CrimeNEWS

സിപിഎം നേതാവിനെതിരെ ഫേസ്ബുക്കില്‍ കമന്റിട്ടു; യൂത്ത് കോണ്‍. പ്രവര്‍ത്തകന്റെ കാല്‍ തല്ലിയൊടിച്ചു

ഇടുക്കി: കുമളിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് നേരെ ആക്രമണം. അമരാവതി സ്വദേശി ജോബിന്‍ ചാക്കോയെ ആണ് ആക്രമിച്ചത്. സി പി എം പ്രവര്‍ത്തകരണ് ജോബിനെ ആക്രമിച്ചതെന്നാണ് ആരോപണം. സിപിഎം നേതാവിനെതിരെ ഫേസ്ബുക്കില്‍ മോശം കമന്റ് ഇട്ടു എന്നാരോപിച്ചാണ് ആക്രമണമെന്നും സംശയം.

കുമളി മൂന്നാം മൈല്‍ സ്വദേശി ജോബിന്‍ ചാക്കോയെയാണ് ജീപ്പില്‍ എത്തിയ സംഘം വളഞ്ഞിട്ട് ആക്രമിച്ചത്. രാത്രി എട്ടു മണിയോടെ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെ മൂന്നാം മൈല്‍ കുരിശുപള്ളിക്ക് സമീപമായിരുന്നു സംഭവം. ജീപ്പില്‍ എത്തിയ സംഘം ഇരുമ്പ് ആണി തറച്ച തടി കഷണങ്ങള്‍ ഉപയോഗിച്ച് ജോബിന്റെ ഇടത്തേ കാല്‍ തല്ലിയൊടിച്ചു. കാലില്‍ ആഴത്തില്‍ മുറിവും കൈക്കും സാരമായ പരിക്കേറ്റിട്ടുണ്ട്.

Signature-ad

ഗുരുതരമായി പരിക്കേറ്റതിനാല്‍ ജോബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സി പി എമ്മിനെതിരായ സമൂഹ മാധ്യമ പ്രതികരണത്തെ തുടര്‍ന്നായിരുന്നു ആക്രമണമെന്നാണ് ആരോപണം. ഫേസ്ബുക്കില്‍ കമന്റ് ഇട്ടതില്‍ ജോബിനെതിരെ സിപിഎം കുമളി ലോക്കല്‍ കമ്മിറ്റി പൊലീസില്‍ ഇന്നലെ പരാതി നല്‍കിയിരുന്നു. പിന്നാലെയായിരുന്നു ആക്രമണം.

ഈ വിഷയവുമായി ബന്ധപ്പെട്ട് നാളെ സ്റ്റേഷനില്‍ ഹാജരാകാന്‍ ജോബിനോട് വണ്ടിപ്പെരിയാര്‍ പോലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. പല വിഷയങ്ങളുമായി ബന്ധപ്പെട്ട് സമീപ ദിവസങ്ങളിലായി കുമളിയിലും വണ്ടിപ്പെരിയാറ്റിലും സി പി എം-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷങ്ങള്‍ പതിവായിട്ടുണ്ട്. കൂടുതല്‍ അക്രമ സംഭവങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ മേഖലയില്‍ പോലീസ് നിരീക്ഷണം ശക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: