ആലത്തൂര്‍: ബൈക്കിടിച്ച് പരിക്കേറ്റ കാല്‍നടയാത്രക്കാരനെ ആശുപത്രിയില്‍ എത്തിച്ചതിനു പിന്നാലെ ബൈക്കോടിച്ചയാള് കുഴഞ്ഞുവീണു മരിച്ചു.
തരൂര്‍ തോണിപ്പാടം ചെറാക്കോട്ടില് സി.എം. ലക്ഷ്മണനാണ് (50) മരിച്ചത്. തലയ്ക്കുള്ളിലേറ്റ ക്ഷതമാണ് ലക്ഷ്മണന്റെ മരണ കാരണം. ദേശീയപാതയില്‍ ആലത്തൂര്‍ വാനൂര്‍ മുക്കിലായിരുന്നു അപകടം.
ലക്ഷ്മണന്റെ ബൈക്ക് ഇടിച്ച് വഴിയാത്രക്കാരനായ ആലത്തൂര്‍ നെല്ലിയാങ്കുന്നം കലാധരനാണ് (38) പരിക്കു പറ്റിയത്. അപകടത്തില്‍ രണ്ടു പേരും നിലത്തു വീണു കാലില്‍ പരിക്കേറ്റ കലാധരനെ ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിച്ചതിന് പിന്നാലെയാണ് ലക്ഷ്മണൻ കുഴഞ്ഞുവീണ് മരിച്ചത്.
അപകടത്തില്‍ തലയില്‍ ചെറിയ മുറിവേറ്റിരുന്നു. നേരത്തേ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ ആളാണ്. ഗള്‍ഫില്‍നിന്നു മടങ്ങിയശേഷം ആലത്തൂര്‍ വാനൂര്‍ സഫ റെസിഡൻസി മാനേജരായി ജോലി ചെയ്യുകയായിരുന്നു ലക്ഷ്മണൻ.ആറു വര്ഷംമുൻപ് മകള്‍ ശ്രീമോള് വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഭാര്യ: സരിത