IndiaNEWS

35,000 കോടി ചെലവില്‍ മാരുതി സുസൂക്കിയുടെ പുതിയ നിര്‍മാണശാല; ലക്ഷ്യം 2031 ല്‍ പ്രതിവര്‍ഷം 40 ലക്ഷം കാറുകള്‍

അഹമ്മദാബാദ്: പുതിയ നിര്‍മാണശാല തുടങ്ങുന്നതിനായി 35000 കോടി രൂപ നിക്ഷേപിക്കുമെന്ന് മാരുതി സുസൂക്കി പ്രസിഡണ്ട് തോഷി ഹിരോ സുസൂക്കി. പത്ത് ലക്ഷം വാഹനങ്ങള്‍ പ്രതിവര്‍ഷം ഉല്‍പാദിപ്പിക്കുക എന്നതാണ് ഗുജറാത്തില്‍ തുടങ്ങുന്ന പുതിയ പ്ലാന്റിലൂടെ ലക്ഷ്യമിടുന്നത്.

2028-29 ഓടെ പ്ലാന്റ് പ്രവര്‍ത്തന സജ്ജമാകും. 2030-2031 ഓടെ പ്രതിവര്‍ഷം 40 ലക്ഷം കാറുകള്‍ നിര്‍മിക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.3200 കോടി രൂപ നിക്ഷേപിച്ച് ഇലക്ട്രിക വാഹനങ്ങളുടെ ഉത്പാദനവും കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

പത്താമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ ഉച്ചകോടിയിലാണ് പുതിയ പ്ലാന്റിനെ കുറിച്ച് അവതരിപ്പിച്ചത്. 2023 ല്‍ മാരുതി നിരവധി മോഡലുകള്‍ നിരത്തിലെത്തിച്ചിരുന്നു. പുതിയ വര്‍ഷത്തിലും കൂടുതല്‍ മോഡലുകള്‍ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

വന്‍കിട നിക്ഷേപങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ ആദ്യ ദിനത്തില്‍ തന്നെ 2.35 ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതികളാണ് പ്രമുഖ വ്യവസായികള്‍ അവതരിപ്പിച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി, അദാനി ഗ്രൂപ്പ് സ്ഥാപകന്‍ മുകേഷ് അംബാനി, സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ പ്രസിഡന്റ് തോഷിഹിരോ സുസുക്കി എന്നിവരുള്‍പ്പെടെ പ്രമുഖ വ്യവസായികള്‍ നിക്ഷേപ പദ്ധതികള്‍ അവതരിപ്പിച്ചു.

Back to top button
error: