KeralaNEWS

ലഹരിമൂത്ത് അതിക്രമം; യുവാവിനെ കെട്ടിയിട്ട് കൈകാര്യം ചെയ്ത് നാട്ടുകാർ

പാലക്കാട്: ലഹരി മൂത്ത് അഴിഞ്ഞാട്ടം നടത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്ത ശേഷം പൊലീസിനെ ഏല്‍പ്പിച്ചു.കുമരനല്ലൂരിലാണ് സംഭവം.

തിങ്കഴാഴ്ച വൈകിട്ടോടെയാണ് സംഭവം. വ്യാപാരസ്ഥാപനത്തില്‍ കയറിയ പെണ്‍കുട്ടിക്ക് നേരെ യുവാവ് അപമര്യാദയായി പെരുമാറി. പെണ്‍കുട്ടി അലറി നിലവിളിച്ചതോടെ വ്യാപാരികളും നാട്ടുകാരും ഇടപെട്ടു.

Signature-ad

പിന്നാലെ യുവാവ് നാട്ടുകാര്‍ക്കുനേരെ അസഭ്യ വര്‍ഷം നടത്തി. തുടര്‍ന്ന് ആക്രമിക്കാനും ശ്രമിച്ചു. ഇതോടെ നാട്ടുകാര്‍ യുവാവിനെ പിടികൂടി കൈകാര്യം ചെയ്ത ശേഷം കെട്ടിയിടുകയായിരുന്നു.വിവരമറിഞ്ഞ് തൃത്താല പൊലീസ് എത്തി യുവാവിനെയും ഒപ്പം ഉണ്ടായിരുന്ന മറ്റൊരു സുഹൃത്തിനെയും പട്ടാമ്ബി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: