CrimeNEWS

‘പാതിരാക്കോഴി’ ചതിച്ചാശാനേ! കുഴിമന്തി കഴിച്ച് പത്തുപേര്‍ക്ക് ഭക്ഷ്യവിഷബാധ; പൊലീസ് കേസെടുത്തു

എറണാകുളം: കുഴിമന്തി കഴിച്ച് പത്ത് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ഹോട്ടലിനെതിരെ പൊലീസ് കേസെടുത്തു. കളമശേരിയില്‍ പ്രവര്‍ത്തിക്കുന്ന പാതിരാക്കോഴി ഹോട്ടലിന്റെ ഉടമയ്ക്കും ജീവനക്കാര്‍ക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്. കളമശേരി പൊലീസാണ് കേസെടുത്തത്.

കഴിഞ്ഞ ദിവസം രാത്രി കുഴിമന്തി കഴിച്ചവര്‍ക്കാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ട പത്തുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ഇവര്‍ ചികിത്സയിലുള്ളത്.

Signature-ad

കളമശേരിയിലുള്ള ‘പാതിരാക്കോഴി’ എന്ന റെസ്റ്റോറന്റില്‍നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷമാണ് ഛര്‍ദിയും വയറിളക്കവും ഉണ്ടായതെന്ന് ചികിത്സയിലുള്ളവര്‍ പറഞ്ഞു. ഇവരുടെ ആരുടെയും ആരോഗ്യനില ഗുരുതരമല്ല.

ഇതോടെ ഹോട്ടലില്‍ പരിശോധന നടത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവിടെ നിന്ന് ഭക്ഷണസാംപിളുകള്‍ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഹോട്ടല്‍ ഉടമയ്ക്കും ജീവനക്കാര്‍ക്കുമെതിരെ കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: