മാവേലിക്കര: വീട്ടില്‍ മദ്യപാനം എതിര്‍ത്ത അമ്മയെ മകൻ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. തഴക്കര കല്ലിമേല്‍ ബിനീഷ് ഭവനം പരേതനായ മോഹനൻ ആചാരിയുടെ ഭാര്യ ലളിതയാണ്(60) കൊല്ലപ്പെട്ടത്.
മകൻ ബിനീഷിനെ (29) പൊലീസ് അറസ്റ്റ് ചെയ്തു. പ്രമേഹത്തെത്തുടര്‍ന്ന് ഇടതു കാല് മുറിച്ചു മാറ്റിയ ലളിത വീട്ടില്‍ കിടപ്പിലായിരുന്നു.
വീട്ടിലിരുന്നുള്ള മകന്റെ മദ്യപാനത്തെ ലളിത ചോദ്യം ചെയ്ത വിരോധത്തിലാണു കൊലപാതകമെന്ന് പോലീസ് പറഞ്ഞു.