ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ബി.എസ്.പി. കോണ്‍ഗ്രസും എസ്.പിയും വ്യവസായികളുടെ പാര്‍ട്ടിയാണെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി പറഞ്ഞു. ഇന്‍ഡ്യ സഖ്യത്തില്‍ ചേരാന്‍ ബി.എസ്.പി തയ്യാറായിരുന്നില്ല. കോണ്‍ഗ്രസ് നേതാക്കള്‍ ബി.എസ്.പിയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ആരുമായും സഖ്യത്തിനില്ലെന്നാണ് മായാവതി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
കോണ്‍ഗ്രസും എസ്.പിയും വ്യവസായികളുടെ പാര്‍ട്ടിയാണ്. ബി.എസ്.പിയാണ് പാവങ്ങളുടെ പാര്‍ട്ടി. ബി.ജെ.പിയെ നേരിടാന്‍ ശക്തിയുള്ള പാര്‍ട്ടി ബി.എസ്.പി മാത്രമാണ്. ഭരണഘടനാ ശില്പിയായ ബി.ആര് അംബേദ്കറുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പാവങ്ങളുടെ പാര്‍ട്ടിയാണ് ബി.എസ്.പിയെന്നും മായാവതി വ്യക്തമാക്കി.