KeralaNEWS

ഏഷ്യയിൽ ഒന്നാമതായി കേരള ബാങ്ക്; ലോകത്ത് എട്ടാം സ്ഥാനം 

ഷ്യയിൽ ധനകാര്യ സേവന മേഖലയിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളിൽ കേരള ബാങ്ക് ഒന്നാമതാണെന്ന World Cooperative Monitor – ൻ്റെ 2023 വർഷത്തെ റിപ്പോർട്ട് കേരള ബാങ്കിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണ്.
ലോകത്തെ ഏറ്റവും വലിയ 300 സഹകരണ സംഘങ്ങളുടെ പട്ടികയിൽ  സഹകരണ ധനകാര്യ സേവന മേഖലയിൽ എട്ടാം സ്ഥാനം കൈവരിക്കാനും കേരള ബാങ്കിനായി.
 രൂപീകൃതമായി ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ അന്തർദേശീയ തലത്തിൽ തിളക്കമാർന്ന നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞത് കേരള ബാങ്കിന്റെ മുന്നോട്ടുള്ള കുതിപ്പിന് കൂടുതൽ ഊർജ്ജം പകരും എന്ന കാര്യത്തിൽ സംശയമില്ല.
ബന്ധപ്പെട്ട എല്ലാവരുടെയും കഠിനാധ്വാനത്തിന്റെയും ചിട്ടയാർന്ന പ്രവർത്തനത്തിന്റെയും അംഗീകാരമാണ് ഈ നേട്ടമെന്ന് ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ അറിയിച്ചു.

Back to top button
error: