Month: January 2024
-
Kerala
പമ്പയിൽ കെഎസ്ആർടിസി ലോ ഫ്ലോർ ബസിനു തീപിടിച്ചു; ഡ്രൈവറും കണ്ടക്ടറും ചാടി രക്ഷപെട്ടു
എരുമേലി: പമ്പയില്‍ കെഎസ്ആര്‍ടിസി ബസിനു തീപിടിച്ചു. ഇന്നു പുലര്‍ച്ചെ ആറു മണിയോടെയാണ് സംഭവം. ഹില്‍വ്യൂവില്‍ നിന്ന് ആളുകളെ കയറ്റുന്നതിനായി സ്റ്റാന്‍ഡിലേക്കു കൊണ്ടുവന്ന ലോ ഫ്ലോർ ബസിനാണ് തീപിടിച്ചത്. ഈ സമയത്ത് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. തീ പടരുന്നതു കണ്ടയുടനെ ഇരുവരും ബസിൽനിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. അഗ്‌നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. കഴിഞ്ഞ ദിവസവും സമാനരീതിയില്‍ ഇതേസ്ഥലത്ത് വച്ച് ബസിന് തീപിടിച്ചിരുന്നു. അന്നും ലോ ഫ്ലോർ ബസിനാണ് തീപിടിച്ചത്.
Read More » -
India
കടലിന് കുറുകെ 21.8 കിലോമീറ്റര്‍ ആറുവരിപ്പാത, നൂറ് കിലോമീറ്റര്‍ വേഗത്തില്‍ ചീറിപ്പായാം; രാജ്യത്തെ പുതിയ വിസ്മയം
മുംബൈ: രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം നാളെ ഗതാഗതത്തിന് തുറന്നുകൊടുക്കും. മുംബൈയില്‍ നിന്നും നവി മുംബൈയിലേക്ക് എളുപ്പം എത്താന്‍ സഹായിക്കുന്ന 21.8 കിലോമീറ്റര്‍ നീളമുള്ള മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് കടല്‍പ്പാലത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നിര്‍വഹിക്കുക. അടല്‍ സേതു നവ ഷെവ സീ ലിങ്ക് എന്നാണ് പുതിയ പാലത്തിന്റെ പേര്. കടല്‍പ്പാലത്തിലൂടെ ഗതാഗതം ആരംഭിച്ചാല്‍ സീരി മുതല്‍ ചിര്‍ലി വരെ 20 മിനിറ്റ് യാത്ര മതി. നിലവില്‍ രണ്ടുമണിക്കൂര്‍ യാത്രയാണ് വേണ്ടിവരുന്നത്. ഇത് മുംബൈയും നവി മുംബൈയും തമ്മിലുള്ള യാത്രാദൈര്‍ഘ്യം ഗണ്യമായി കുറയ്ക്കും. എന്നാല്‍ ഇതിലൂടെയുള്ള ബസ് സര്‍വീസ് സംബന്ധിച്ച് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏഴുവര്‍ഷം എടുത്താണ് മുംബൈ മെട്രോപൊളിറ്റന്‍ റീജിയണ്‍ ഡവലപ്പ്മെന്റ് അതോറിറ്റി പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വിവിധ ഹൈവേകളെയും റോഡുകളും ബന്ധിപ്പിച്ച് കൊണ്ടാണ് കടല്‍പ്പാലം. 2032 ഓടേ കടല്‍പ്പാലത്തിലൂടെ കടന്നുപോകുന്ന കാറുകളുടെ എണ്ണം 1.03 ലക്ഷമായി മാറുമെന്നാണ് കണക്കുകൂട്ടല്‍. തുടക്കത്തില്‍ ഇത് 39,300 യാത്രാ…
Read More » -
Kerala
സുരേഷ് ഗോപിയുടെ മകളുടെ വിവാഹസമ്മാനം! ജീവനൊടുക്കിയ കര്‍ഷകന്റെ ജപ്തി ഒഴിവാക്കാന്‍ സഹായിച്ച് മുംബൈ മലയാളി
ആലപ്പുഴ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കുട്ടനാട്ടില്‍ ജീവനൊടുക്കിയ നെല്‍കര്‍ഷകന്‍ പ്രസാദിന്റെ കുടുംബത്തിന് ജപ്തി നോട്ടിസ്. പ്രസാദിന്റെ ഭാര്യ ഓമന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷനില്‍നിന്നെടുത്ത വായ്പ കുടിശികയായതിന്റെ അടിസ്ഥാനത്തിലാണു നടപടി. കുടിശിക അടയ്ക്കാനുള്ള തുക പ്രസാദിന്റെ കുടുംബത്തിനു മുംബൈ മലയാളി കൈമാറി. സുരേഷ് ഗോപിയുടെ മകളുടെ വിവാഹസമ്മാനമാണിതെന്ന് സഹായിച്ചയാള്‍ അറിയിച്ചു. എന്നാല്‍ പിന്നീട് എസ്സിഎസ്ടി കമ്മിഷന്‍ പ്രസാദിന്റെ കുടുംബത്തിനയച്ച ജപ്തി നോട്ടീസ് മരവിപ്പിച്ചു. ജപ്തി ഒഴിവാക്കുന്നതിനായി 17,600 രൂപയാണ് നല്‍കിയത്. പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലെന്നും സഹായിച്ച വ്യക്തി പറഞ്ഞു. സഹായിച്ചയാള്‍ക്കു നന്ദിയുണ്ടെന്നു പ്രസാദിന്റെ ഭാര്യ ഓമന പ്രതികരിച്ചു. രണ്ടുമാസമായി പലരുടെയും സഹായം കൊണ്ടാണ് കഴിയുന്നതെന്നും ചെറിയകടങ്ങളൊക്കെ കൊടുത്തു തീര്‍ക്കാന്‍ കഴിഞ്ഞത് അതുകൊണ്ടാണെന്നും പ്രസാദിന്റെ ഭാര്യ ഓമന പറഞ്ഞു. ”ഭരണരാഷ്ട്രീയ നേതൃത്വങ്ങള്‍ വലിയ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നെങ്കിലും ആരും ഇതുവരെ ഒരുസഹായവും നല്‍കിയില്ല. മന്ത്രി പി. പ്രസാദ് സര്‍ക്കാരില്‍ റിപ്പോര്‍ട്ട് നല്‍കാമെന്നു പറഞ്ഞു. സ്വയം മുന്‍കൈയെടുത്തും ഒരു സഹായവും നല്‍കിയില്ല. കലക്ടറേറ്റില്‍നിന്നു യാതൊരു സഹായവും…
Read More » -
Kerala
വായ്പ കൃത്യമായി അടച്ചതിന് പ്രധാനമന്ത്രിയുടെ പ്രശംസ; റിപ്ലബിക് ദിനമാഘോഷിക്കാന്‍ കാദിയയും റഷീദും ഡല്‍ഹിക്ക്
മലപ്പുറം: റിപ്പബ്ലിക് ദിനാഘോഷം കാണാന്‍ മഞ്ചേരി കൊള്ളിത്തോട് കദിയയ്ക്കും ഭര്‍ത്താവ് റഷീദിനും ഡല്‍ഹിക്ക് പോകാം. ഇതോടൊപ്പം പ്രധാനമന്ത്രിയെ കാണാനും ദമ്പതികള്‍ക്ക് അവസരമുണ്ടാകും. ഇതിനായി ഇവര്‍ക്ക് കേന്ദ്രസര്‍ക്കാരില്‍നിന്ന് ക്ഷണം ലഭിച്ചു. പ്രധാനമന്ത്രി സ്വനിധിയില്‍നിന്ന് വായ്പയെടുത്ത് കൃത്യമായി തിരിച്ചടച്ചവരില്‍നിന്ന് തെരഞ്ഞെടുത്തവര്‍ക്കാണ് സംസ്ഥാനത്തുനിന്ന് റിപ്പബ്ലിക് ദിനാഘോഷം കാണാനും പ്രധാനമന്ത്രിയെ നേരില്‍ കാണാനും അവസരമൊരുക്കുന്നത്. പിഎം സ്വനിധി പദ്ധതിപ്രകാരം തെരവുകച്ചവടക്കാര്‍ക്ക് അനുവദിക്കുന്ന സൂക്ഷ്മ വായ്പയെടുത്ത് മൂന്നുതവണയും കൃത്യമായി തിരിച്ചടവ് നടത്തി ഉപജീവനം തേടുന്ന വനിതകള്‍ക്കാണ് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ മുന്‍ഗണന ലഭിക്കുന്നത്. മഞ്ചേരി നഗരസഭാ കുടുംബശ്രീ മുഖേനെയാണ് കദിയയെ ശുപാര്‍ശ ചെയ്തത്. മഞ്ചേരി – കോഴിക്കോട് റോഡില്‍ ഉന്തുവണ്ടിയിലാണ് കദിയയും ഭര്‍ത്താവും കച്ചവടം നടത്തുന്നത്. ഉന്തുവണ്ടിയില്‍ ഷെഡ് കെട്ടി വര്‍ഷങ്ങളായി തട്ടുകട നടത്തിവരികയാണ് മങ്കട പള്ളിപ്രം സ്വദേശികളായ കദിയയും ഭിന്നശേഷിക്കാരനായ ഭര്‍ത്താവും. ചായ, കഞ്ഞി, നെയ്ച്ചോര്‍, ബീഫ്, കപ്പ എന്നിവയൊക്കെയാണ് കദിയയും ഭര്‍ത്താവും നല്‍കുന്ന ഭക്ഷ്യവിഭവങ്ങള്‍. കുറഞ്ഞവിലയാണ് മറ്റൊരാകര്‍ഷണം. കാലത്ത് നാലുമണിക്കാണ് കദിയ വന്ന് ഭക്ഷണമൊരുക്കുന്നത്. ഒറ്റയ്ക്കുതന്നെയാണ്…
Read More » -
India
35,000 കോടി ചെലവില്‍ മാരുതി സുസൂക്കിയുടെ പുതിയ നിര്‍മാണശാല; ലക്ഷ്യം 2031 ല്‍ പ്രതിവര്‍ഷം 40 ലക്ഷം കാറുകള്‍
അഹമ്മദാബാദ്: പുതിയ നിര്‍മാണശാല തുടങ്ങുന്നതിനായി 35000 കോടി രൂപ നിക്ഷേപിക്കുമെന്ന് മാരുതി സുസൂക്കി പ്രസിഡണ്ട് തോഷി ഹിരോ സുസൂക്കി. പത്ത് ലക്ഷം വാഹനങ്ങള്‍ പ്രതിവര്‍ഷം ഉല്‍പാദിപ്പിക്കുക എന്നതാണ് ഗുജറാത്തില്‍ തുടങ്ങുന്ന പുതിയ പ്ലാന്റിലൂടെ ലക്ഷ്യമിടുന്നത്. 2028-29 ഓടെ പ്ലാന്റ് പ്രവര്‍ത്തന സജ്ജമാകും. 2030-2031 ഓടെ പ്രതിവര്‍ഷം 40 ലക്ഷം കാറുകള്‍ നിര്‍മിക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.3200 കോടി രൂപ നിക്ഷേപിച്ച് ഇലക്ട്രിക വാഹനങ്ങളുടെ ഉത്പാദനവും കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. പത്താമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ ഉച്ചകോടിയിലാണ് പുതിയ പ്ലാന്റിനെ കുറിച്ച് അവതരിപ്പിച്ചത്. 2023 ല്‍ മാരുതി നിരവധി മോഡലുകള്‍ നിരത്തിലെത്തിച്ചിരുന്നു. പുതിയ വര്‍ഷത്തിലും കൂടുതല്‍ മോഡലുകള്‍ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. വന്‍കിട നിക്ഷേപങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ ആദ്യ ദിനത്തില്‍ തന്നെ 2.35 ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതികളാണ് പ്രമുഖ വ്യവസായികള്‍ അവതരിപ്പിച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി, അദാനി ഗ്രൂപ്പ് സ്ഥാപകന്‍ മുകേഷ്…
Read More » -
Crime
വില്ലേജ് ഓഫീസര്‍, എസ്ഐ… ‘മജിസ്ട്രേറ്റ് ഷംനാദ്’ വേഷംകെട്ടിന്റെ ഉസ്താദ്; കോടികള്‍ തട്ടി, നയിച്ചത് ആഡംബര ജീവിതം
തിരുവനന്തപുരം: മജിസ്ട്രേട്ട് ചമഞ്ഞ് പൊലീസിനെ കബളിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ ഷംനാദിനെതിരെ മുന്‍പും കേസുകള്‍. മുന്‍പ് പാങ്ങോട് സ്റ്റേഷന്‍ എസ്ഐയുടെ വേഷത്തില്‍ വിജനമായ സ്ഥലത്ത് വച്ച് ഇരുചക്രവാഹനങ്ങളില്‍ വരുന്നവരെ തടഞ്ഞുനിര്‍ത്തി ‘പെറ്റിയടി’ച്ചതിന്റെ പേരില്‍ ഷംനാദിനെതിരെ എടുത്ത കേസാണ് ഇതില്‍ ഒന്ന്. മംഗലപുരം പാട്ടത്തില്‍ ഭൂദാന കോളനി ഷജിലാ മന്‍സിലില്‍ എസ് ഷംനാദിന്റെ (43) നാട്ടിലുള്ള ഇടപാടുകളെ കുറിച്ചും അന്വേഷണം നടത്തുകയാണ് പൊലീസ്. വില്ലേജ് ഓഫീസറുടെ വേഷത്തിലെത്തി, പഞ്ചായത്തില്‍ നിന്നു വീടിനു ധനസഹായം ലഭിച്ചവരെ സമീപിച്ച് ബാക്കി ഗഡുക്കള്‍ പെട്ടെന്നു നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് 500, 1000 രൂപയുടെ പിരിവും നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ആറ്റിങ്ങലില്‍ വച്ച് വാഹനം തടഞ്ഞതിന് ട്രാഫിക് പൊലീസിനെയും ഹോം ഗാര്‍ഡിനെയും മര്‍ദിച്ചതും വലിയ വാര്‍ത്തയായിരുന്നു. ആരാധനാലയങ്ങളില്‍ വരുന്നവരുമായി പെട്ടെന്നു സൗഹൃദം സ്ഥാപിക്കുകയും വിശ്വാസം നേടിയെടുത്ത ശേഷം തട്ടിപ്പു നടത്തുകയും ഷംനാദിന്റെ മറ്റൊരു രീതിയാണെന്നും പൊലീസ് പറയുന്നു. തട്ടത്തുമലയില്‍ ജോലി നോക്കവേ, തന്റെ അക്കൗണ്ടില്‍ 6 കോടി രൂപയുണ്ടെന്നും നികുതിയുടെ…
Read More » -
Crime
വിദ്യാര്‍ഥികളുടെ ബാഗുകള്‍ ട്രെയിനില്‍നിന്ന് പുറത്തേക്കെറിഞ്ഞു; മദ്യപനെ യാത്രക്കാര്‍ തടഞ്ഞുവച്ച് കൈമാറി
കോഴിക്കോട്: മദ്യാസക്തിയില്‍ സഹയാത്രികരുടെ ബാഗുകള്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞയാളെ യാത്രക്കാര്‍ ചേര്‍ന്ന് ആര്‍.പി.എഫിന് കൈമാറി. ബുധനാഴ്ച കൊച്ചുവേളി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലാണ് സംഭവം. കോഴിക്കോട്ട് നിന്നുള്ള ആറ് വിദ്യാര്‍ഥികളുടെ ബാഗാണ് മദ്യപന്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞത്. പത്തനംതിട്ടയില്‍ നടക്കുന്ന പവര്‍ലിഫ്റ്റിംങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു വിദ്യാര്‍ഥികള്‍. മത്സരിക്കാനുള്ള ഉപകരണങ്ങള്‍ അടങ്ങിയ ബാഗുകള്‍ ഇവര്‍ ട്രെയിനിന്റെ ശുചിമുറിക്ക് സമീപം വെച്ചിരുന്നു. കടലുണ്ടിക്ക് അടുത്ത് എത്തിയപ്പോളാണ് മദ്യപിച്ചെത്തിയ ഒരാള്‍ വന്ന് ബാഗുകള്‍ എടുത്ത് പുറത്തേക്ക് എറിഞ്ഞത്. തുടര്‍ന്ന് മറ്റ് യാത്രക്കാര്‍ ഇയാളെ തടഞ്ഞ് വെക്കുകയും തിരൂരില്‍ വെച്ച് ആര്‍.പി.എഫിന് കൈമാറുകയുമായിരുന്നു. വലിച്ചെറിഞ്ഞ മൂന്ന് ബാഗുകളും കണ്ടെത്തിയെങ്കിലും ചെളി നിറഞ്ഞ ചതുപ്പില്‍ വീണതിനാല്‍ ബാഗിലുണ്ടായിരുന്ന സാധനങ്ങളെല്ലാം ഉപയോഗ ശൂന്യമായി.
Read More » -
NEWS
വിമാനം പറന്നുയരുന്നതിനു തൊട്ടുമുന്‍പ് യാത്രക്കാരന്‍ പുറത്തേക്കു ചാടി
ഒട്ടാവ: എയര്‍കാനഡ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനു തൊട്ടുമുന്‍പ് ഒരാള്‍ പുറത്തേക്കു ചാടി. ജനുവരി 8ന് ടൊറന്റോ രാജ്യാന്തര വിമാനത്താവളത്തിലാണു സംഭവം. കാനഡയില്‍നിന്ന് ദുബായിലേക്കു യാത്ര തുടങ്ങാനിരുന്ന വിമാനത്തില്‍ സാധാരണ യാത്രക്കാരനെ പോലെ കയറിയ ആളാണ് വിമാനം പറന്നുയരുന്നതിനു ഏതാനും നിമിഷങ്ങള്‍ക്കു മുന്‍പ് പുറത്തേക്കു ചാടിയത്. വിമാനത്തിന്റെ വാതിലിനു സമീപത്താണ് ഇയാള്‍ ഉണ്ടായിരുന്നത് 20 അടി ഉയരത്തില്‍നിന്നാണ് യാത്രക്കാരന്‍ ചാടിയത്. വീഴ്ചയില്‍ പരുക്കേറ്റ ഇയാളെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനത്തില്‍നിന്ന് പുറത്തേക്കു ചാടിയ യാത്രക്കാരന്റെ പേര് വിവരങ്ങള്‍ ലഭ്യമല്ല. സംഭവത്തെ തുടര്‍ന്ന് ആറ് മണിക്കൂര്‍ വൈകിയാണ് വിമാനം പുറപ്പെട്ടത്. അസാധാരണമായ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് പൊലീസ് യാത്രക്കാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായാണു വിവരം. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് എയര്‍ കാനഡ വിമാനത്തില്‍ പതിനാറുകാരന്‍ കുടുംബാംഗത്തെ ആക്രമിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു
Read More » -
Kerala
സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ ഒ.ടി.ടി പ്ലാറ്റ്‌ഫോം സി-സ്‌പേസ് (C Space) ഈ മാസം മുതൽ
തിരുവനന്തപുരം:നീണ്ട കാത്തിരിപ്പിനൊടുവില്‍ സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ ഒ.ടി.ടി പ്ലാറ്റ്‌ഫോം സി-സ്‌പേസ് (C Space) പ്രവര്‍ത്തനസജ്ജമാവുന്നു. രാജ്യത്താദ്യമായാണ് സര്‍ക്കാരിനുകീഴില്‍ ഒ.ടി.ടി ഒരുങ്ങുന്നത്. പ്ലാറ്റ്‌ഫോമിന്റെ ട്രയല്‍ റണ്‍ ബുധനാഴ്ച നിള തിയറ്ററില്‍ നടന്നു. ഈമാസംതന്നെ ഉദ്ഘാടനം നടക്കും. കോവിഡിനുപിന്നാലെ ഒ.ടി.ടി. സിനിമാറിലീസ് വ്യാപകമായതോടെയാണ് സാംസ്കാരിക വകുപ്പ് ഇങ്ങനെയൊരു ആശയവുമായി രംഗത്തെത്തിയത്. 2022 മെയ് മാസത്തിലാണ് അന്നത്തെ കേരളപ്പിറവി ദിനത്തില്‍ പ്ലാറ്റ്‌ഫോം തയാറാക്കും എന്ന് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചത്. കുറഞ്ഞ ബജറ്റില്‍ പുറത്തിറങ്ങുന്ന സ്വതന്ത്ര സിനിമകള്‍ക്ക് ഇടവും വരുമാന വിഹിതവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പ്ലാറ്റ്‌ഫോം ഇത്തരത്തിലുള്ള ആദ്യ സംരംഭമായിരിക്കുമെന്ന് മന്ത്രി പ്രഖ്യാപനവേളയില്‍ പറഞ്ഞിരുന്നു. കലാകാരന്മാരുടെ പാനലാണ് സി സ്പെയ്സിലേക്ക് സിനിമകള്‍ തിരഞ്ഞെടുക്കുക. സിനിമാപ്രവര്‍ത്തകരടക്കം അംഗങ്ങളായ ഈ സ്ഥിരംപാനല്‍ സിനിമകള്‍കണ്ട് വിലയിരുത്തി നിശ്ചിതമാര്‍ക്ക് നല്‍കും. മറ്റ് ചലച്ചിത്രമേള ജൂറികള്‍ തിരഞ്ഞെടുത്തതും പുരസ്കാരങ്ങള്‍ നേടിയതുമായ സിനിമകള്‍ക്കും പരിഗണനയുണ്ടാകും.
Read More » -
Crime
‘പാതിരാക്കോഴി’ ചതിച്ചാശാനേ! കുഴിമന്തി കഴിച്ച് പത്തുപേര്‍ക്ക് ഭക്ഷ്യവിഷബാധ; പൊലീസ് കേസെടുത്തു
എറണാകുളം: കുഴിമന്തി കഴിച്ച് പത്ത് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ഹോട്ടലിനെതിരെ പൊലീസ് കേസെടുത്തു. കളമശേരിയില്‍ പ്രവര്‍ത്തിക്കുന്ന പാതിരാക്കോഴി ഹോട്ടലിന്റെ ഉടമയ്ക്കും ജീവനക്കാര്‍ക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്. കളമശേരി പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി കുഴിമന്തി കഴിച്ചവര്‍ക്കാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ട പത്തുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ഇവര്‍ ചികിത്സയിലുള്ളത്. കളമശേരിയിലുള്ള ‘പാതിരാക്കോഴി’ എന്ന റെസ്റ്റോറന്റില്‍നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷമാണ് ഛര്‍ദിയും വയറിളക്കവും ഉണ്ടായതെന്ന് ചികിത്സയിലുള്ളവര്‍ പറഞ്ഞു. ഇവരുടെ ആരുടെയും ആരോഗ്യനില ഗുരുതരമല്ല. ഇതോടെ ഹോട്ടലില്‍ പരിശോധന നടത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവിടെ നിന്ന് ഭക്ഷണസാംപിളുകള്‍ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഹോട്ടല്‍ ഉടമയ്ക്കും ജീവനക്കാര്‍ക്കുമെതിരെ കേസെടുത്തത്.
Read More »