Month: January 2024
-
NEWS
ദുബൈ റോഡുകളിൽ വാഹനങ്ങളിലെ യുവാക്കളുടെ അഭ്യാസങ്ങൾക്ക് കടുത്ത പിഴ, ട്രാഫിക് നിയമ ലംഘനങ്ങൾക്ക് 81 കാറുകളും 40 ഇരുചക്ര വാഹനങ്ങളും പിടിച്ചെടുത്തു; രക്ഷിതാക്കൾക്കും പൊലീസ് മുന്നറിയിപ്പ്
റോഡുകളിൽ ചില ചെറുപ്പക്കാർ കാണിക്കുന്ന നിരുത്തരവാദപരമായ പെരുമാറ്റങ്ങൾ തടയുന്നതിന് രക്ഷിതാക്കൾ കൂടുതൽ ഇടപെടണമെന്ന് ദുബൈ പൊലീസ്. അൽ ഖവാനീജിലെ താമസക്കാരും ലാസ്റ്റ് എക്‌സിറ്റ് ഏരിയയിലെ സന്ദർശകരും റിപ്പോർട്ട് ചെയ്ത നിരവധി സംഭവങ്ങളെ മുൻ നിർത്തി ദുബൈ പൊലീസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയാണ് ഈ അഭ്യർഥന നടത്തിയത്. വാഹനങ്ങൾ, മോട്ടോർ സൈക്കിളുകൾ, ഇലക്ട്രിക് ബൈക്കുകൾ എന്നിവ അശ്രദ്ധമായി ഓടിക്കുന്നതും റോഡുകളിൽ സാഹസിക പ്രകടനങ്ങൾ നടത്തുന്നതും പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുരുതരമായ ലംഘനങ്ങൾ കൂടി വരുന്ന സാഹചര്യത്തെ പൊലീസ് ശക്തമായ ഇടപെടലുകളാണ് നടത്തിയത്. ഇതുവരെ 496 പേർക്കതിരെ പിഴ ചുമത്തി. 81 കാറുകളും 40 മോട്ടോർ സൈക്കിളുകളും പിടിച്ചെടുക്കുകയും ചെയ്തു. ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിനെതിരെയാണ് ഈ നടപടികൾ. അശ്രദ്ധമായും നിരുത്തരവാദപരമായും വാഹനമോടിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് സെയ്ഫ് മുഹൈർ അൽ മസ്‌റൂയി ഓർമിപ്പിച്ചു. നിയമ ലംഘനങ്ങൾക്ക് 50,000 ദിർഹം വരെ…
Read More » -
Kerala
ഹൈക്കോടതിക്കെതിരെ വിഡി സതീശന്‍: ‘നീതി തേടി വരുന്നവരെ പരിഹസിക്കരുത്, പിണറായിയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിനല്ല കോടതിയില്‍ പോയത്’
കെ ഫോണ്‍ ഹര്‍ജിയില്‍ ഹൈക്കോടതി തന്നെ വിമര്‍ശിക്കുകയല്ല, പരിഹസിക്കുകയാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പബ്ലിസിറ്റിക്ക് വേണ്ടി കോടതിയില്‍ പോകേണ്ട കാര്യമില്ല. നീതി തേടി കോടതിയില്‍ പോകുന്നവരെ പരിഹസിക്കരുത്. അതു കോടതി തന്നെ പരിശോധിക്കട്ടെയെന്നും വിഡി സതീശന്‍ കണ്ണൂരില്‍ പറഞ്ഞു. പബ്ലിസിറ്റിക്ക് വേണ്ടി വന്നുവെന്നത് വിമര്‍ശനമല്ല പരിഹാസമാണ്. പബ്ലിസിറ്റിക്ക് വേണ്ടിയാണെങ്കില്‍ മാധ്യമങ്ങളെ കണ്ടാല്‍ പോരേ എന്ന് സതീശന്‍ ചോദിച്ചു. ഡോക്യുമെന്റ് കുറവുണ്ടെങ്കില്‍ കോടതിക്ക് അതു ചോദിക്കാമായിരുന്നു. ഭരണകൂടത്തില്‍ നിന്നും നീതി കിട്ടാതെ വരുമ്പോഴാണ് ജനങ്ങള്‍ കോടതിയെ സമീപിക്കുന്നത്. ആളുകളുടെ അവസാന പ്രതീക്ഷയും വിശ്വാസവും കോടതിയാണ്. ഇനി എന്തു പ്രതീക്ഷയെന്ന് സാധാരണക്കാര്‍ വിചാരിച്ചാല്‍ കുറ്റം പറയാനാകില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. ഇത് താനും പിണറായി വിജയനും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം അല്ലല്ലോ. വേലി കെട്ടിയപ്പോള്‍ ഉണ്ടായ തര്‍ക്കമെങ്കില്‍ പൊതുതാല്‍പ്പര്യം ഇല്ലായെന്ന് പറയാം. എന്തായാലും തനിക്ക് ഇപ്പോഴും നീതിന്യായ വ്യവസ്ഥയോട് വിശ്വാസവും ബഹുമാനമുണ്ട്. കെ ഫോണ്‍ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയില്‍…
Read More » -
Kerala
വെള്ളിയാമറ്റത്തെ കുട്ടിക്കര്‍ഷകര്‍ക്ക് മാട്ടുപെട്ടിയില്‍ നിന്നെത്തിച്ച അഞ്ച് പശുക്കൾ, വാക്കുപാലിച്ച് സര്‍ക്കാര്‍
തൊടുപുഴയിലെ വെള്ളിയാമറ്റത്ത് കപ്പത്തൊണ്ടു കഴിച്ച് കൂട്ടത്തോടെ ചത്ത 13 കന്നുകാലികള്‍ പകരം അത്യുത്പാദനശേഷിയുള്ള അഞ്ച് പശുക്കളെ മന്ത്രി ജെ ചിഞ്ചുറാണി കൈമാറി. കുട്ടിക്കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചു. മാട്ടുപ്പെട്ടിയില്‍ നിന്നെത്തിച്ച പശുക്കള്‍ ഇന്‍ഷൂറന്‍സ് പരിരക്ഷയും ഉണ്ട്. ഒരു മാസത്തേക്കുള്ള കാലിത്തീറ്റയും സര്‍ക്കാര്‍ സൗജന്യമായി നല്‍കി. മാട്ടുപ്പെട്ടിയില്‍നിന്ന് എത്തിച്ച നല്ലയിനം പശുക്കളെയാണ് നല്‍കിയതെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. അത് പാലിച്ചുവെന്നും ഇനിയും ആവശ്യമായാല്‍ സഹായങ്ങള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. പശുക്കള്‍ കൂട്ടത്തോടെ ചത്തതിന് പിന്നാലെ വീട്ടിലെത്തിയ മന്ത്രിമാരായ ജെചിഞ്ചുറാണി, റോഷി അഗസ്റ്റിന്‍ എന്നിവര്‍ സാധ്യമായ സഹായം ഇവര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. മന്ത്രിയുടെ നിര്‍ദേശാനുസരുണം അന്ന് അടിയന്തരസഹായമായി മില്‍മ 45,000 രൂപ കൈമാറിയിരുന്നു. വെള്ളിയാമറ്റം കിഴക്കേപറമ്പില്‍ മാത്യു ബെന്നി എന്ന പത്താംക്ലാസുകാരന്‍ വളര്‍ത്തിയ പശുവും കിടാവും മൂരിയും ഉള്‍പ്പെടെ 13 കന്നുകാലികളാണു ഭക്ഷ്യവിഷബാധ മൂലം ചത്തത്. അമ്മ ഷൈനിയും…
Read More » -
Kerala
കൊച്ചിയില്‍ പ്രധാനമന്ത്രിക്കെതിരെ ബാനര്‍ ഉയര്‍ത്തി കെ.എസ്.യു.
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ബാനറുമായി കെ.എസ്.യു. പ്രവര്‍ത്തകര്‍. കൊച്ചിയില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ കടന്നുപോകുന്ന വഴിയിലാണ് ‘എ ബിഗ് നോ ടു മോദി’ എന്നെഴുതിയിരിക്കുന്ന ബാനര്‍ സ്ഥാപിച്ചിരിക്കുന്നത്. എറണാകുളം ഗവ. ലോ കോളേജിലെ കെ.എസ്.യു പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ബാനര്‍ സ്ഥാപിച്ചത്. ബാനര്‍ അഴിച്ചുമാറ്റാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ ഇതിന് തയ്യാറായില്ല. കോളേജിനകത്താണ് പോസ്റ്റര്‍ ഉയര്‍ത്തിയതെന്നും അതിന് സാധിക്കില്ലെങ്കില്‍ എന്ത് ജനാധിപത്യവും സ്വാതന്ത്ര്യവുമാണ് ഇവിടെയുള്ളതെന്നുമാണ് പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ”ഇന്ത്യയില്‍ വലിയൊരു ജനാധിപത്യ വിരുദ്ധമായ സാഹചര്യമുണ്ട്. മണിപ്പൂരിലും ഡല്‍ഹിയിലെ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിലും പ്രധാനമന്ത്രി മൗനം ആചരിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ വെറും രാഷ്ട്രീയപരമായ പരിപാടിക്ക് കേരളത്തിലേക്ക് വന്നിട്ട് അതിനെതിരെ മിണ്ടാതിരിക്കാന്‍ കെ.എസ്.യു. തയ്യാറല്ല. ഇന്ത്യ നേരിടുന്ന പ്രശ്നങ്ങളെ നിരന്തരം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ജനാധിപത്യമായ സമൂഹത്തില്‍ ചര്‍ച്ച ചെയ്യുക, പ്രതിഷേധിക്കുക എന്നത് ആരുടെയും ഔദാര്യമല്ല. അത് ഓരോ പൗരന്റെയും അവകാശമാണ്” -കെ.എസ്.യു പ്രവര്‍ത്തകര്‍ പറഞ്ഞു.
Read More » -
Crime
ക്രിക്കറ്റ് മാച്ചിനിടെ തര്‍ക്കം; കോണ്‍സ്റ്റബിളിനെ അടിച്ചുകൊന്നു
മുംബൈ: ക്രിക്കറ്റ് മത്സരത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പൊലീസ് കോണ്‍സ്റ്റബിളിനെ 12 പേരടങ്ങുന്ന സംഘം ബാറ്റുകളും സ്റ്റമ്പുകളും ഉപയോഗിച്ച് ആക്രമിച്ചു കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ജല്‍ഗോണ്‍ ജില്ലയിലാണ് സംഭവം. ചാലിസ്ഗാവില്‍ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. മുംബൈ പൊലീസിലെ ശുഭം അഗോണ്‍ (28) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച മൂന്നു പ്രതികളെ പിടികൂടി കോടതിയില്‍ ഹാജരാക്കി. ഞായറാഴ്ച വരെ ഏഴ് ദിവസത്തേക്കാണ് ഇവരെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.സംഭവം നടക്കുമ്പോള്‍ ശുഭം സ്വദേശത്തായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചാലിസ്ഗാവില്‍ സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തില്‍ വിജയിച്ച ടീമില്‍ ശുഭം ഉണ്ടായിരുന്നു. മത്സരത്തിന് തൊട്ടുപിന്നാലെ ശുഭം തന്റെ എതിരാളികളായ ടീമംഗങ്ങളുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. പിന്നീട് രംഗം വഷളാവുകയും അക്രമത്തില്‍ കലാശിക്കുകയുമായിരുന്നു. വൈകിട്ട് എതിരാളികളായ ടീമംഗങ്ങള്‍ ശുഭമിനെയും കര്‍ഷകനും ശുഭമിന്റെ സുഹൃത്തുമായ ആനന്ദിനെയും ഘരാവോ ചെയ്യുകയും ക്രിക്കറ്റ് ബാറ്റുകളും സ്റ്റമ്പുകളും ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ശുഭം ഉടന്‍ തന്നെ മരിച്ചു. ആനന്ദിനും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളാണ് പൊലീസില്‍ പരാതി നല്‍കിയത്.…
Read More » -
Crime
ഗുരുനിന്ദ ആരോപിച്ച് പഞ്ചാബില്‍ യുവാവിനെ വധിച്ചു; ഉത്തരവാദിത്തം ഏറ്റെടുത്ത് നിഹംഗ്
ചണ്ഡീഗഡ്: പഞ്ചാബില്‍ ഗുരുനിന്ദ ആരോപിച്ച് യുവാവിനെ നിഹംഗ് സിഖ് വിഭാഗത്തില്‍പെട്ടയാള്‍ വധിച്ചു. കപുര്‍ത്തല ജില്ലയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. നിഹംഗ് രമണ്‍ദീപ് സിങ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സമൂഹമാധ്യമത്തില്‍ വീഡിയോ പങ്കുവച്ചു. കൊല്ലപ്പെട്ട യുവാവിന്റെ ദൃശ്യങ്ങളും പങ്കുവച്ചു. ഗുരുദ്വാര ശ്രീ ചൗര കൂഹ് സാഹിബിലാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കപുര്‍ത്തലയില്‍ മൂന്ന് മാസത്തിനിടെ ഇത്തരത്തിലുള്ള രണ്ടാമത്തെ അക്രമമാണിത്. ഗുരുദ്വാരയിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട് രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ നിഹാങ്ങിന്റെ വെടിയേറ്റ് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു. സിഖ് സമുദായത്തിലെ സായുധ സംഘമാണ് നിഹംഗുകള്‍.
Read More » -
Crime
ഹണിമൂണ്‍ യാത്ര 13 മണിക്കൂര്‍ വൈകി! വിമാനത്തില്‍ പൈലറ്റിനിനെ മര്‍ദിച്ചതില്‍ പ്രതിയുടെ മൊഴി
ന്യൂഡല്‍ഹി: വിമാനം പുറപ്പെടാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് പൈലറ്റിനെ മര്‍ദിച്ച യാത്രക്കാരന്‍ ഹണിമൂണിന് പോകുകയായിരുന്നുവെന്ന് മൊഴി. ഹണിമൂണ്‍ യാത്ര 13 മണിക്കൂര്‍ വൈകിയതിനാലാണ് താന്‍ അപമര്യാദയായി പെരുമാറിയതെന്ന് പിടിയിലായ സാഹില്‍ കതാരിയ പോലീസിനോട് പറഞ്ഞു. ഞായറാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ഡല്‍ഹിയില്‍നിന്ന് ഞായറാഴ്ച രാവിലെ 7.40-ന് പുറപ്പെടേണ്ട വിമാനമാണ് മോശം കാലാവസ്ഥയെത്തുടര്‍ന്ന് 13 മണിക്കൂറോളം വൈകിയത്. ഇതിന് പിന്നാലെയാണ് സാഹില്‍ കതാരിയ സഹപൈലറ്റ് അനൂപ് കുമാറിനെ മര്‍ദിച്ചത്. ഇയാളെ വിമാനത്തില്‍ നിന്നിറക്കിയശേഷം അറസ്റ്റു ചെയ്തു പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു. വിമാനം വൈകുമെന്ന് പൈലറ്റ് അനൗണ്‍സ് ചെയ്യുന്നതിനിടെ സാഹില്‍ എഴുന്നേറ്റുചെന്ന് ആക്രമിക്കുകയായിരുന്നു. മറ്റു ജീവനക്കാര്‍ തടഞ്ഞു. ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യാത്രക്കാരന്റെപേരില്‍ പരാതി നല്‍കിയതായി ഇന്‍ഡിഗോ അറിയിച്ചു. യാത്രക്കാരെ പുറത്തിറങ്ങാന്‍ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയും യാത്രക്കാര്‍ പ്രകോപിതരായിരുന്നു. ടേക്കോഫിനായി വിമാനത്തില്‍ പ്രവേശിപ്പിക്കുന്ന യാത്രക്കാരെ വിമാനം റദ്ദാക്കിയാല്‍ മാത്രമാണ് പുറത്തിറക്കുക. വിമാനം റദ്ദാക്കിയതായി പ്രഖ്യാപിച്ച് യാത്രക്കാരെ പുറത്തിറക്കണമെങ്കില്‍ ഒട്ടേറെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
Read More » -
Kerala
തുണി അലക്കിക്കൊടുത്ത് പ്രതിമാസം ഒന്നരലക്ഷം രൂപ വരുമാനമൂണ്ടാക്കുന്ന വീട്ടമ്മ
എറണാകുളം: ജീവിത പ്രതിസന്ധികളില്‍ പിടിച്ചു നിൽക്കാൻ വീട്ടില്‍ തുടങ്ങിയ വാഷിംഗ് യൂണിറ്റ് വഴി ഇന്ന് ലക്ഷങ്ങളുടെ വരുമാനമുള്ള സംരംഭമായി വളര്‍ന്നിരിക്കുകയാണ് എറണാകുളം കാലടി സ്വദേശി മിനി ഷാജി. 2010ല്‍ അച്ഛൻ ആശുപത്രിയിലായപ്പോള്‍ നേരിട്ട കടുത്ത സാമ്ബത്തിക പ്രതിസന്ധി മിനിയെ സ്വയം തൊഴില്‍ സംരംഭത്തില്‍ എത്തിക്കുകയായിരുന്നു. ഹോട്ടലുകളിലെ വിരിപ്പുകളും ടവ്വലുകളും മാത്രം അലക്കുന്ന സ്‌മാഡെറ്റ് എന്ന വാഷിംഗ് യൂണിറ്റിന് 2011ല്‍ തുടക്കമിട്ടു. ഇന്ന് 30ലേറെ ഹോട്ടലുകളിലെ പുതപ്പ്, വിരിപ്പ്, തലയണ കവര്‍, ടവ്വല്‍ എന്നിവ അലക്കി മിനുക്കി മിനി കൈമാറുന്നു. ആദ്യകാലത്ത് പ്രതിസന്ധികള്‍ നേരിട്ടെങ്കിലും പതിയെ വിജയത്തിലെത്തുകയായിരുന്നു മിനി. 25 കിലോയുടെ വാഷിംഗ് മെഷീൻ, സ്പിന്നര്‍, 25 കിലോയുടെ രണ്ട് ഡ്രയര്‍, തുണികള്‍ തേച്ചുമടക്കാൻ ഗുജറാത്തില്‍ നിന്നെത്തിച്ച ഏഴു ലക്ഷത്തിന്റെ യന്ത്രം എന്നിവയടക്കം 25 ലക്ഷത്തിലേറെ രൂപയുടെ മെഷീനുകള്‍ വീടിനോട് ചേര്‍ന്നുള്ള യൂണിറ്റിലുണ്ട്. വൈദ്യുതി നിരക്കും ഗതാഗത ചെലവും എട്ട് ജീവനക്കാരുടെ ശമ്ബളവും ഉള്‍പ്പെടെ മാസച്ചെലവുകള്‍ കഴിഞ്ഞ് ഒന്നര ലക്ഷത്തോളം രൂപ സമ്ബാദിക്കുന്നുണ്ട്…
Read More » -
NEWS
കനത്ത മഴയിലും ചുഴലിക്കാറ്റിലും പകച്ച് മൗറീഷ്യസ്
പോർട്ട് ലൂയിസ്: മൗറീഷ്യസ് ജനതയെ വലച്ച് കനത്ത മഴയും ചുഴലിക്കാറ്റും വെള്ളപ്പൊക്കവും. സമീപ ദ്വീപായ റീയൂണിയനിൽ ആഞ്ഞടിച്ച ബെലാൽ ചുഴലിക്കാറ്റ് അതിശക്തി പ്രാപിച്ച് മൗറീഷ്യസ് ലക്ഷ്യമാക്കി നീങ്ങുകയാണ്. ഇതേത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വാഹനങ്ങൾ ഉൾപ്പെടെ വെള്ളത്തിലായി.പലതും ഒഴുകിപ്പോകുകയും ചെയ്തിട്ടുണ്ട്.ശക്തമായ കാറ്റ് വീശുന്നതിനാൽ ആളുകൾ പുറത്തിറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൗറീഷ്യസ് അന്താരാഷ്ട്ര വിമാനത്താവളം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിട്ടിരിക്കുകയാണ്. ഇന്ത്യൻ മാഹാസമുദ്രത്തിലെ ദ്വീപ് രാജ്യമാണ് മൗറീഷ്യസ്. ഇന്ത്യൻ തീരത്തുനിന്നും 3,943 കിലോമീറ്റര്‍ അകലെയാണ് സ്ഥാനം.ഇന്ത്യൻ വംശജരുടെ സാന്നിധ്യംകൊണ്ടു ശ്രദ്ധേയമായ ഒരു രാജ്യം കൂടിയാണ് ഇത് .ജനസംഖ്യയില്‍ എഴുപതു ശതമാനത്തോളം ഇന്ത്യൻ വംശജരാണ്.അതില്‍ അമ്ബതു ശതമാനത്തിലേറെ ജനങ്ങള്‍ ഹിന്ദുമത വിശ്വാസികളുമാണ്.കഴിഞ്ഞ ദിവസം അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് പ്രത്യേക അവധി ഉത്തരവ് മൗറീഷ്യസ് സര്‍ക്കാർ പുറത്തിറക്കിയിരുന്നു.
Read More » -
Kerala
രാഹുല്‍ മാങ്കൂട്ടത്തിലിന് രണ്ടു കേസില്‍ ജാമ്യം; ജയിലില്‍ തുടരും
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനു ജാമ്യം. സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട പുതിയ രണ്ട് കേസുകളിലാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. അതേസമയം, ആദ്യത്തെ കേസില്‍ റിമാന്‍ഡ് കാലാവധി തീരാത്തതിനാല്‍ ജയിലില്‍ തന്നെ തുടരേണ്ടിവരും. കേസിലെ ജാമ്യാപേക്ഷയും ഇന്നു പരിഗണിക്കും. ഇന്നു രാവിലെയോടെയാണ് രാഹുലിനെ പുതിയ കേസുകളില്‍ കൂടി അറസ്റ്റ് ചെയ്തത്. സെക്രട്ടറിയേറ്റ് മാര്‍ച്ചിലെടുത്ത രണ്ട് കേസുകളിലും ഡി.ജി.പി ഓഫീസ് മാര്‍ച്ചിലെടുത്ത കേസിലുമായിരുന്നു നടപടി. പൂജപ്പുര ജയിലിലെത്തിയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ്- മ്യൂസിയം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസുകളില്‍ റിമാന്‍ഡ് ചെയ്യാനായായിരുന്നു രാഹുലിനെ കോടതിയില്‍ ഹാജരാക്കിയത്. ജനുവരി ഒന്‍പതിനാണ് പുലര്‍ച്ചെ പത്തനംതിട്ട അടൂരിലെ വീട്ടിലെത്തിയാണ് പൊലീസ് രാഹുലിനെ നാടകീയമായി കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഡിസംബര്‍ 20നു നടന്ന യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസുകളിലായിരുന്നു നടപടി. രാഹുല്‍ സ്ത്രീകളെ മുന്നില്‍നിര്‍ത്തി അക്രമം നടത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍…
Read More »