Month: January 2024

  • Kerala

    ദേശീയ സ്റ്റാര്‍ട്ടപ്പ് റാങ്കിങ്ങില്‍ രാജ്യത്ത് ഒന്നാമതായി കേരളം

    ന്യൂഡൽഹി: കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രാലയത്തിന്റെ 2022ലെ ദേശീയ സ്റ്റാര്‍ട്ടപ്പ് റാങ്കിങ്ങില്‍ കേരളം ഒന്നാമത്. കഴിഞ്ഞ മൂന്ന് പതിപ്പുകളിലും ടോപ് പെര്‍ഫോര്‍മറായിരുന്ന കേരളം ഇത്തവണ ബെസ്റ്റ് പെര്‍ഫോര്‍മര്‍ സ്ഥാനം കരസ്ഥമാക്കി. നിലവാരമുള്ളതും മികവുറ്റതുമായ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമൊരുക്കാൻ കേരള സ്റ്റാര്‍ട്ടപ്പ് മിഷൻ വഴി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ക്കുള്ള അംഗീകാരമാണ് സ്റ്റാര്‍ട്ടപ്പ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോകോത്തര നിലവാരമുള്ള ഇൻകുബേഷൻ സൗകര്യങ്ങളും സൂപ്പര്‍ ഫാബ്‌ലാബും സാമ്ബത്തിക പിന്തുണയുമടക്കം സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കായി ഒരുപാട് സംവിധാനങ്ങളാണ് കേരളത്തില്‍ ഒരുക്കിയിട്ടുള്ളത്. ഇവയില്‍ പലതിനും അന്താരാഷ്ട്ര അംഗീകാരങ്ങള്‍ ലഭിച്ചു. കേരളത്തിന്റെ സമഗ്രമായ സാമൂഹിക പുരോഗതിക്ക് വ്യവസായികമായ മുന്നേറ്റം അനിവാര്യമാണ്. ഈ വികസനക്കുതിപ്പിനായി വിവിധ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടുവരുന്നുണ്ട്. ഒരു വിജ്ഞാന സമ്ബദ്‌വ്യവസ്ഥയായി കേരളത്തെ മാറ്റിത്തീര്‍ക്കാനുള്ള പരിശ്രമങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് സ്റ്റാര്‍ട്ടപ്പ് റാങ്കിങ്ങിലെ കേരളത്തിന്റെ മികച്ച പ്രകടനം- മുഖ്യമന്ത്രി പറഞ്ഞു.

    Read More »
  • Social Media

    എസ്ബിഐയുടെ ഇരട്ടത്താപ്പ്!

    ലോൺ എടുക്കാൻ എസ് ബി ഐ എന്ന പരസ്യം എന്നും കാണുന്നവരാണ് നമ്മൾ.കാരണം റിസർവ് ബാങ്കിന് കീഴിൽ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കാണ് എസ്ബിഐ. എന്നാൽ എടുത്ത ലോണിന്റെ പകുതി തുകയിലധികം തിരിച്ചടച്ച ഒരു നാവികന്റെ സിബിൽ സ്കോർ ഇപ്പോഴും എസ്ബിഐയുടെ കണക്കിൽ NH ആണ്. അതായത് സിബിൽ സ്കോർ അപ്ഡേറ്റ് അല്ല എന്നർത്ഥം!  നാവികനായ ക്യാപ്റ്റൻ ആനന്ദ് എറണാകുളം എസ്ബിഐയുടെ  ദേശാഭിമാനി ശാഖയിൽ നിന്ന്  തൊണ്ണൂറ് ലക്ഷം രൂപയാണ് ഹൗസിങ് ലോൺ എടുത്തത്.ഇതുവരെ  അൻപത് ലക്ഷത്തി മുപ്പത്തിആറായിരത്തി ഇരുന്നൂറ്റി ഇരുപത്തിയൊന്ന് രൂപ തൊണ്ണൂറ്റി ഒൻപത് പൈസ തിരിച്ചടച്ചു.ബാക്കി അടയ്ക്കാൻ ഉള്ളത് 3963778.01 രൂപയാണ്. ഒരു കാർ ലോൺ എടുക്കാൻ ആനന്ദ് മറ്റൊരു ബാങ്കിനെ സമീപിച്ചപ്പോൾ സിബിൽ സ്കോർ ഇല്ലാത്തതിനാൽ ലോൺ ലഭിച്ചില്ല.കഴിഞ്ഞ രണ്ട് ആഴ്ചയായി ക്യാപ്റ്റൻ ആനന്ദ് എസ്ബിഐ ശാഖയിൽ വിളിച്ചെങ്കിലും ആരും ഫോൺ പോലും എടുക്കുന്നില്ലെന്നും പരാതിയുണ്ട്. ഒരു വർഷത്തിൽ ആറ് മാസം കടലിൽ ജോലി നോക്കുന്ന ഒരു…

    Read More »
  • Social Media

    അപകടകരമായ നിഷ്കളങ്കതയാണ് ഗായിക ചിത്രയുടേത്: ശ്രീചിത്രൻ എം ജെ 

    കെ എസ് ചിത്ര പറഞ്ഞതിനോട് അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ തന്നെ ഒരു പ്രാവശ്യത്തേക്ക് ക്ഷമിച്ചുകൂടേ? ഇതിൽ ക്ഷമിക്കുന്നതിന്റെ പ്രശ്നമൊന്നും ഉദിക്കുന്നില്ല. ചിത്ര എന്ന ഗായികയോടുള്ള സ്നേഹാദരങ്ങൾ ഗായികയെന്ന നിലയിൽ ഇക്കാര്യം കൊണ്ട് നഷ്ടപ്പെടുന്നുമില്ല. പ്രശ്നം ഒരു പള്ളി പൊളിച്ചിടത്ത് പണിയുന്ന അമ്പലം എന്ന യാഥാർത്ഥ്യത്തെ തിരിച്ചറിയാത്തത് അപകടകരമായ നിഷ്കളങ്കതയാണ് എന്നതാണ്. കെ എസ് ചിത്ര അവരുടെ അഭിപ്രായം പറഞ്ഞു, അതിനോടുള്ള വിയോജിപ്പാണ് നമ്മുടെ അഭിപ്രായം, നമ്മൾ അതു പറയുന്നു. അത്രമാത്രം. കെ എസ് ചിത്രയുടെ അഭിപ്രായത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാൻ അവരുടെ സംഗീതമോ ജീവിതനൈർമല്യമോ പ്രസക്തമല്ല. അക്കാര്യങ്ങളിൽ ഒരു തർക്കവുമില്ല താനും. അതിന് കെ എസ് ചിത്രക്ക് നേരെ സൈബർ അറ്റാക്ക് നടത്തണോ? ഒരാവശ്യവുമില്ല. വിയോജിപ്പ് ആശയപരമാണ് , വ്യക്തിപരമല്ല. തികച്ചും മാന്യമായ ഭാഷയിലാണ് ഞാൻ വിയോജിപ്പ് എഴുതിയത്. എന്റെ വിയോജിപ്പിൽ അൺപാർലമെന്ററി ആയ ഒറ്റ വാക്കില്ല. “ശ്രുതിയസൂയപ്പെടും ശ്രുതിയിൽ പാടുന്ന നിങ്ങളുടെ തൊണ്ടയിൽ നിന്ന് ഇതുവരെക്കേട്ട ഏറ്റവും ഭീകരമായ അപശ്രുതിയിൽ അനുശോചനങ്ങൾ” എന്നാണ് ഞാൻ അവസാനിപ്പിച്ചത്.…

    Read More »
  • Social Media

    നാടകമേ ഉലകം !! സുരേഷ് ഗോപിയുടെ ക്രൈസ്തവ പ്രേമത്തിന് പിന്നിൽ

    തൃശൂർ:ലൂര്‍ദ്ദ് മാതാവിന് പൊന്നിൻ കിരീടം സമര്‍പ്പിച്ച്‌ നടൻ സുരേഷ് ഗോപിയും കുടുംബവും.തൃശൂര്‍ ലൂര്‍ദ്ദ് കത്തോലിക്കാ കത്തീഡ്രല്‍ പള്ളിയില്‍ എത്തിയാണ് നടൻ സുരേഷ് ഗോപി കഴിഞ്ഞ ദിവസം മാതാവിന് സ്വര്‍ണക്കിരീടം സമ്മാനിച്ചത്. മകളുടെ കല്യാണത്തിന് മുൻപ് സമര്‍പ്പിക്കണമെന്നുള്ള നേര്‍ച്ചയാണ് നടത്തിയതെന്നാണ് വിശദീകരണം.ആ കുടുംബത്തിന്റെ നേര്‍ച്ച അവര്‍ നിര്‍വഹിച്ചതിന് കുറ്റം പറയേണ്ട കാര്യമില്ല. പക്ഷെ, സുരേഷ് ഗോപിയ്ക്ക് തൃശൂര്‍ കത്തോലിക്കാ ദേവാലയങ്ങളില്‍ മാത്രമേ ഈ നേര്‍ച്ചയുള്ളോ? മറ്റൊരു കത്തോലിക്കാ ദേവാലയങ്ങളിലും സുരേഷ് ഗോപി നേര്‍ച്ച നേരുന്നത് കണ്ടിട്ടില്ല. സുരേഷ് ഗോപിയുടെ ജന്മനാട് കൊല്ലം ആണ് .മകളെ കെട്ടിച്ചയക്കുന്നത് ആലപ്പുഴ ജില്ലയിൽപ്പെട്ട മാവേലിക്കരയിലും. അവിടെയൊന്നും സുരേഷ് ഗോപിയ്ക്ക് ക്രിസ്ത്യാനികളോട് ഇത്രയൊന്നും സ്നേഹം ഉണ്ടായതായി കണ്ടിട്ടില്ല. മണിപ്പൂരില്‍ ക്രിസ്ത്യൻ ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായപ്പോള്‍ അവിടെ വര്‍ഗ്ഗീയ വാദികള്‍ ക്രിസ്ത്യാനികളെ കൊന്നൊടുക്കിയപ്പോള്‍ മുൻ എം.പി എന്ന നിലയില്‍ സുരേഷ് ഗോപിയ്ക്ക് ക്രിസ്ത്യാനികളോടുള്ള സ്നേഹം എവിടെയായിരുന്നു എന്ന് ആരെയെങ്കിലും സംശയം ചോദിച്ചാൽ അവരെ കുറ്റം പറയാൻ  പറ്റുമോ?  ഇപ്പോഴാണ്…

    Read More »
  • Kerala

    സുരേഷ് ഗോപിക്കായി തുടര്‍ച്ചയായി രണ്ടാം തവണയും മോദി തൃശൂരിൽ 

    തൃശൂർ: മണിപ്പൂരില്‍ ക്രൂരപീഡനത്തിനിരയായ പെണ്‍മക്കളെ തിരിഞ്ഞുനോക്കാതെ സുരേഷ് ഗോപിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാനായി തുടര്‍ച്ചയായി രണ്ടാം തവണയും മോദി തൃശൂരിൽ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ 2 ലക്ഷത്തിനടുത്ത് വോട്ടുകള്‍ വര്‍ധിപ്പിക്കാന്‍ സുരേഷ് ഗോപിക്ക് സാധിച്ചിരുന്നു. ഇത്തവണ അതേ പ്രകടനം കാഴ്ചവെച്ചാല്‍ ജയിക്കാനാകുമെന്നാണ് പ്രതീക്ഷ. ജയസാധ്യത മുന്നില്‍ക്കണ്ട് മാസങ്ങള്‍ക്കുമുന്നേ തൃശൂരില്‍ ക്യാമ്ബ് ചെയ്ത് പ്രവര്‍ത്തിക്കുന്ന സുരേഷ് ഗോപിക്ക് മോദിയുടെ തുടര്‍ച്ചയായ സന്ദര്‍ശനം ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലുണ്ട്. കേരളത്തില്‍ പതിവായി സന്ദര്‍ശിക്കുന്ന വ്യക്തിയല്ല നരേന്ദ്ര മോദി. എന്നാല്‍, രാഷ്ട്രീയ നേട്ടത്തിനായി സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് പോലും എത്താന്‍ സമയം കണ്ടെത്തുന്ന പ്രധാനമന്ത്രി മണിപ്പൂരില്‍ നടക്കുന്ന വംശീയ കലാപത്തില്‍ ദുരിതത്തിലായ ജനങ്ങളെ ഒരുതവണപോലും തിരിഞ്ഞുനോക്കിയിട്ടില്ല എന്ന് കോൺഗ്രസ് ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികൾ ആരോപിക്കുന്നു. മണിപ്പൂരില്‍ യുവതിയെ നഗ്നയാക്കി ആള്‍ക്കൂട്ടത്തിന് നടുവിലൂടെ നടത്തിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത, ലോകത്തെ തന്നെ നടുക്കിയ സംഭവത്തില്‍ പ്രതികരിക്കാന്‍ പോലും തയ്യാറാകാത്ത  നരേന്ദ്ര മോദിയാണ്  സെലിബ്രിറ്റിയുടെ മകളുടെ കല്യാണത്തിന് ഓടിയെത്തുന്നതെന്ന്…

    Read More »
  • Kerala

    പ്രധാനമന്ത്രി ഗുരുവായൂരിൽ; പ്രാദേശിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

    തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച്‌ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഇന്ന് പ്രാദേശിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.  ഗുരുവായൂര്‍ മുനിസിപ്പാലിറ്റി, കണ്ടാണശ്ശേരി, ചൂണ്ടല്‍, നാട്ടിക, വലപ്പാട് ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ പരിധികളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച്‌ ജില്ല കലക്ടറാണ് ഉത്തരവിട്ടത്. അതേസമയം മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

    Read More »
  • Movie

    ഈ ചലച്ചിത്ര താരത്തിന്റെ ജീവിതം പ്രചോദനം: സൈനികനാകാൻ കഴിയാതെ  തയ്യൽക്കാരനായി; ദു:ഖ പർവ്വങ്ങൾ പിന്നിട്ട് സൂപ്പർ താരമായ ഇദ്ദേഹത്തിന്  ഒരു സിനിമയ്ക്ക് ഇപ്പോൾ പ്രതിഫലം  3 കോടി

        ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലെ കുലാര എന്ന ചെറുപട്ടണത്തിൽ നിന്നുള്ള രാജ്പാൽ യാദവ് എന്ന യുവാവിന് സൈനികനാവുക എന്നതായിരുന്നു സ്വപ്നം. എന്നാൽ ഉയരക്കുറവ് കാരണം ആ സ്വപ്നം പൂർത്തീകരിക്കാൻ കഴിയാതെ വന്നപ്പോൾ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. അഞ്ച് അടി മൂന്ന് ഇഞ്ച് ആയിരുന്നു രാജ്പാൽ യാദവിന്റെ ഉയരം. നിരാശപ്പെടാതെ അദ്ദേഹം ഒരു ഫാക്ടറിയിൽ തയ്യൽക്കാരനായി ജോലി ചെയ്യാൻ തുടങ്ങി. ജോലി ലഭിച്ചപ്പോൾ കുടുംബാംഗങ്ങൾക്കും സന്തോഷമായി. വീട്ടുകാർ ഉടൻ വിവാഹത്തെക്കുറിച്ച് ആലോചിച്ചു. അങ്ങനെ വിവാഹം നിശ്ചയിച്ചു. സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്റെ നാളുകളായിരുന്നു അത്. ഒടുവിൽ, 1991 കടന്നുവന്നു. ആ വർഷം രാജ്പാലിന്റെ ജീവിതം മാറ്റിമറിക്കാൻ പോവുകയായിരുന്നു. ഭാര്യ ഗർഭിണിയായ സമയം, രാജ്പാൽ യാദവ് വീടിന് പുറത്തായിരുന്നു. പെട്ടെന്ന് ഒരു ദിവസം രാജ്പാൽ യാദവിന് ഭാര്യ മരിച്ചു. പെൺകുഞ്ഞിന് ജന്മം നൽകിയ ശേഷമായിരുന്നു ഭാര്യയുടെ മരണം. അന്ന് 20 വയസായിരുന്നു രാജ്പാലിന് പ്രായം. ‘അടുത്ത ദിവസം ഞാൻ ഭാര്യയെ കാണേണ്ടതായിരുന്നു, അവളുടെ…

    Read More »
  • Kerala

    പ്രധാനമന്ത്രി ഇന്ന് ഗുരുവായൂരിൽ, ക്ഷേത്ര ദര്‍ശനത്തിന് ശേഷം സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കും; മോദിക്ക് ദേവസ്വത്തിന്റെ സമ്മാനം തേക്കിൽ തീർത്ത ​ഗുരുവായൂരപ്പന്റെ ദാരുശിൽപം 

             ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുരുവായൂരപ്പൻ്റെ  ദാരുശിൽപവും ചുമർചിത്രവും ഗുരുവായൂർ ദേവസ്വം സമ്മാനിക്കും. ചെയർമാനും ദേവസ്വം ഭരണസമിതി അംഗങ്ങളും അഡ്മിനിസ്ട്രേറ്ററും ചേർന്ന് ഗുരുവായൂരപ്പൻ്റെ ദാരുശിൽപവും കൃഷ്ണനും രാധയും ഗോപികയും ഒരുമിച്ച ചുമർചിത്രവും ഉപഹാരമായി പ്രധാനമന്ത്രിക്ക് നൽകും. ഇന്ന് രാവിലെ 7.40നാണ് പ്രധാനമന്ത്രി ക്ഷേത്രത്തിൽ എത്തുക. 19 ഇഞ്ച് ഉയരമുള്ള തേക്കുമരത്തിൽ തീർത്ത ഗുരുവായൂരപ്പൻ്റെ ദാരുശിൽപം പ്രശസ്ത ശിൽപി എളവള്ളി നന്ദൻ ആണ് നിർമിച്ചത്. നാലര ദിവസം കൊണ്ടാണ് ശില്പം പൂർത്തിയായത്. മുൻ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധി, നരസിംഹറാവു എന്നിവർ ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയപ്പോൾ ദേവസ്വം സമ്മാനിച്ച ശിൽപം നിർമ്മിച്ചതും നന്ദനായിരുന്നു. ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിൻ്റെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിക്ക് നൽകുന്ന ചുമർചിത്രം ഒരുക്കിയത്. 70 സെന്റിമീറ്റർ  നീളവും 55 സെന്റിമീറ്റർ വീതിയുമുള്ള കാൻവാസിലാണ് പരമ്പരാഗത കേരളീയ ശൈലിയിലുള്ള ചുമർചിത്രം ഒരുക്കിയിരിക്കുന്നത്. പഞ്ചവർണ്ണമാണ് ഉപയോഗിച്ചത്. പ്രകൃതിദത്ത നിറങ്ങൾ ചുമർചിത്രത്തിന് ശോഭ പകരുന്നു. താഴെ ശ്രീഗുരുവായൂരപ്പനെ…

    Read More »
  • Kerala

    പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി സ്വര്‍ണത്തളികയൊരുക്കി സുരേഷ് ഗോപി

    തൃശൂർ: മകളുടെ കല്യാണത്തിന് പങ്കെടുക്കാനായി ഗുരുവായൂരിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി സ്വര്‍ണത്തളികയൊരുക്കി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. സ്വര്‍ണ കരവിരുതില്‍ വിദഗ്ധനായ അനു അനന്തനാണ് ഈ സ്വ‍ര്‍ണ്ണത്തളിക നിര്‍മ്മിച്ചിരിക്കുന്നത്. തളിക മോദിക്ക് സമ്മാനിക്കുന്നതിന് മുമ്ബ് എസ് പി ജി ഉദ്യോഗസ്ഥരുടെ പരിശോധന പൂര്‍ത്തിയായി. നാളെയാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം.സുരേഷ് ഗോപിയുടെ മകളുടേതുള്‍പ്പടെ 4 വിവാഹച്ചടങ്ങുകളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. അവിടെ നിന്ന് തൃപ്രയാര്‍ ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം കൊച്ചിയിലേക്ക് മടങ്ങും.തുടർന്ന് വില്ലിംഗ്ടണ്‍ ഐലന്റില്‍ കൊച്ചിൻ ഷിപ്പ് യാര്‍ഡിന്റെ അന്താരാഷ്ട്ര കപ്പല്‍ റിപ്പയറിംഗ് കേന്ദ്രം, പുതിയ ഡ്രൈ ഡോക്ക് എന്നിവ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിക്കും. കഴിഞ്ഞ ദിവസം തൃശൂര്‍ ലൂര്‍ദ് പളളിയില്‍ മാതാവിന് സുരേഷ് ഗോപിയും മകള്‍ ഭാഗ്യയും ചേര്‍ന്ന് സ്വര്‍ണ കിരീടം സമര്‍പ്പിച്ചിരുന്നു.

    Read More »
  • Sports

    ബ്ലാസ്‌റ്റേഴ്‌സിന് പിന്നാലെ  ഗോകുലം കേരളയും സൂപ്പർ കപ്പിൽ നിന്ന് പുറത്ത്

    ഭുവനേശ്വർ: കേരള ബ്ലാസ്‌റ്റേഴ്‌സിന് പിന്നാലെ ഗോകുലം കേരളയും കലിംഗ സൂപ്പർ കപ്പിൽ നിന്നും പുറത്ത്. ഇന്ന് നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്സിയോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോറ്റതോടെയാണ്  ഗോകുലവും സൂപ്പർ കപ്പിൽ നിന്നും പുറത്തായത്. ആദ്യ മത്സരത്തിൽ മുംബൈ സിറ്റിയോടും അവർ പരാജയപ്പെട്ടിരുന്നു.ഇനി അവസാന മത്സരത്തിൽ ഗോകുലം കേരള പഞ്ചാബ് എഫ്സിയെ നേരിടും. കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മത്സരത്തിൽ ജംഷഡ്‌പൂർ എഫ്സിയോട് 2-3 ന് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സും ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു.

    Read More »
Back to top button
error: