KeralaNEWS

വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കും വരെ ഒപ്പമുണ്ടാകും: സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

     ഇടുക്കി വണ്ടിപ്പെരിയാറിൽ കൊലചെയ്യപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കും വരെ ഒപ്പമുണ്ടാകുമെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. പെൺകുട്ടിയുടെ കുടുംബത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് സി.പി.എം നേതൃത്വത്തിൽ വണ്ടിപ്പെരിയാറിൽ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വണ്ടിപ്പെരിയാർ കേസ് കോൺഗ്രസും ബി.ജെ.പിയും സി.പി.എംനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കുകയാണ്. കേസിലെ പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധി മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും കുടുംബത്തിന് നീതി ലഭിക്കും വരെ കുടുംബത്തിനൊപ്പമുണ്ടാവുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

വണ്ടിപ്പെരിയാർ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച ഐക്യദാർഡ്യ സമ്മേളനനത്തിൽ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റംഗം പി എസ് രാജൻ അധ്യക്ഷനായിരുന്നു.

Signature-ad

ബാങ്ക് ജപ്തി നേരിടുന്ന പെൺകുട്ടിയുടെ കുടുംബത്തിന് സഹായമായി 11 ലക്ഷം രൂപ കൈമാറി. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.കെ ജയചന്ദ്രൻ, ജില്ലാ സെക്രട്ടറി സി.വി വർഗ്ഗീസ്, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എം.ജെ മാത്യു, ആർ തിലകൻ, റോമിയോ സെബാസ്റ്റ്യൻ, കെ എസ് മോഹനൻ, ഷൈലജാ സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

Back to top button
error: