ദോഹ: ഏഷ്യൻ കപ്പിൽ ഇന്ന് നടക്കുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള കളി നിയന്ത്രിക്കുന്നത് വനിതാ റഫറി.യോഷിമി യമാഷിറ്റ എന്ന ജപ്പാൻകാരിയാണ് ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ആദ്യമായി കളി നിയന്ത്രിക്കാൻ ഇറങ്ങുന്ന വനിതാ റഫറി.
യോഷിമി യമാഷിറ്റയ്‌ക്കൊപ്പം സഹ റഫറിമാരായും വനിതകള്‍ തന്നെയായിരിക്കും സൈഡ്‌ലൈനില്‍ ഉണ്ടാവുക. മകോറ്റോ ബോസൊനോ, നവോമി ടെഷിറോഗി എന്നിവരാണ് സഹറഫറിമാര്‍. ഈ മൂന്ന് പേരും ഇതിന് മുമ്ബ് 2019ലെ എഎഫ്‌സി കപ്പ് ക്ലബ്ബ് മത്സരങ്ങളിലും 2022 എഎഫ്‌സി ചാമ്ബ്യന്‍സ് ലീഗ് മത്സരങ്ങളും കുടാതെ കഴിഞ്ഞ വര്‍ഷം ജപ്പാന്റെ ജെ വണ്‍ ലീഗും നിയന്ത്രിച്ചിട്ടുണ്ട്.
പ്രധാന റഫറിയായ യമാഷിറ്റ രണ്ട് വനിതാ ലോകകപ്പുകളില്‍ കളി നിയന്ത്രിച്ചിട്ടുണ്ട്. 2022 ഫിഫ ലോകകപ്പിലും മാച്ച് ഒഫിഷ്യല്‍ ആയിരുന്നു.