Month: January 2024

  • Kerala

    ബാങ്കില്‍നിന്ന് 215 പവൻ സ്വര്‍ണം  മറിച്ചുവിറ്റു; മാനേജര്‍ അടക്കം മൂന്നുപേര്‍ പിടിയില്‍

    തിരുവനന്തപുരം: സ്വകാര്യ ബാങ്കില്‍ പണയംവെച്ച സ്വര്‍ണം ബാങ്ക് മാനേജരുള്‍പ്പെടുന്ന സംഘം മറിച്ചുവിറ്റു. സ്വകാര്യബാങ്കിന്റെ മണ്ണന്തല ശാഖയിലാണ് മോഷണം നടന്നത്. 215 പവൻ സ്വര്‍ണം തിരിമറി നടത്തിയ സംഭവത്തില്‍ മാനേജര്‍ അടക്കം മൂന്നുപേരെ പിടികൂടി. ബാങ്ക് മാനേജര്‍ എച്ച്‌. രമേശ്, സുഹൃത്ത് ആര്‍.വര്‍ഗീസ്, സ്വര്‍ണ വ്യാപാരി എം.എസ് കിഷോര്‍ എന്നിവരെയാണ് മണ്ണന്തല പോലീസ് അറസ്റ്റ് ചെയ്തത്. ബാങ്കിന്റെ ഓഡിറ്റിങ്ങിലാണ് മോഷണ വിവരം പുറത്തറിഞ്ഞത്. രമേശ് മണ്ണന്തലയിലെ ബാങ്ക് മാനേജറായിരുന്ന കാലയളവിലായിരുന്നു തിരിമറി. ഏഴുപേര്‍ ബാങ്കില്‍ പണയം വച്ച 215 പവൻ സ്വര്‍ണം പലപ്പോഴായി പ്രതികള്‍ കൈക്കലാക്കി. സ്വര്‍ണം തിരിച്ചെടുക്കാൻ നിക്ഷേപകൻ എത്തിയപ്പോഴാണ് സ്വര്‍ണം കാണാനില്ലെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ 27-ന് നടത്തിയ ഓഡിറ്റിങ്ങില്‍ 215 പവൻ സ്വര്‍ണം കാണാനില്ലെന്ന് സ്ഥിരീകരിച്ചു.ഇതോടെ ബാങ്കിന്റെ റീജണല്‍ മാനേജര്‍ മണ്ണന്തല പോലീസില്‍ പരാതി നൽകുകയായിരുന്നു. റീജണല്‍ മാനേജരിന്റെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.പ്രതിയായ രമേശ് അപ്പോഴേക്കും ട്രാൻഫര്‍ നേടി ബാങ്കിന്റെ പാളയത്തെ…

    Read More »
  • Kerala

    പ്രധാനമന്ത്രി എത്താന്‍ വൈകും: റോഡ് ഷോ ഏഴരയോടെ

    കൊച്ചി: രണ്ടുദിവസത്ത കേരള സന്ദര്‍ശനത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചിയിലെ റോഡ് ഷോ വൈകും. ഏഴരയോടെ റോഡ് ഷോ ആരംഭിക്കാനാവുമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. നേരത്തെ ആറ് മണിക്കാണ് റോഡ് ഷോ നിശ്ചയിച്ചിരുന്നത്. വൈകിട്ട് 7മണിയോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി അവിടെനിന്ന് ഐഎന്‍എസ് ഗരുഡയില്‍ എത്തും. ഏഴരയോടെ മഹാരാജാസ് കോളജ് ഗ്രൗണ്ട് മുതല്‍ ഗവ. ഗസ്റ്റ് ഹൗസ് വരെ 1.3 കിലോമീറ്റര്‍ റോഡ് ഷോ നടത്തും. തുടര്‍ന്ന് എറണാകുളം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ തങ്ങുകയും ചെയ്യും. ജനുവരി 17നു രാവിലെ ഗസ്റ്റ് ഹൗസില്‍നിന്നു ഹെലികോപ്റ്ററില്‍ ഗുരുവായൂരിലേക്കു പോകുന്ന പ്രധാനമന്ത്രി രാവില 7.40നു ഗുരുവായൂര്‍ ക്ഷേത്രത്തിലും 10.15നു തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ശേഷം ഉച്ചയ്ക്കു 12നു കൊച്ചി വെല്ലിങ്ടണ്‍ ഐലന്‍ഡില്‍ എത്തുകയും കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യും. തുടര്‍ന്ന് 1.30നു മറൈന്‍ ഡ്രൈവ് ഗ്രൗണ്ടില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കും. തുടര്‍ന്ന് 2.35ന്…

    Read More »
  • India

    പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി ലേപാക്ഷി സന്ദര്‍ശിച്ച് മോദി; പക്ഷിരാജന്‍ ജഡായു മോക്ഷം പ്രാപിച്ച പുണ്യഭൂമി

    ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി രാമായണവുമായി ബന്ധമുള്ള ക്ഷേത്രങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം തുടരുന്നു. ഇതിന്റെ ഭാഗമായി ആന്ധ്രപ്രദേശ് ലേപാക്ഷിയില്‍ സ്ഥിതി ചെയ്യുന്ന വീരഭദ്ര ക്ഷേത്രം പ്രധാനമന്ത്രി ചൊവ്വാഴ്ച സന്ദര്‍ശിച്ചു. സീതാദേവിയുടെ അപഹരണാവേളയില്‍ രക്ഷിക്കാന്‍ ശ്രമിക്കുകയും രാവണന്റെ ആക്രമണത്തില്‍ പരിക്കേറ്റ പക്ഷിരാജന്‍ ജടായു മോക്ഷം പ്രാപിച്ച സ്ഥലമാണ് ലേപാക്ഷി എന്നാണ് രാമായണത്തിലെ ആരണ്യകാണ്ഡത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. സീതാപഹരണത്തെക്കുറിച്ച് നിര്‍ണായകവിവരം നല്‍കിയ ജടായുവിന് രാമനാണ് മോക്ഷം നല്‍കിയതെന്നാണ് ഐതിഹ്യം. അക്കാരണത്താല്‍ ലേപാക്ഷിയ്ക്ക് രാമായണവുമായി സുപ്രധാന ബന്ധമാണുള്ളത്. ആന്ധ്രപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലായി രണ്ട് ദിവസം നീളുന്ന സന്ദര്‍ശനപരിപാടിയിലാണ് പ്രധാനമന്ത്രി. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലെ ന്യൂ ഡ്രൈ ഡോക്ക്, ഇന്റര്‍നാഷണല്‍ ഷിപ്പ് റിപ്പയര്‍ ഫെസിലിറ്റി എന്നിവ ഉള്‍പ്പെടെയുള്ള വികസനപദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രിയുടെ സന്ദര്‍ശന പരിപാടിയില്‍ ഉള്‍പ്പെടുന്നു. ബുധനാഴ്ച ഗുരുവായൂര്‍, തൃപ്രയാര്‍ ശ്രീ രാമസ്വാമി ക്ഷേത്രങ്ങളില്‍ മോദി സന്ദര്‍ശനം നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജനുവരി 22-ന് അയോധ്യയില്‍ നടക്കുന്ന പ്രതിഷ്ഠാച്ചടങ്ങില്‍ ലക്ഷക്കണക്കിന് തീര്‍ഥാടകര്‍…

    Read More »
  • India

    ചണ്ഡീഗഢ് മേയര്‍ തെരഞ്ഞെടുപ്പില്‍ ആപ്പിന് ‘കൈ’കൊടുത്ത് േകാണ്‍ഗ്രസ്; ബി.ജെ.പിയും ഇന്‍ഡ്യാ സഖ്യവും ആദ്യമായി നേര്‍ക്കുനേര്‍

    ന്യൂഡല്‍ഹി: ചണ്ഡീഗഢ് നഗരസഭാ മേയര്‍ തെരഞ്ഞെടുപ്പില്‍ എ.എ.പി-കോണ്‍ഗ്രസ് സഖ്യം ചരിത്ര വിജയം നേടുമെന്ന് എ.എ.പി നേതാവ് രാഘവ് ഛദ്ദ. ബി.ജെ.പിയും ഇന്‍ഡ്യ മുന്നണിയും തമ്മില്‍ നേരിട്ടുള്ള പോരാട്ടത്തിന് ഈ തെരഞ്ഞെടുപ്പോടെ തിരശ്ശീല ഉയരും. ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ സ്‌കോര്‍ കാര്‍ഡ് 1-0 എന്ന നിലയിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ”ചണ്ഡീഗഢ് മേയര്‍ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ മുന്നണി സര്‍വ ശക്തിയുമെടുത്ത് പൊരുതി ചരിത്ര വിജയം നേടും. ഇതിനെ ഒരു സാധാരണ തെരഞ്ഞെടുപ്പായി കാണരുത്. ഇന്‍ഡ്യ മുന്നണിയും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ഇത്. ശേഷം സ്‌കോര്‍ കാര്‍ഡ് 1-0 എന്ന നിലയിലായിരിക്കും” -ഛദ്ദ പറഞ്ഞു. മേയര്‍ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കുന്നത് സംബന്ധിച്ച് എ.എ.പി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. മേയര്‍ സ്ഥാനാര്‍ഥി ആം ആദ്മി പാര്‍ട്ടിയില്‍ നിന്നായിരിക്കുമെന്നും രണ്ട് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥികള്‍ കോണ്‍ഗ്രസില്‍ നിന്നായിരിക്കുമെന്നും രാഘവ് ഛദ്ദ പറഞ്ഞു.…

    Read More »
  • India

    പാര്‍ട്ടിയിലെത്തി പന്ത്രണ്ടാം ദിവസം പദവി; ശര്‍മിള ആന്ധ്രാപ്രദേശ് പി.സി.സി. അധ്യക്ഷ

    വിശാഖപട്ടണം: മുന്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ വൈഎസ് രാജശേഖര റെഡ്ഡിയുടെ മകള്‍ വൈഎസ് ശര്‍മിളയെ ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷയായി തെരഞ്ഞടുത്തു. എഐസിസി വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി നാലിനാണ് വൈഎസ് ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ശര്‍മിളയുടെ സഹോദരനും വൈഎസ്ആര്‍ കോണ്‍ഗ്രസ് മേധാവിയുമായി ജഗന്‍ മോഹന്‍ റെഡ്ഡി ആന്ധ്രാമുഖ്യമന്ത്രിയാണ്. പിസിസി അധ്യക്ഷ സ്ഥാനമൊഴിഞ്ഞ രുദ്രരാജുവിനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ പ്രത്യേക ക്ഷണിതാവാക്കിയതായും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. തെലങ്കാന നിയമസഭാ തെരഞ്ഞടുപ്പില്‍ വോട്ടുകള്‍ ഭിന്നിക്കുമെന്നതിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ചന്ദ്രശേഖര്‍ റാവുവിനെതിരെ വൈഎസ്ആര്‍ടിപി പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നിന്ന് കോണ്‍ഗ്രസിന് പിന്തുണ നല്‍കുകയായിരുന്നു. തുടര്‍ന്ന് തെലങ്കാനയില്‍ അധികാരത്തിലേറാനും കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. 13 വര്‍ഷത്തിന് ശേഷമാണ് വൈഎസ് ശര്‍മ്മിള കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ഏറ്റവും ശക്തമായ നീക്കമായിട്ടാണ് വൈഎസ് ശര്‍മ്മിളയെ പാര്‍ട്ടിനേതൃത്വത്തിലേക്ക് എത്തിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.

    Read More »
  • Crime

    വഴിയാത്രക്കാരിയുടെ കഴുത്തിനു പിടിച്ച് മാല കവര്‍ന്നു; പ്രതി പിടിയില്‍

    കോഴിക്കോട്: വഴിയാത്രക്കാരിയുടെ കഴുത്തിനു പിടിച്ച് ഒന്നര ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വെസ്റ്റ്ഹില്‍ കക്കുഴി പാലം സ്വദേശി പ്രവീണ്‍ നിവാസില്‍ വി.പ്രസൂണ്‍ (36) ആണ് അറസ്റ്റിലായത്. യുവതി നല്‍കിയ പരാതിയില്‍ നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ.ജിജീഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ 10ന് രാവിലെയാണ് സംഭവമുണ്ടായത്. യുവതി നടക്കാവ് ഭാഗത്തേക്ക് നടന്നു പോകവേ പിന്നാലെയെത്തിയ പ്രതി, യുവതിയുടെ കഴുത്തില്‍ മുറുക്കി പിടിച്ചശേഷം സ്വര്‍ണമാല പൊട്ടിച്ചെടുക്കുകയായിരുന്നു. ബലപ്രയോഗത്തിനിടെ യുവതി വീണു. പ്രതി ഉടന്‍ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞിരുന്നു.

    Read More »
  • Crime

    കൊല്ലം തുളസിയില്‍നിന്ന് തട്ടിയത് 20 ലക്ഷം; അച്ഛനും മകനും പിടിയില്‍

    തിരുവനന്തപുരം: നടന്‍ കൊല്ലം തുളസിയില്‍ നിന്ന് 22 ലക്ഷം തട്ടിയെടുത്ത് മുങ്ങിയ അച്ഛനും മകനും അറസ്റ്റില്‍. വട്ടിയൂര്‍ക്കാവ് സ്വദേശി സന്തോഷും മകന്‍ ദീപക്കുമാണ് രണ്ട് വര്‍ഷത്തിന് ശേഷം ഡല്‍ഹിയില്‍ നിന്നും പിടിയിലായത്. പണം ഇരട്ടിപ്പിച്ച് തരാമെന്ന് പറഞ്ഞായിരുന്നു ഇവര്‍ കൊല്ലം തുളസിയില്‍ നിന്ന് പണം തട്ടിയത്. പ്രതികള്‍ ഡല്‍ഹിയിലുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മ്യൂസിയം പൊലീസ് സ്ഥലത്തെത്തി ഇവരെ പിടികൂടുകയായിരുന്നു. ഇവര്‍ കൊല്ലം സ്വദേശിയില്‍ നിന്ന് 22 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതിയില്‍ പറയന്നത്. മൂന്ന് വര്‍ഷം മുന്‍പ് വട്ടിയൂര്‍കാവില്‍ ജി കാപിറ്റല്‍ എന്ന ഒരു ധനകാര്യ സ്ഥാപനം പ്രതികള്‍ നടത്തിയിരുന്നു. പണം നിക്ഷേപിച്ചാല്‍ ഇരട്ടിപ്പിച്ച് നല്‍കുമെന്നായിരുന്നു ഇവരുടെ പ്രധാനവാഗ്ദാനം. ഒരുലക്ഷം രൂപ ഒരുവര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ ഒരുവര്‍ഷം കഴിയുമ്പോള്‍ അത് ഇരട്ടിയായി നല്‍കും. ദിവസവും 300 രൂപ പ്രതിഫലവുമായി നല്‍കുമെന്നും ഇവര്‍ നിക്ഷേപകരോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊല്ലം തുളസി ധനകാര്യസ്ഥാപനത്തില്‍ പണം നിക്ഷേപിക്കുകായായിരുന്നു. എന്നാല്‍, കുറച്ചുമാസങ്ങള്‍ക്ക് ശേഷം ധനകാര്യസ്ഥാപനം പൂട്ടി ഇവര്‍…

    Read More »
  • India

    അമിത് ഷായുടെ സഹോദരി രാജേശ്വരി ബെൻ ഷാ അന്തരിച്ചു

    അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സഹോദരി അന്തരിച്ചു. അമിത് ഷായുടെ മൂത്ത സഹോദരി രാജേശ്വരി ബെൻ ഷാ ആണ് മരിച്ചത്. ഞായറാഴ്ച മുംബൈയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസകോശം മാറ്റിവച്ചതിനെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. മുംബൈയില്‍ നിന്ന് വിമാന മാര്‍ഗം അഹമ്മദാബാദിലെ വീട്ടിലെത്തിച്ച മൃതദേഹം അന്ത്യകര്‍മ്മങ്ങള്‍ നടത്തിയ ശേഷം തല്‍തേജ് ശ്മശാനത്തില്‍ സംസ്കരിച്ചു. സഹോദരിയുടെ വിയോഗത്തെ തുടര്‍ന്ന് അമിത് ഷായുടെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി.

    Read More »
  • NEWS

    ഇറാഖിലെ ഇസ്രായേല്‍  കേന്ദ്രത്തിനു നേര്‍ക്ക് ഇറാന്‍റെ ആക്രമണം

    ടെഹ്റാൻ: ഇറാഖിലെ ഇസ്രായേല്‍  കേന്ദ്രത്തിനുനേര്‍ക്ക് ഇറാന്‍റെ ആക്രമണം. വടക്കൻ ഇറാഖിലെ അര്‍ധ സ്വയംഭരണാധികാരമുള്ള കുര്‍ദിഷ് മേഖലയുടെ തലസ്ഥാനമായ ഇര്‍ബിലിലാണ് ആക്രമണം നടത്തിയത്. ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ ഇര്‍ബിലിലെ ആസ്ഥാനത്തെയാണ് ലക്ഷ്യം വെച്ചതെന്ന് ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സ് (ഐ.ആര്‍.ജി.സി) അറിയിച്ചു. രാത്രി വൈകി മേഖലയിലെ ഇറാൻ വിരുദ്ധ തീവ്രവാദ ഗ്രൂപ്പുകളുടെ ചാരവൃത്തി കേന്ദ്രങ്ങളും സങ്കേതങ്ങളും തകര്‍ക്കാൻ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചുവെന്ന് ഇറാന്‍റെ ഔദ്യോഗിക വാര്‍ത്ത ഏജൻസി ഇര്‍നയും റിപ്പോർട്ട് ചെയ്യുന്നു.

    Read More »
  • Kerala

    ലഹരിമൂത്ത് അതിക്രമം; യുവാവിനെ കെട്ടിയിട്ട് കൈകാര്യം ചെയ്ത് നാട്ടുകാർ

    പാലക്കാട്: ലഹരി മൂത്ത് അഴിഞ്ഞാട്ടം നടത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്ത ശേഷം പൊലീസിനെ ഏല്‍പ്പിച്ചു.കുമരനല്ലൂരിലാണ് സംഭവം. തിങ്കഴാഴ്ച വൈകിട്ടോടെയാണ് സംഭവം. വ്യാപാരസ്ഥാപനത്തില്‍ കയറിയ പെണ്‍കുട്ടിക്ക് നേരെ യുവാവ് അപമര്യാദയായി പെരുമാറി. പെണ്‍കുട്ടി അലറി നിലവിളിച്ചതോടെ വ്യാപാരികളും നാട്ടുകാരും ഇടപെട്ടു. പിന്നാലെ യുവാവ് നാട്ടുകാര്‍ക്കുനേരെ അസഭ്യ വര്‍ഷം നടത്തി. തുടര്‍ന്ന് ആക്രമിക്കാനും ശ്രമിച്ചു. ഇതോടെ നാട്ടുകാര്‍ യുവാവിനെ പിടികൂടി കൈകാര്യം ചെയ്ത ശേഷം കെട്ടിയിടുകയായിരുന്നു.വിവരമറിഞ്ഞ് തൃത്താല പൊലീസ് എത്തി യുവാവിനെയും ഒപ്പം ഉണ്ടായിരുന്ന മറ്റൊരു സുഹൃത്തിനെയും പട്ടാമ്ബി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

    Read More »
Back to top button
error: