CrimeNEWS

പട്ടി കുരച്ചതിനെ ചൊല്ലി തര്‍ക്കം; വീട്ടുടമയെ ഇഷ്ടിക കൊണ്ട് ഇടിച്ച് അയല്‍വാസി

കൊച്ചി: പട്ടി കുരച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വീട്ടുടമയ്ക്ക് അയല്‍വാസിയുടെ മര്‍ദ്ദനമേറ്റതായി പരാതി. ഇഷ്ടിക കൊണ്ടുള്ള ആക്രമണത്തില്‍ കൈവിരലിന് പരിക്ക് പറ്റിയ തുതിയൂര്‍ തപ്പലോടത്ത് ടി.ജി ബാബു (62) തൃക്കാക്കര സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ ബാബുവിന്റെ അയല്‍വാസിയായ പ്രവീണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകിട്ട് അഞ്ചിന് ബാബുവിന്റെ വീട്ടിലെ പട്ടി കുരച്ചതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് പ്രവീണ്‍ ഇഷ്ടിക കൊണ്ട് ഇടിക്കുകയായിരുന്നുവെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ ബാബു വ്യക്തമാക്കി.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: