ന്യൂഡൽഹി:കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 797 പുതിയ കേസുകളുമായി ഏഴ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ കോവിഡ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ആറു മരണങ്ങളും കോവിഡിന്‌റേതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 4097 സജീവ കേസുകളാണുള്ളത്. പുതുവര്‍ഷാഘോഷം കഴിയുന്നതോടെ കേസുകളുടെ എണ്ണം ഇനിയും കൂടാമെന്നും തിരക്കുള്ള സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുകയും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയും ചെയ്യണമെന്നും വിദഗ്ധര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ജെഎന്‍.1 കോവിഡ്-19 വേരിയന്റ് കൂടുതല്‍ പകരുന്നതും പകര്‍ച്ചവ്യാധിയുമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മുന്‍ ഡെപ്യൂട്ടി ജനറല്‍ ഡോ. സൗമ്യ സ്വാമിനാഥനും മുന്നറിയിപ്പ് നല്‍കി.