കാപ്പുകെട്ടി കോലമിട്ട് ലക്ഷ്മിദേവിയെ വരവേല്‍ക്കുന്ന ചടങ്ങോടെയാണ് പൊങ്കലിന് തുടക്കമാകുന്നത്.തമിഴ് തിരുനാള്‍ എന്നും തൈപ്പൊങ്കല്‍ അറിയപ്പെടാറുണ്ട്. തമിഴ് വംശജരുടെ ഇടയില്‍ ഏറെ പ്രാധാന്യമുള്ള ആഘോഷം കൂടിയാണ് പൊങ്കല്‍. രാവിലെ സൂര്യോദയത്തിന് ശേഷം 8:30 വരെയാണ് പൊങ്കല്‍വെപ്പ് ചടങ്ങ്.
വീട്ടുമുറ്റത്ത് തയ്യാറാക്കിയ അടുപ്പില്‍ സൂര്യന് അഭിമുഖമായിട്ടാണ് പൊങ്കല്‍ വയ്ക്കുന്നത്. അടുപ്പിന് സമീപത്തായി വാഴ, കരിമ്ബ് തുടങ്ങിയവയും ഉണ്ടായിരിക്കും. പാത്രത്തില്‍ നിന്ന് തിളച്ചുയരുന്ന വെള്ളം കിഴക്ക് ദിശയിലേക്കാണ് ഒഴുകിയതെങ്കില്‍ ഈ വര്‍ഷം ശുഭമായിരിക്കുമെന്നാണ് വിശ്വാസം. പൊങ്കലിന് മുന്നോടിയായി വിവിധ വര്‍ണങ്ങളിലുള്ള പൊടികള്‍ ഉപയോഗിച്ച് വീട്ടുമുറ്റത്ത് കോലവും വരയ്ക്കും.
തമിഴ്നാട്ടിനു പുറമേ, തമിഴ് സംസ്കാരവുമായി ഇഴകിച്ചേരുന്ന കേരളത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളിലും പൊങ്കലിന് വളരെ വലിയ പ്രാധാന്യമാണ് ഉള്ളത്. പാലക്കാടിന്റെ കിഴക്കൻ മേഖലയിലെ വടകരപ്പതി, എഴുത്തേമ്ബതി, കൊഴിഞ്ഞാമ്ബാറ, പെരുമാട്ടി എന്നീ പഞ്ചായത്തുകളില്‍ പൊങ്കല്‍ വിപുലമായാണ് കൊണ്ടാടുന്നത്. തൈപ്പൊങ്കല്‍ ദിവസം കുടുംബത്തില്‍ പുതുതായി വിവാഹം കഴിഞ്ഞവരുണ്ടെങ്കില്‍, അവര്‍ക്ക് പുതുവസ്ത്രങ്ങളും സ്വര്‍ണാഭരണങ്ങളും പാത്രങ്ങളും നല്‍കുന്ന ചടങ്ങും ഉണ്ട്. പൊങ്കലിനോടനുബന്ധിച്ച് കേരളത്തിലെ 6 ജില്ലകളില്‍ ഇന്ന് അവധിയാണ്.