KeralaNEWS

അലമാര തലയില്‍ വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: അലമാര തലയില്‍ വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം. നീറമണ്‍കര വിനായക നഗറില്‍ രാജലക്ഷ്മി (83) ആണ് മരിച്ചത്.

ഇവർ, വീട്ടില്‍ തനിച്ചായിരുന്നു താമസം. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് കരമന പൊലീസിെൻറ പ്രാഥമിക നിഗമനം. കട്ടിലില്‍ കിടക്കുന്ന മൃതദേഹത്തിന് മുകളില്‍ അലമാര വീണുകിടക്കുന്നതായിട്ടാണുള്ളത്.

Signature-ad

ബന്ധുക്കള്‍ ഫോണില്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. നാട്ടുകാരെത്തി ജനല്‍ വഴി നോക്കിയപ്പോഴാണ് കട്ടിലില്‍, അലമാര വീണ് വൃദ്ധ മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്.

വീടിന്റെ രണ്ട് വാതിലുകളും അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മോഷണ ശ്രമമോ മറ്റെന്തെങ്കിലും പ്രശ്നങ്ങളോ നടന്നിട്ടുണ്ടോ എന്ന കാര്യം വിശദമായ ഫോറൻസിക് പരിശോധനക്ക് ശേഷം മാത്രമേ മനസ്സിലാക്കാൻ സാധിക്കൂകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. കരമന പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Back to top button
error: