IndiaNEWS

ദളിതന്‍ ഗ്രാമത്തില്‍ പ്രവേശിച്ചതിന് ശുദ്ധികലശം; ക്ഷേത്രത്തിന്റെ പൂട്ടുപൊളിച്ച് ദളിത് സമുദായക്കാര്‍

ബംഗളൂരു: ദളിത് വിഭാഗക്കാരന്‍ ഗ്രാമത്തില്‍ പ്രവേശിച്ചതിന്റെ പേരില്‍ ചിക്കമഗളൂരുവില്‍ ശുദ്ധികലശത്തിനായി അടച്ചിട്ട 2 ക്ഷേത്രങ്ങളിലൊന്നിന്റെ പൂട്ടുപൊളിച്ചു കയറിയ ദളിത് സമുദായക്കാര്‍ ഭരണഘടനയുടെ ആമുഖം വായിച്ചു. താരിക്കെരെ ജെരുമാറാഡി ഗ്രാമത്തിലെ രംഗനാഥ സ്വാമി ക്ഷേത്രത്തിലാണ് പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ദളിത് സംഘടനാ പ്രവര്‍ത്തകര്‍ കടന്നുകയറിയത്.

അടച്ചിട്ടിരുന്ന ക്ഷേത്ര കവാട വാതിലിന്റെ താക്കോല്‍ നല്‍കാന്‍ പ്രദേശവാസികള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അസിസ്റ്റന്റ് കമ്മിഷണര്‍, എഎസ്പി എന്നിവരുടെ സാന്നിധ്യത്തില്‍ പൂട്ട് പൊളിച്ച് അകത്തു കയറുകയായിരുന്നു. ചിലര്‍ അടഞ്ഞു കിടന്ന ശ്രീകോവിലിനു മുന്നില്‍ ആരാധനയും നടത്തി.

Signature-ad

ജനുവരി ഒന്നിന് ജെരുമാറാഡിയില്‍ വീടുപൊളിക്കുന്ന ജോലിക്കായി എത്തിയ മണ്ണുമാന്തി യന്ത്രം ഓപ്പറേറ്ററായ മാരുതി (25) എന്ന ദളിത് സമുദായക്കാരനെ ഗ്രാമീണര്‍ കൂട്ടം ചേര്‍ന്ന് തല്ലിച്ചതച്ചിരുന്നു. ഗോല്ല സമുദായക്കാര്‍ താമസിക്കുന്ന ഗ്രാമത്തില്‍ പ്രവേശിച്ചതാണു പ്രകോപനം. മാരുതിയുടെ പോക്കറ്റിലുണ്ടായിരുന്ന 20,000 രൂപയും അക്രമികള്‍ പിടിച്ചുപറിച്ചെന്ന പരാതിയില്‍ പൊലീസ് 15 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. തുടര്‍ന്നാണ് രംഗനാഥ സ്വാമി, തിമ്മപ്പ ക്ഷേത്രങ്ങള്‍ ശുദ്ധികലശത്തിനായി അടച്ചിട്ടത്.

Back to top button
error: