കൊച്ചി: സമസ്ത മുഖപത്രമായ സുപ്രഭാതം ദിനപത്രത്തിലെ മുഖപ്രസംഗത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കാള പെറ്റു എന്ന് കരുതി കയര്‍ എടുക്കരുതെന്നും സുപ്രഭാതത്തിന്റെ എഡിറ്റോറിയല്‍ അപക്വവും തെറ്റായ നടപടിയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.
എന്നാല്‍ അത് തങ്ങളുടെ സംഘടനയുടെ നിലപാടല്ലെന്ന് ജിഫ്രി തങ്ങള്‍ വ്യക്തമായി പറഞ്ഞു. സമസ്തയുടെ നിലപാടല്ല. അപ്പോള്‍ അവിടെയും വോട്ട് കിട്ടാനായി സമസ്തയെ കൈകാര്യം ചെയ്യാമെന്ന സിപിഎമ്മിന്റെ ധാരണയും പാളിപ്പോയി. അതേസമയം, വിഷയത്തില്‍ സാദിഖലി ഷിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞത് അഭിനന്ദാര്‍ഹമായ നിലപാടാണ്. അവരുടെ വാചകങ്ങള്‍ വളരെ സൂക്ഷ്മതയോടെയാണ്.
രാമക്ഷേത്ര വിഷയത്തില്‍ കോണ്‍ഗ്രസ് സൂക്ഷ്മമായി പരിശോധിച്ച് അഭിപ്രായം പറയും. വിഷയത്തില്‍ ഇതുവരെ കോണ്‍ഗ്രസ് തീരുമാനമെടുത്തിട്ടില്ല. ചര്‍ച്ച ചെയ്യേണ്ടേ. നാലാം തിയതി വര്‍ക്കിങ് കമ്മിറ്റി ചേരാന്‍ പോകുന്നതേയുള്ളൂ. ഇത്തരം വിഷയങ്ങള്‍ വരുമ്പോള്‍ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതാണ്.
സിപിഎമ്മിന് എന്താണ് ആലോചിക്കാനുള്ളത്. കേരളത്തില്‍ ഇട്ടാവട്ടത്തുള്ള സിപിഎമ്മിന് ഇതൊന്നും നോക്കാനില്ലെന്നും സതീശന്‍ പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങില്‍ ക്ഷണം സ്വീകരിച്ച് കോണ്‍?ഗ്രസില്‍ നിന്ന് സോണിയാ ?ഗാന്ധിയടക്കം പങ്കെടുക്കുമെന്ന നിലപാടിനെതിരെയാണ് സമസ്ത മുഖപത്രം വിമര്‍ശനവുമായി രം?ഗത്തെത്തിയത്.
പള്ളി പൊളിച്ചിടത്ത് കോണ്‍ഗ്രസ് കാലുവയ്ക്കുമോ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തില്‍ സിപിഎമ്മെടുത്ത നിലപാടിനെ പുകഴ്ത്തുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് സ്വീകരിക്കുന്നത് മൃദു ഹിന്ദുത്വ നിലപാടാണെന്നും ഈ നിലപാട് മാറ്റിയില്ലെങ്കില്‍ 2024ലും ബിജെപി തന്നെ അധികാരത്തിലെത്തുമെന്നും മുഖപത്രത്തില്‍ പറഞ്ഞിരുന്നു.
ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പറയാനുള്ള ആര്‍ജവം യെച്ചൂരിയും ഡി. രാജയും കാട്ടി. തകര്‍ക്കപ്പെട്ട മതേതര മനസുകള്‍ക്ക് മുകളിലാണ് രാമക്ഷേത്രം നിര്‍മിക്കുന്നതെന്നും സമസ്ത മുഖപത്രത്തില്‍ കുറ്റപ്പെടുത്തി. രാജ്യത്തെ മതവല്‍ക്കരിക്കാനുള്ള ബിജെപി ശ്രമത്തില്‍ വീഴാതിരിക്കാന്‍ ഉള്ള ജാഗ്രത കോണ്‍ഗ്രസ് കാട്ടണം.
അല്ലെങ്കില്‍ കോണ്‍ഗ്രസില്‍ വിശ്വാസം അര്‍പ്പിച്ചിട്ടുള്ള ന്യൂനപക്ഷങ്ങളും ദലിത് വിഭാഗക്കാരും മറ്റു രാഷ്ട്രീയ ബദലുകളിലേക്ക് ചേക്കേറും എന്നും എഡിറ്റോറിയല്‍ മുന്നറിയിപ്പ് നല്‍കി. ഇത് വിവാദമായതോടെയാണ്, സുപ്രഭാതം പത്രത്തിലെ എഡിറ്റോറിയല്‍ സമസ്തയുടെ നിലപാട് അല്ലെന്ന പ്രതികരണവുമായി ജിഫ്രി മുത്തുക്കോയ തങ്ങള്‍ രം?ഗത്തെത്തിയത്.