കേരള സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒഡാപെകിലൂടെ പ്രതിവര്‍ഷം ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് വിദേശ രാജ്യങ്ങളിലേക്ക് ജോലിക്കായി ചേക്കേറുന്നത്. മികച്ച ശമ്ബളത്തോടൊപ്പം മറ്റ് ആനുകൂല്യങ്ങളും, സര്‍ക്കാര്‍ പരിരക്ഷയും ലഭിക്കുമെന്നതാണ് ഒഡാപെകിന്റെ മേന്മ.
വിദേശ തട്ടിപ്പിലും, സ്‌കാമുകളിലും കുടുങ്ങാതെ സുരക്ഷിത യാത്രയൊരുക്കാന്‍ ഒഡാപെക് എന്നും ഒരുപടി മുന്നിലാണ്. യു.കെ, യു.എസ്.എ, ജര്‍മ്മനി, ജി.സി.സി രാഷ്ട്രങ്ങള്‍ എന്നിവയിലേക്കാണ് പ്രധാനമായും റിക്രൂട്ട്‌മെന്റ് നടക്കുന്നത്.
ഇത്തവണ യു.എ.ഇയിലേക്ക് പുതിയൊരു റിക്രൂട്ട്‌മെന്റ് കൂടി വിളിച്ചിരിക്കുകയാണ് ഒഡാപെക്. യു എ ഇയിലേക്കുള്ള നഴ്‌സസ് റിക്രൂട്ട്‌മെന്റിന്റെ വിജ്ഞാപനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പുരുഷന്‍മാര്‍ക്ക് മാത്രമാണ് അവസരം.
അബുദാബിയിലെ സാറ്റലൈറ്റ് / റിമോട്ട് / ഇന്‍ഡസ്ട്രിയല്‍ / ഓണ്‍ഷോര്‍ / ഓഫ്‌ഷോര്‍ ക്ലിനിക്കുകളിലെ റിക്രൂട്ട്‌മെന്റിനായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ പ്രശസ്തമായ ഒരു സ്വകാര്യ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് 2 വര്‍ഷത്തെ പരിചയമുള്ള പുരുഷ ബിഎസ്‌സി നഴ്‌സുമാരില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. നേരിട്ടുള്ള അഭിമുഖം 2024 ജനുവരി മൂന്നാം വാരത്തില്‍ നടക്കും.
പരമാവധി പ്രായ പരിധി 40 വയസ്സാണ്. 5000 യു എ ഇ ദിര്‍ഹം (1.13 ലക്ഷം രൂപ) ശമ്ബളത്തോടൊപ്പം മറ്റ് ആനൂകൂല്യങ്ങളും ലഭിക്കും. കൂടാതെ രണ്ട് വര്‍ഷത്തിലൊരിക്കല്‍ വിമാന ടിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് കവറേജ്, വര്‍ഷത്തില്‍ ശമ്ബളത്തോട് കൂടിയ 30 ദിവസത്തെ ലീവും ലഭിക്കും.
യോഗ്യരായ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നിങ്ങളുടെ ബയോഡാറ്റ [email protected] എന്ന ഇ-മെയിലിലേക്ക് അയക്കണം. 2024 ജനുവരി 10 ആണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി.