്ണൂര്‍ ജില്ലയിലെ വളക്കോടാണ് ഇയാള്‍ കുടുംബസമേതം താമസിച്ചിരുന്നത്. മട്ടന്നൂർ പോലൊരു സ്ഥലത്ത് ഇത്രയധികം കാലം ഒളിവില് താമസിച്ചിട്ടും കാസര്‍ഗോഡ് നിന്ന് വിവാഹം ചെയ്തിട്ടും…

    Read More »
  • Sports

    ടി20 മത്സരങ്ങളിൽ നിന്ന് ഇഷാനെ പുറത്താക്കി; പകരം സഞ്ജു സാംസൺ

    മുംബൈ: ടി20 ലോകകപ്പിന് മുമ്ബ് ഇന്ത്യ കളിക്കുന്ന അവസാന ടി20 പരമ്ബര ഇന്ന് ആരംഭിക്കുകയാണ്.അഫ്ഗേനെതിരെയാണ് മത്സരം. അഫ്ഗാനിസ്ഥാനെതിരെ മൂന്ന് മത്സര ടി20 പരമ്ബരയാണ് ഇന്ത്യ കളിക്കുന്നത്.പരമ്ബരയില്‍ വിക്കറ്റ് കീപ്പറായി പരിഗണിച്ചിരിക്കുന്നത് സഞ്ജു സാംസണേയും ജിതേഷ് ശര്‍മയേയുമാണ്. അഫ്ഗാനെതിരായ പ്രകടനം ടി20 ലോകകപ്പിലെ ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നുറപ്പായതിനാൽ ആർക്കാകും നറുക്ക് വീഴുക എന്നതുമാത്രമാണ് ഇനിയും അറിയാനുള്ളത്. ഇഷാന്‍ കിഷനെ സെലക്ടര്‍മാര്‍ തഴഞ്ഞതോടെയാണ് സഞ്ജുവിനുൾപ്പടെ ടീമിൽ അവസരം ലഭിച്ചത്. പരിക്കിന്റെ പിടിയിലല്ലാത്ത ഇഷാന്‍ വിശ്രമം ചോദിച്ചുവാങ്ങുകയായിരുന്നു. മാനസിക ആരോഗ്യത്തിന് പ്രശ്‌നമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഷാന്‍ വിശ്രമം ആവശ്യപ്പെട്ടത്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് ഇടവേളയെടുത്ത് ഇഷാന്‍ ചാനലിന് അഭിമുഖം നല്‍കുകയും ദുബായിലടക്കം സ്വകാര്യ ആഘോഷ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തു.   ടി20 ലോകകപ്പിന്റെ മുന്നൊരുക്കം നടന്നുകൊണ്ടിരിക്കെ ഇഷാന്‍ തെറ്റായ വിവരങ്ങള്‍ നല്‍കി വിശ്രമം ആവശ്യപ്പെട്ടതില്‍ ടീം മാനേജ്‌മെന്റിനും സെലക്ടര്‍മാര്‍ക്കും എതിര്‍പ്പുണ്ടെന്നാണ് വിവരം. ടി20 ലോകകപ്പില്‍ നിന്ന് ഇഷാനെ പുറത്താക്കിയേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.   ഇഷാന്റെ ചീട്ടുകീറിയാല്‍…

    Read More »
  • NEWS

    രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്, നിയമ വഴിയേ നേതൃത്വം; ചുമത്തിയത് 10 വർഷത്തിലേറെ തടവു ലഭിക്കാവുന്ന കുറ്റം

         യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത നടപടിയിൽ ജാമ്യാപേക്ഷയുമായി മേൽ കോടതിയെ സമീപിക്കാൻ ഒരുങ്ങി നേതൃത്വം. വിഷയം മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനും എമെതിരെ രാഷ്ട്രീയായുധമാക്കാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലെന്ന് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസ് പറഞ്ഞു. സുപ്രീം കോടതി മാർഗനിർദേശ പ്രകാരമുള്ള 41എ നോട്ടിസ് ഒഴിവാക്കാൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് ചുമത്തിയത് ഐപിസി 326, 333 വകുപ്പുകൾ. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ പൊലീസിനെ ആക്രമിച്ചു ഗുരുതര പരുക്കേൽപിച്ചു, മാരകായുധങ്ങൾ ഉപയോഗിച്ചു പരുക്കും എല്ലിന് ഒടിവും വരുത്തി എന്നീ കുറ്റങ്ങളാണ് ഇതിൽ. രണ്ടും 10 വർഷത്തിലേറെ തടവ് ലഭിക്കാവുന്നവയാണ്. ഇത്തരം കുറ്റം ചെയ്താൽ 41 എ നോട്ടിസ് ആവശ്യമില്ലെന്ന് 2019ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ 7 വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെങ്കിൽ അറസ്റ്റ് വേണ്ടെന്നു 2022ൽ സുപ്രീം കോടതി ഉത്തരവുണ്ട്. രാഹുലിന്റെ കേസിൽ 41എ നോട്ടിസ് നൽകിയെന്നാണു…

    Read More »
  • Kerala

    കഴിഞ്ഞ വർഷം കൊച്ചി മെട്രോ ഉപയോഗപ്പെടുത്തിയത് 3.12 കോടി ജനങ്ങൾ

    കൊച്ചി മെട്രോയെ സംബന്ധിച്ച്‌ അഭിമാനകരമായ നേട്ടങ്ങളുടെ കാലമായിരുന്നു 2023.യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും പുതിയ ഉയരങ്ങളിലെത്താന്‍ കഴിഞ്ഞ വര്‍ഷം സാധിച്ചു. 3.12 കോടി ജനങ്ങളാണ് ഇക്കാലമത്രയും മെട്രോയില്‍ യാത്ര ചെയ്തത്. 96 കോടി രൂപയാണ് ടിക്കറ്റ് വരുമാത്തിലൂടെ മാത്രം കഴിഞ്ഞ വര്‍ഷം ലഭിച്ചതും.ടിക്കറ്റിംഗ് കൂടുതല്‍ സൗകര്യ പ്രദമാക്കുന്നതിന്‍റെ ഭാഗമായി വാട്‌സ്‌ആപ്പ് ടിക്കറ്റ് ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇനി ക്യൂ നില്‍ക്കാതെ തന്നെ യാത്രക്കാര്‍ക്ക് തങ്ങളുടെ വാട്‌സ്‌ആപ്പിലൂടെ ടിക്കറ്റ് എടുത്ത് ഉപയോഗിക്കാം. വിനോദ സഞ്ചാര, വിദ്യാര്‍ഥി സംഘങ്ങള്‍ക്ക് ബള്‍ക്കായി ടിക്കറ്റ് എടുക്കാനുള്ള സൗകര്യവുമുണ്ട്. ഒറ്റത്തവണ 50 ടിക്കറ്റ് വരെ എടുക്കുന്നവര്‍ക്ക് 25 ശതമാനവും 50 ടിക്കറ്റിനു മുകളില്‍ എടുക്കുന്നവര്‍ക്ക് 50 ശതമാനവും ഇളവ് ലഭിക്കും. ടിക്കറ്റ് ഇതര വരുമാനത്തിനായി ഒട്ടേറെ പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. കളമശേരി സ്റ്റേഷനോട് ചേര്‍ന്ന് ബിപിസിഎല്‍ ഇന്ധന ഫില്ലിംഗ് സ്റ്റേഷന്‍ സ്ഥാപിക്കുന്ന പദ്ധതിയാണ് ഇതില്‍ പ്രധാനപ്പെട്ടത്.സ്ഥല വാടകയായി വലിയ വരുമാനമാണ് ഇതിലൂടെ കെഎംആര്‍എല്‍ പ്രതീക്ഷിക്കുന്നത്. ഐഐഎം കൊച്ചി ക്യാമ്ബസ് കുസാറ്റ്…

    Read More »
  • Sports

    അഡ്രിയാൻ ലൂണക്ക് പകരം ലിത്വാനിയ ക്യാപ്റ്റൻ  കേരള ബ്ലാസ്റ്റേഴ്സിൽ 

    കൊച്ചി :പരിക്കേറ്റ അഡ്രിയാൻ ലൂണക്ക് പകരം  ലിത്വാനിയ ദേശീയ താരവും ക്യാപ്റ്റനുമായ  ഫെഡോര്‍ സെര്‍നിചുമായി കരാറൊപ്പിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്. താരത്തിന്റെ ട്രാൻസ്ഫര്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. താരം മെഡിക്കല്‍ പൂര്‍ത്തിയാക്കി ഉടൻ തന്നെ ടീമിനൊപ്പം ചേരും.എന്നാല്‍ സൂപ്പര്‍ കപ്പില്‍ ഫെഡോര്‍ കളിക്കുമോ എന്ന് ഉറപ്പായിട്ടില്ല. 32കാരനായ താരം ലിത്വാനിയക്കായി ദേശീയ ടീമിൽ ഗോളടിച്ചുകൂട്ടിയിട്ടുള്ള താരമാണ്.സൈപ്രസ് ക്ലബായ എ ഇ എല്‍ ലിമസോളിൽ നിന്നുമാണ് താരം കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. മുൻപ് റഷ്യൻ ക്ലബായ ഡൈനാമോ മോസ്കോയ്ക്ക് വേണ്ടിയും പോളണ്ട്, ബെലറൂസ് എന്നിവിടങ്ങളിലെ ക്ലബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. 2012 മുതല്‍ ലിത്വാനിയൻ ദേശീയ ടീമില്‍ കളിക്കുന്ന താരം ടീമിനായി 84 മത്സരങ്ങളില്‍ നിന്ന് 33 ഗോളുകള്‍ നേടിയിട്ടുണ്ട്.

    Read More »
Back to top button
error: