CrimeNEWS

നന്‍പന്‍ ഡാ! കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാന്‍ മടി; സ്വയം വെടിവച്ച് സുഹൃത്തിനെ കുടുക്കാന്‍ യുവാവിന്റെ ശ്രമം

ലഖ്‌നൗ: കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാന്‍ തയാറാവാതെ സ്വയം വെടിയുതിര്‍ത്ത് കുറ്റം സുഹൃത്തിന് മേല്‍ ചാര്‍ത്താന്‍ ശ്രമിച്ച് യുവാവ്. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ ദാദ്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാന്ത് മാണ്ഡി പ്രദേശത്ത് ബുധനാഴ്ചയാണ് സംഭവം. 25കാരനായ തനൂജ് നാഗറാണ് ഇത്തരമൊരു നാടകം കളിച്ചത്.

സുഹൃത്തിനെ ആക്രമണ കേസില്‍ കുടുക്കാനായി സ്വന്തം കൈയിലാണ് യുവാവ് വെടിയുതിര്‍ത്തത്. ”രണ്ട് വര്‍ഷം മുമ്പ് ഇയാള്‍ സുഹൃത്തായ ഋഷഭ് ഗുപ്തയില്‍ നിന്ന് 15 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. പറഞ്ഞ സമയത്ത് പണം തിരികെ നല്‍കാനായില്ല. തുടര്‍ന്ന്, ബുധനാഴ്ച നാഗര്‍ ഗുപ്തയുടെ വീട്ടിലേക്ക് എത്തുകയും സ്വയം വെടിയുതിര്‍ക്കുകയുമായിരുന്നു”- പൊലീസ് പറഞ്ഞു.

Signature-ad

ഗുപ്തയെ ക്രിമിനല്‍ കേസില്‍ കുടുക്കാന്‍ വേണ്ടിയാണ് യുവാവ് ഇങ്ങനെ ചെയ്തതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. നാഗറിനെ പിന്നീട് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇയാള്‍ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.

സംഭവത്തില്‍ ഇതുവരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. നിയമനടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുകയും തോക്കിന്റെ രേഖകള്‍ പരിശോധിക്കുകയും ചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: