IndiaNEWS

കോടികളുടെ മരങ്ങള്‍ മുറിച്ച്‌ കടത്തി; ബിജെപി എംപിയുടെ സഹോദരന്‍ അറസ്റ്റില്‍

ബംഗളൂരു : കോടികള്‍ വിലമതിക്കുന്ന മരങ്ങള്‍ മുറിച്ച്‌ കടത്തിയ കേസില്‍ ബിജെപി എംപിയുടെ സഹോദരന്‍ അറസ്റ്റില്‍.

പാര്‍ലമെന്റ് ആക്രമണ കേസ് പ്രതികള്‍ക്ക് പാസ് നല്‍കി വിവാദത്തിലായ ബിജെപി എംപി പ്രതാപ് സിംഹയുടെ സഹോദരന്‍ വിക്രം സിംഹയെയാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

Signature-ad

 ഹാസന്‍ ജില്ലയിലുള്ള വനത്തില്‍ നിന്ന് 126 മരങ്ങള്‍ മുറിച്ച്‌ കടത്തിയെന്നാണ് കേസ്. ബിജെപി എംപിയുടെ സഹോദരന് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ട്. വിക്രം സിംഹയ്ക്കായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തിവരികയായിരുന്നു. ഇലക്‌ട്രോണിക് നിരീക്ഷണം വഴി വിക്രം ബംഗളൂരുവില്‍ ഉണ്ടെന്ന് കണ്ടെത്തി.

തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ സംഘടിത ക്രൈം സ്‌ക്വാഡിനെ സമീപിക്കുകയും സംയുക്ത ഓപ്പറേഷനിലൂടെ വിക്രം സിംഹയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Back to top button
error: