KeralaNEWS

മുൻ മന്ത്രി കെ.ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി, അനധികൃത സ്വത്ത് സമ്പാദന കേസിലാണ് നടപടി

 കൊച്ചി: മുൻ എക്‌സൈസ് വകുപ്പ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ്  സ്വത്ത് കണ്ടുകെട്ടിയത്.  .

2007മുതല്‍ 2016വരെയുള്ള കാലയളവില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന കേസിലാണ് നടപടി. നേരത്തെ കേസുമായി ബന്ധപ്പെട്ട് കെ ബാബുവിനെ കൊച്ചിയിലെ ഓഫീസില്‍ വിളിച്ച് വരുത്തി ഇ.ഡി ചോദ്യം ചെയ്തിരുന്നു.

Signature-ad

മുന്‍പ് അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെ ബാബുവിനെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. 2001 മുതൽ 2016 വരെയുള്ള കാലയളവിൽ ബാബു 49 ശതമാനം അനധികൃത സ്വത്ത് നേടിയെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. കെ ബാബുവിന് നൂറ് കോടിയുടെ സ്വത്തുണ്ടെന്നും ഇതില്‍ പകുതിയോളം അനധികൃതമായി സമ്പാദിച്ചതാണെന്നും കാട്ടി 2018ല്‍ കെ ബാബുവിനെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്. തൃപ്പൂണിത്തുറ പ്രതികരണ വേദിയാണ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പരാതി നല്കിയത്.

ഇ.ഡി കേസ് ഏറ്റെടുത്ത് കെ ബാബുവിനെ ചോദ്യം ചെയ്തത് ഇതിന്റെ അടിസ്ഥാനത്തിലാണ്. മന്ത്രിയായിരുന്ന സമയത്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നതാണ് കെ ബാബുവിനെതിരായ പ്രധാന ആരോപണം. നിലവിൽ തൃപ്പൂണിത്തുറ എംഎൽഎയാണ് കെ ബാബു.

Back to top button
error: