Month: January 2024

  • India

    ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ അഹമ്മദാബാദിൽ പ്രഖ്യാപിച്ച്‌ ലുലു ഗ്രൂപ്പ്

    അഹമ്മദാബാദ്: ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ ഗുജറാത്തിലെ അഹമ്മദാബാദിൽ പ്രഖ്യാപിച്ച്‌ ലുലു ഗ്രൂപ്പ്. 4000 കോടി രൂപ ചെലവില്‍ അഹമ്മദാബാദിലാണ് യു എ ഇയിലെ അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നത്. നിര്‍ദിഷ്ട ഷോപ്പിംഗ് മാളിന്റെ നിര്‍മ്മാണം 2024 ല്‍ തന്നെ ആരംഭിക്കും. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വൈബ്രന്റ് ഗുജറാത്തിലെ യുഎഇ സ്റ്റാളില്‍ ഷോപ്പിംഗ് മാളിന്റെ ഒരു മിനിയേച്ചര്‍ പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്. നിലവില്‍, കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു, ലഖ്നൗ, കോയമ്ബത്തൂര്‍, ഹൈദരാബാദ് എന്നീ ആറ് ഇന്ത്യന്‍ നഗരങ്ങളില്‍ ലുലു ഗ്രൂപ്പിന് മാളുകളുണ്ട്. യു എ ഇയിലെ അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പ് മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ റീട്ടെയില്‍ വ്യവസായത്തിലെ ട്രെന്‍ഡ്സെറ്റര്‍ എന്ന നിലയിലാണ് അറിയപ്പെടുന്നത്. ലുലു ഗ്രൂപ്പ് 250-ലധികം ഹൈപ്പര്‍മാര്‍ക്കറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും പ്രവര്‍ത്തിപ്പിക്കുന്നു. കൂടാതെ ജിസിസി,…

    Read More »
  • Kerala

    ഇഎംഎസിനോളം പോന്ന ഒരു നേതാവും കേരളത്തിൽ ഉണ്ടായിട്ടില്ല: എം ടി വാസുദേവൻ നായർ

    കോഴിക്കോട്: ഇഎംഎസിനോളം പോന്ന ഒരു നേതാവും കേരളത്തിൽ ഉണ്ടായിട്ടില്ലെന്ന് സാഹിത്യകാരൻ എം ടി വാസുദേവൻ നായർ. മുഖ്യമന്ത്രി പിണറായി വിജയൻ വേദയിലിരിക്കുമ്പോഴാണ്  രൂക്ഷമായ രാഷ്ട്രീയ വിമര്‍ശനവുമായി  എംടി വാസുദേവന്‍ നായർ രംഗത്തെത്തിയത്. അധികാരമെന്നാല്‍ ആധിപത്യമോ, സര്‍വാധിപത്യമോ ആവാമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃതമാര്‍ഗമായി മാറാമെന്നും എംടി തുറന്നടിച്ചു. ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കുകയോ ആരാധകര്‍ ആക്കുകയോ ചെയ്യാം. തെറ്റ് പറ്റിയാല്‍ അത് സമ്മതിക്കുന്ന ഒരു മഹാരഥനും ഇവിടെയില്ലെന്നും എംടി പറഞ്ഞു. കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിലായിരുന്നു എംടിയുടെ വിമര്‍ശനം. തെറ്റുപറ്റിയെന്ന് തോന്നിയാല്‍ അത് സമ്മതിക്കുകയെന്നത് രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക ജീവിത മണ്ഡലത്തിലെ ഒരു മഹാരഥനും ഇവിടെ കാണിക്കാറില്ല.തന്റെ പരിമിതമായ കാഴ്ചപ്പാടില്‍ നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകം പേരും എന്നതിനെ മാറ്റാനാണ് ഇഎംഎസ് ശ്രമിച്ചത്. ആചാരോപചാര മാര്‍ഗങ്ങളിലോ നേതൃത്വ പൂജകളിലോ ഒന്നും അദ്ദേഹത്തെ കാണാതിരുന്നതിന് കാരണവും മറ്റൊന്നല്ല. ഇഎംഎസ് ഇന്നത്തെ കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവര്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ തയ്യാറാകുമെന്ന് പ്രത്യാശിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Read More »
  • Social Media

    അടുത്ത യാത്ര ലക്ഷദ്വീപിലേക്ക് ; മോദിയുടെ ചിത്രം പങ്കുവച്ച്‌ രചന നാരായണൻകുട്ടി

    മാലദ്വീപ് മന്ത്രിമാർ  ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയതിന് പിന്നാലെ ‘ബോയിക്കോട്ട് മാലദ്വീപ്’ ക്യാമ്ബയിൻ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇതേത്തുടർന്ന് നിരവധി പേരാണ് മാലദ്വീപിലേക്കുള്ള യാത്ര വേണ്ടെന്നുവച്ചത്.മാലിയിലേക്ക് പോകാതെ ലക്ഷദ്വീപിലേക്ക് പോകാനാണ് പലരും സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ലക്ഷദ്വീപിന് പിന്തുണയുമായെത്തിയിരിക്കുകയാണ് നടി രചന നാരായണൻകുട്ടി. അടുത്ത യാത്ര എന്തുകൊണ്ട് ഇവിടേക്ക് ആക്കിക്കൂടായെന്ന അടിക്കുറിപ്പോടെ ലക്ഷദ്വീപില്‍ നിന്നുള്ള മോദിയുടെ ചിത്രവും നടി പങ്കുവച്ചിട്ടുണ്ട്. സുഹൃത്തുക്കളെ ടാഗ് ചെയ്‌തുകൊണ്ടാണ് രചന നാരായണൻകുട്ടിയുടെ പോസ്റ്റ്.   ലക്ഷദ്വീപ് ടൂറിസത്തെ പിന്തുണച്ചുകൊണ്ട് നടൻ ഉണ്ണി മുകുന്ദനും നടി ശ്വേതാ മേനോനും അടക്കമുള്ളവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ലക്ഷദ്വീപും ആൻഡമാനും പോലുള്ള ഇന്ത്യൻ ദ്വീപുകള്‍ കണ്ട് തീര്‍ത്തതിന് ശേഷം വിദേശ രാജ്യങ്ങള്‍ കാണാമെന്നാണ് ശ്വേത ഫേസ്ബുക്കില്‍ കുറിച്ചത്.   മാലദീപിന്റെ പ്രധാന വരുമാനം ടൂറിസമാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ മാലദ്വീപ് സന്ദര്‍ശിക്കുന്നത് ഇന്ത്യയില്‍ നിന്നായിരുന്നു. കഴിഞ്ഞ വര്‍ഷം മാലിദ്വീപ്  സന്ദര്‍ശിച്ചത് രണ്ടരലക്ഷം ഇന്ത്യക്കാരായിരുന്നു.  …

    Read More »
  • Kerala

    ചന്ദനക്കുടവും പേട്ട തുള്ളലും; എരുമേലിയിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

    എരുമേലി: ചന്ദനക്കുട ഘോഷയാത്രയും , പേട്ടതുള്ളലും മുൻനിർത്തി 11, 12 തീയതികളിൽ  പോലീസ് എരുമേലിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.  11 വ്യാഴം  വൈകുന്നേരം നാല് മുതൽ 12 വെള്ളി  രാത്രി എട്ട് വരെയാണ് കർശന നിയന്ത്രണം  ⁠കാഞ്ഞിരപ്പളളി ഭാഗത്തുനിന്നും റാന്നി പത്തനംതിട്ട ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ കുറുവാമൂഴി പെട്രോൾപമ്പ് ജംഷനിൽ നിന്നും വലത്തോട്ടു തിരിഞ്ഞ് ഓരുങ്കൽക്കടവ് -പതാലിപ്പടി (അമ്പലത്തിനു പുറകുവശം ) കരിമ്പിൻതോട് ചെന്നു മുക്കട വഴി പോകുക. കാഞ്ഞിരപ്പളളി കുറുവാമൂഴി ഭാഗത്തുനിന്നും എരുമേലി മുണ്ടക്കയം ഭാഗത്തേയ്ക്ക് പോകേണ്ടവാഹനങ്ങൾ കൊരട്ടിപാലത്തിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞ് പാറമട മഠം പടി വഴി പോകുക  മുണ്ടക്കയം ഭാഗത്തുനിന്നും റാന്നി പത്തനംതിട്ട ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങൾ പ്രോപ്പോസ് – MES – മണിപ്പുഴ വന്ന് ഇടത്തോട്ടു തിരിഞ്ഞ് കനകപ്പലം വന്നു പോകുക  .⁠ ⁠റാന്നി ഭാഗത്തുനിന്നും കാഞ്ഞിരപ്പളളി ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങൾ മുക്കട റബ്ബർ ബോർഡ് ജംഷനിൽ നിന്നും ഇടത്തോട്ടുതിരിഞ്ഞു ചാരുവേലി കരിക്കാട്ടൂർ സെന്റർ -പഴയിടം-…

    Read More »
  • Kerala

    ചെന്നൈ-പുനലൂര്‍ – കൊല്ലം റൂട്ടില്‍ ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം കൂട്ടുന്നു; ട്രയല്‍ റണ്‍ വിജയകരം

    കൊല്ലം: ചെന്നൈ-പുനലൂര്‍ – കൊല്ലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണ ഓട്ടം വിജയകരം. ഒറ്റയ്ക്കലിനും ഇടമണിനും മധ്യേ ആയിരുന്നു ട്രയല്‍ റണ്‍. ഇന്നലെ ഉച്ചകഴിഞ്ഞ് ആരംഭിച്ച പരീക്ഷണ ഓട്ടം രാത്രിയാണ് അവസാനിച്ചത്. ഇരു ദിശകളിലുമായി അഞ്ച് തവണയാണ് സര്‍വീസ് നടത്തിയത്. മുമ്ബിലും പിറകിലും എൻജിനുകളും 22 എല്‍എച്ച്‌ബി കൊച്ചുകളും ഉള്‍പ്പെടുന്നതായിരുന്നു പരീക്ഷണ വണ്ടി. ഓരോ കോച്ചുകളിലും അനുവദനീയമായ യാത്രക്കാരുടെ എണ്ണത്തിനും തൂക്കത്തിനും സമാനമായി മണല്‍ ചാക്കുകള്‍ നിറച്ച്‌ ഭാരം ക്രമീകരിച്ചാണ് വണ്ടി പരീക്ഷണാര്‍ഥം ഓടിയത്. ആദ്യ ദിനത്തിലെ ട്രയല്‍ റണ്‍ വിജയകരമായിരുന്നു. എന്നാൽ  പരീക്ഷണ ഓട്ടം ഇന്നും കൂടി തുടരും. ഇരു ദിശകളിലുമായി എട്ട് തവണ വണ്ടി ഓടും. പശ്ചിമഘട്ടത്തിന്‍റെ ഭാഗമായുള്ള ഈ പാതയില്‍ ( ഗാട്ട് സെക്ഷൻ) 14 കോച്ചുകള്‍ ഉള്ള വണ്ടികള്‍ക്ക് മാത്രം സര്‍വീസ് നടത്താനാണ് സാങ്കേതിക വിഭാഗത്തിന്‍റെ അനുമതിയുള്ളത്. കോച്ചുകളുടെ എണ്ണം 24 ആക്കി ഉയര്‍ത്തുന്നതിന് വേണ്ടിയാണ് ട്രയല്‍ റണ്‍…

    Read More »
  • Crime

    വിദ്യാര്‍ഥിയുമായി 26 കാരി അധ്യാപികയുടെ ശാരീരികബന്ധം; എല്ലാം അറിയാമായിരുന്നുവെന്ന് 16 കാരന്റെ പിതാവ്, യുവതി അറസ്റ്റില്‍

    ന്യൂയോര്‍ക്ക്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയുമായി ശാരീരികബന്ധം പുലര്‍ത്തിയ അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ മിസൗറിയിലെ ഹൈസ്‌കൂള്‍ അധ്യാപികയായ ഹെയ്ലി ക്ലിഫ്ടണ്‍ കാര്‍മാക്ക് (26) ആണ് അറസ്റ്റിലായത്. 16 വയസ്സുള്ള വിദ്യാര്‍ഥിയാണ് ലൈംഗിക പീഡനത്തിനിരയായത്. ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് അധ്യാപികയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. മിസോറിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമം തുടരുന്നതിനിടെയാണ് അധ്യാപിക അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ട്. 2023 ഡിസംബര്‍ ഏഴിനാണ് പീഡനവിവരം പുറത്തുവന്നത്. മറ്റൊരു വിദ്യാര്‍ഥി വിവരം സ്‌കൂള്‍ അധികൃതരെ അറിയിക്കുകയും തുടര്‍ന്ന് പുലാസ്‌കി കൗണ്ടി ഷെരീഫ് ഡിപ്പാര്‍ട്ടുമെന്റില്‍ വിവരമറിയിക്കുകയുമായിരുന്നു. 2023 ഡിസംബര്‍ എട്ടിന് പോലീസ് അധ്യാപികയുമായി ബന്ധപ്പെട്ടെങ്കിലും ഇവര്‍ ആരോപണം നിഷേധിച്ചു. അധ്യാപികയുടെ മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ചെങ്കിലും ഫോണില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കനായില്ല. പ്രാഥമിക പരിശോധനയില്‍ വിവരങ്ങള്‍ ലഭ്യകാമാതെ വന്നതോടെ കോടതിയെ സമീപിച്ച പോലീസ് ഡിസംബര്‍ 22ന് അനുവാദം സ്വന്തമാക്കി. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ വിദ്യാര്‍ഥിയുമായി അധ്യാപികയ്ക്ക് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന സന്ദേശങ്ങള്‍ പോലീസിന് ലഭിച്ചു. പീഡനക്കേസില്‍ പോലീസ് അന്വേഷണം തുടരുന്നതിനിടെ അധ്യാപിക ഡിസംബര്‍ 23ന്…

    Read More »
  • Kerala

    കോഴിക്കോട്  ചെറുവണ്ണൂരിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു

    കോഴിക്കോട്: ചെറുവണ്ണൂരിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി ടി.പി.റഊഫ് (33) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 6.45ഓടെയാണ് അപകടം. സ്കൂള്‍ വാനിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ബൈക്കില്‍ നിന്ന് തെറിച്ചു വീണ യുവാവ് ട്രക്കിനടിയില്‍ പെടുകയായിരുന്നു.നാട്ടുകാർ പെട്ടെന്ന് തന്നെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

    Read More »
  • Kerala

    അയോധ്യയിലെ കോണ്‍ഗ്രസ് നിലപാടില്‍ ആശ്വാസം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

    തിരുവനന്തപുരം: രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങില്‍ നിന്ന് കോണ്‍ഗ്രസ് ഉള്‍പ്പടെയുളള രാഷ്ട്രീയ പാര്‍ട്ടികള്‍ വിട്ടുനില്‍ക്കുന്നതില്‍ ആശ്വാസമുണ്ടെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍. രാമക്ഷേത്രത്തിന് ആരും എതിരല്ലെന്നും പ്രതിഷ്ഠാദിന ചടങ്ങ് രാഷ്ട്രീയ നേട്ടത്തിനായാണ് ബിജെപി ഉപയോഗിക്കുന്നതെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായെന്നും സാദിഖലി തങ്ങള്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ”രാമക്ഷേത്രത്തിന് ആരും എതിരല്ല. എല്ലാ മതവിഭാഗങ്ങള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ പ്രധാനമാണ്. അതിനെ എല്ലാവരും ബഹുമാനിക്കേണ്ടതുമാണ്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വന്ന രാമക്ഷേത്രത്തെ മുസ്ലീങ്ങള്‍ അംഗീകരിക്കുന്നു, രാമക്ഷേത്ര ഉദ്ഘാടനം കേവലമൊരു രാഷ്ട്രീയ നേട്ടത്തിനാണ് ബിജെപി ഉപയോഗിക്കുന്നതെന്ന് എല്ലാവര്‍ക്കും മനസിലായി. അതിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ വിട്ടുനില്‍ക്കുന്നതില്‍ ആശ്വാസമുണ്ട്” -സാദിഖലി തങ്ങള്‍ പറഞ്ഞു. സമസ്തയും മുസ്ലീം ലീഗും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നുള്ളത് അടിസ്ഥാന രഹിതമാണ്. ലീഗുമായി എപ്പോഴും യോജിച്ച് പോകുന്ന പ്രസ്ഥാനമാണ് സമസ്ത. മുസ്ലീം ലീഗിന് സമസ്തയും, സമസ്തയ്ക്ക് മുസ്ലീം ലീഗും വേണം. അതില്‍ ഒരുവിട്ടുവീഴ്ച എവിടെയും ഉണ്ടാകില്ലെന്നും തങ്ങള്‍…

    Read More »
  • Careers

    കേരള പൊലിസില്‍ സ്ഥിര ജോലി നേടാം; 11,0300 വര ശമ്ബളം

    കേരള പൊലിസില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വീണ്ടും അവസരം. കേരള പൊലിസിന്റെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് സയന്റിഫിക് ഓഫീസര്‍ തസ്തികയിലേക്കാണ് നിയമനം. ഫിസിക്കല്‍ ടെസ്റ്റ് ഇല്ലാതെ തന്നെ നേരിട്ട് പരീക്ഷയെഴുതി ജോലി നേടാമെന്നതാണ് ഈ റിക്രൂട്ട്‌മെന്റിന്റെ പ്രത്യേകത. ജനുവരി 31നാണ് അവസാന തീയതി. തസ്തിക& ഒഴിവ് കേരള പൊലിസ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് സയന്റിഫിക് ഓഫീസര്‍ നിയമനം. സയന്റിഫിക് ഓഫീസര്‍ (കെമിസ്ട്രി), സയന്റിഫിക് ഓഫീസര്‍ (ബയോളജി), സയന്റിഫിക് ഓഫീസര്‍ (ഡോക്യുമെന്റ്‌സ്), സയന്റിഫിക് ഓഫീസര്‍ (ഫിസിക്‌സ്) എന്നീ തസ്തികകളിലേക്ക് കേരളത്തിലുടനീളം ഒഴിവുകളുണ്ട്.20 മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് ജോലിക്കായി അപേക്ഷിക്കാനാവുക ശമ്ബളം സയന്റിഫിക് ഓഫീസര്‍ (കെമിസ്ട്രി): 51400 – 110,300 രൂപ. സയന്റിഫിക് ഓഫീസര്‍ (ബയോളജി): 51400 – 110,300 രൂപ. സയന്റിഫിക് ഓഫീസര്‍ (ഡോക്യുമെന്റ്‌സ്): 51400 – 110,300 രൂപ. സയന്റിഫിക് ഓഫീസര്‍ (ഫിസിക്‌സ്): 51400 – 110,300 രൂപ. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌…

    Read More »
  • Crime

    കോളേജ് വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ബംഗാള്‍ സ്വദേശിക്ക് ഇരട്ട ജീവപര്യന്തം

    എറണാകുളം: വാഴക്കുളത്ത് മോഷണശ്രമത്തിനിടെ ബിരുദ വിദ്യാര്‍ഥിനി നിമിഷ തമ്പിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി ബിജു മൊല്ല(44)യ്ക്ക് ഇരട്ട ജീവപര്യന്തവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ. പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് നിമിഷ തമ്പി കൊലക്കേസില്‍ പ്രതിയെ ശിക്ഷിച്ചത്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. 2018 ജൂലായ് 30-നാണ് മാറമ്പിള്ളി എം.ഇ.എസ്. കോളേജിലെ ബി.ബി.എ. വിദ്യാര്‍ഥിനി നിമിഷയെ പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശിയായ ബിജു മൊല്ല കഴുത്തറുത്ത് കൊലപ്പെടുത്തിയത്. വല്ല്യമ്മയുടെ മാല പൊട്ടിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോഴാണ് പ്രതി നിമിഷയെ കുത്തിയത്. നിമിഷയെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച വല്യച്ഛന്‍ ഏലിയാസിനെയും പ്രതി കുത്തിപരിക്കേല്‍പ്പിച്ചിരുന്നു. കൊലപാതകം, കൊലപാതക ശ്രമം, ആയുധം ഉപയോഗിച്ച് കവര്‍ച്ച, അതിക്രമിച്ചുകയറല്‍ തുടങ്ങിയവയാണ് പ്രതിക്കെതിരേ ചുമത്തിയിരുന്ന കുറ്റങ്ങള്‍. കേസില്‍ 40-ഓളം സാക്ഷികളെ വിസ്തരിച്ചു. തടിയിട്ടപറമ്പ് പോലീസ് ഇന്‍സ്പെക്ടറായിരുന്ന പി.എം.ഷെമീറിന്റെ നേതൃത്വത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ചാണ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. അന്നത്തെ ക്രൈംബ്രാഞ്ച്…

    Read More »
Back to top button
error: