IndiaNEWS

ബ്രഹ്‌മോസ് മിസൈലുകളുടെ വില്‍പ്പനയ്ക്ക് ഇന്ത്യ; മാര്‍ച്ചില്‍ കയറ്റുമതി തുടങ്ങും

ന്യൂഡല്‍ഹി: ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലുകള്‍ കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യ. മാര്‍ച്ച് മാസത്തോടെ കയറ്റുമതി തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പ്രതിരോധ ഗവേഷണ കേന്ദ്രം ( ഡിആര്‍ഡിഒ) ചെയര്‍മാന്‍ ഡോ. സമീര്‍ വി കാമത്ത് പറഞ്ഞു. റഷ്യയുടെ സഹകരണത്തോടെയാണ് ഇന്ത്യ ബ്രഹ്‌മോസ് മിസൈല്‍ നിര്‍മ്മിച്ചത്.

കരയില്‍ നിന്നും വിമാനങ്ങളില്‍ നിന്നും അന്തര്‍വാഹിനികളില്‍ നിന്നും ബ്രഹ്‌മോസ് മിസൈല്‍ തൊടുക്കാനാകും. ഇന്ത്യയുടെ സൗഹൃദ രാജ്യങ്ങള്‍ക്കാകും മിസൈലുകള്‍ വില്‍ക്കുക. അടുത്ത പത്തു ദിവസത്തിനുള്ളില്‍ മിസൈലുകളുടെ ഗ്രൗണ്ട് സിസ്റ്റങ്ങളുടെ കയറ്റുമതി തുടങ്ങുമെന്നും സമീര്‍ വി കാമത്ത് പറഞ്ഞു.

Signature-ad

മാര്‍ച്ചു മാസത്തോടെ ഫിലിപ്പീന്‍സിന് ബ്രഹ്‌മോസ് മിസൈലുകള്‍ നല്‍കാനാകും. മറ്റു രാജ്യങ്ങളില്‍ നിന്നും മിസൈല്‍ വേണമെന്ന ആവശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഡിആര്‍ഡിഒ വികസിപ്പിച്ച പുതിയ ആയുധ സംവിധാനങ്ങള്‍ ആറുമാസത്തിനുള്ളില്‍ സേനയുടെ ഭാഗമാകുമെന്നും ഡിആര്‍ഡിഒ ചെയര്‍മാന്‍ വ്യക്തമാക്കി.

 

Back to top button
error: