Social MediaTRENDING

‘സത്യം എനിക്ക് അറിയണം, ഇതിന്റെ പുറകിലുള്ള മലയാളി സംവിധായകന്‍ ആരാണെന്ന് കണ്ടുപിടിക്കണം’; പോസ്റ്റുമായി അല്‍ഫോന്‍സ് പുത്രന്‍

‘പ്രേമം’ സിനിമ തമിഴ് ചിത്രം ‘ഓട്ടോഗ്രാഫി’ന്റെ കോപ്പിയാണെന്നു പറഞ്ഞ്, മലയാളത്തില്‍ നിന്നൊരു സംവിധായകന്‍ തമിഴ് സംവിധായകനായ ചേരനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് അല്‍ഫോന്‍സ് പുത്രന്‍.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് അല്‍ഫോന്‍സ് ഇക്കാര്യം പറഞ്ഞത്. അതിന്റെ പേരില്‍ ചേരന്റെ കയ്യില്‍നിന്നു താന്‍ ചീത്ത കേട്ടെന്നും ആ സംവിധാകന്‍ ആരെന്ന് അറിയാനുള്ള അന്വേഷണത്തിലാണ് താനെന്നും അല്‍ഫോന്‍സ് സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി.

Signature-ad

”കേരളത്തില്‍ നിന്നൊരു സംവിധായകന്‍ ചേരനെ വിളിക്കുന്നു. താങ്കളുടെ ചിത്രമായ ‘ഓട്ടോഗ്രാഫി’ന്റെ കോപ്പിയാണ് അല്‍ഫോന്‍സ് പുത്രന്റെ ‘പ്രേമം’ സിനിമയെന്നായിരുന്നു അയാള്‍ പറഞ്ഞത്. ഉടന്‍ ചേരന്‍ സര്‍ കോള്‍ കട്ട് ചെയ്യുന്നു. ഒരു കാരണവുമില്ലാതെ ചേരന്‍ സര്‍ എന്നെ വിളിച്ചു ചീത്ത പറഞ്ഞു.

ഒരു ഫ്രെയിമോ ഡയലോഗോ സംഗീതമോ കോസ്റ്റ്യൂമോ എഴുത്തിന്റെ ഒരു ഭാഗം പോലും ഞാന്‍ കോപ്പിയടിച്ചിട്ടില്ലെന്ന് ചേരന്‍ സാറിനോടു മറുപടിയായി പറഞ്ഞു. ‘ഓട്ടോഗ്രാഫ്’ എനിക്ക് ഏറെ ഇഷ്ടമുള്ള സിനിമയാണെന്നും അതില്‍നിന്നൊരു ഭാഗം പോലും തൊടുവാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കി. ഉടന്‍ അദ്ദേഹം കോള്‍ കട്ട് ചെയ്തു.

അഞ്ച് മാസത്തിനു ശേഷം ഞാന്‍ ചേരന്‍ സാറിനെ വിളിച്ചു. ആരാണ് അന്നു വിളിച്ച ആ സംവിധായകന്‍ എന്ന് സാറിനോടു ചോദിച്ചു. ആ സംഭവം മറക്കാനാണ് സര്‍ എന്നോടു പറഞ്ഞത്. പക്ഷേ എനിക്ക് അതിനു കഴിയില്ല. അതുകൊണ്ടാണ് ഞാന്‍ ഈ വിവരം ഇപ്പോള്‍ പങ്കുവയ്ക്കുന്നത്.

മാധ്യമങ്ങളോ അല്ലെങ്കില്‍ മറ്റാരെങ്കിലുമോ ഇതിന്റെ പുറകിലാരെന്നത് കണ്ടുപിടിക്കുമെന്ന് വിചാരിക്കുന്നു. സത്യം എനിക്ക് അറിയണം.”അല്‍ഫോന്‍സ് പുത്രന്റെ പറഞ്ഞു.

Back to top button
error: