IndiaNEWS

ഗ്യാൻവാപി മസ്ജിദില്‍ പൂജക്ക് അനുമതി

വാരണാസി: ഗ്യാന്‍വാപി മസ്ജില്‍ പൂജ നടത്താന്‍ അനുമതി നല്‍കി വാരണാസി ജില്ലാ കോടതി. ഏഴ് ദിവസത്തിനുള്ളില്‍ പൂജ നടത്താനുള്ള ക്രമീകരണം ഒരുക്കണമെന്ന് ജില്ലാ ഭരണകൂടത്തിന് കോടതി നിര്‍ദേശം നല്‍കി.

ഗ്യാന്‍വാപി മസ്ജിദിന് താഴെ നാല് നിലവറകളാണുള്ളത്. ഇതില്‍ ഒരെണ്ണം വ്യാസ് കുടുംബത്തിന്റെ അധീനതയിലാണെന്നും പരമ്ബരാഗതമായി ഇവിടെ പൂജ നടന്ന് വന്നിരുന്നുവെന്നും ചൂണ്ടിക്കാട്ടി വ്യാസ് കുടുംബാംഗമാണ് കോടതിയെ സമീപിച്ചത്. പൂജ നടത്താനുള്ള ആവശ്യം അംഗീകരിച്ച കോടതി ഇതിനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി.

പൂജനടത്താന്‍ ഹിന്ദുകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിനായി ബാരിക്കേഡുകള്‍ നീക്കം ചെയ്യണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ സര്‍വ്വേക്കായി സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം ഈ നിലവറ സീല്‍ ചെയ്തിരിക്കുകയാണ്. ഏഴ് ദിവസത്തിനുള്ളില്‍ പൂജ ആരംഭിക്കുമെന്ന് ഹർജിക്കാരുടെ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയ്ന്‍ പറഞ്ഞു.

Back to top button
error: