Month: December 2023

  • Kerala

    പാപ്പാഞ്ഞി കത്തിക്കലില്‍ തര്‍ക്കം തുടരുന്നു;കൊച്ചിയില്‍ കനത്ത സുരക്ഷ

    കൊച്ചി: പുതുവത്സരാഘോഷത്തിന് ഫോര്‍ട്ട് കൊച്ചിയില്‍ പൊലീസ് ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷ. ഫോര്‍ട്ട് കൊച്ചിയില്‍ മാത്രം ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഫോര്‍ട്ട്‌ കൊച്ചി വെളി ഗ്രൗണ്ടില്‍ സംഘാടകര്‍ ഒരുക്കിയ പാപ്പാഞ്ഞിയെ കത്തിക്കുന്നതില്‍ തര്‍ക്കം തുടരുകയാണ്. വെളി ഗ്രൗണ്ടില്‍ ഒരുക്കിയ പാപ്പാഞ്ഞിയെ കത്തിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സംഘാടകരുടെ നിലപാട്. ഇന്നലെ സംഘാടകര്‍ ഫോര്‍ട്ട് കൊച്ചി സബ് കലക്ടറുമായി ചര്‍ച്ച നടത്തിയിരുന്നു.   പൊലീസുമായി കൂടിയാലോചിച്ച ശേഷം തീരുമാനം അറിയിക്കാമെന്നാണ് സബ് കലക്ടര്‍ സംഘാടകര്‍ക്ക് നല്‍കിയ ഉറപ്പ്. എന്നാല്‍ പരേഡ് ഗ്രൗണ്ടിന് പുറമേ മറ്റ് ഇടങ്ങളില്‍ പാപ്പാഞ്ഞിയെ കത്തിക്കുന്നത് സുരക്ഷാ പ്രശനം ഉണ്ടാക്കുമെന്ന നിലപാടിലാണ് പൊലീസ്. വൈകിട്ട് നാലു മണിക്ക് ശേഷം ഫോര്‍ട്ട് കൊച്ചിയിലേക്ക് വാഹനങ്ങള്‍ കടത്തിവിടില്ലെന്നും പോലീസ് അറിയിച്ചു.

    Read More »
  • India

    വിജയുടെ കിറ്റ് വിതരണത്തിനിടെ തിക്കുംതിരക്കും; 6 പേര്‍ക്ക് പരുക്ക്

    ചെന്നൈ: തിരുനെല്‍വേലിയില്‍ നടന്‍ വിജയ് പങ്കെടുത്ത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 2 സ്ത്രീകള്‍ അടക്കം 6 പേര്‍ക്കു പരുക്കേറ്റു. തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലകളിലെ പ്രളയബാധിതര്‍ക്കുള്ള ദുരിതാശ്വാസം വിതരണം ചെയ്യുന്നതിനിടെയായിരുന്നു സംഭവം. തിരുനെല്‍വേലി കെഡിസി നഗറിലുള്ള സ്വകാര്യ ഹാളില്‍ നടന്ന പരിപാടിയില്‍ അവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റ് വിജയ് നേരിട്ടു വിതരണം ചെയ്തു. പരിപാടി കഴിഞ്ഞു താരം മടങ്ങുന്നതിനിടെ ഫോട്ടോ എടുക്കുന്നതിനായി ജനം തിരക്ക് കൂട്ടിയതാണ് അപകടത്തിനു കാരണം. ആരുടെയും പരുക്ക് ഗുരുതരമല്ല. പ്രളയബാധിത പ്രദേശങ്ങളില്‍ സഹായങ്ങളുമായി നടന്‍ വിജയ് ഇന്നലെ നേരിട്ട് എത്തിയിരുന്നു. തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലക്കാര്‍ക്കാണ് അവശ്യ സാധനങ്ങളുമായി വിജയ് എത്തിയത്. തിരഞ്ഞെടുത്ത കുടുംബങ്ങള്‍ക്ക് അവശ്യസാധനങ്ങളും പണവുമാണ് വിജയ് നല്‍കിയത്. താരം സാധനങ്ങള്‍ നല്‍കി സഹായം എത്തിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കിറ്റ് വിതരണം ചെയ്യുന്നതിനിടെയുള്ള ഒരു രസകരമായ വീഡിയോയാണ് ഇപ്പോള്‍ സൈബര്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്. കിറ്റ് വാങ്ങാതെ, പ്രിയ താരത്തിനൊപ്പം സെല്‍ഫിയെടുത്ത് പോകുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോയാണ്…

    Read More »
  • Social Media

    മാപ്പുമായി മമ്മൂട്ടിയെ അധിക്ഷേപിച്ച ആള്‍ ; കേസെടുക്കണമെന്ന് സോഷ്യൽ മീഡിയ

    മമ്മൂട്ടിയെ അധിക്ഷേപിച്ച ആള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം. 2024ല്‍ കേരളത്തില്‍ വരേണ്ട മാറ്റങ്ങള്‍ എന്ന വിഷയത്തില്‍  ഒരു യൂട്യൂബ് ചാനലിന്റെ വീഡിയോയില്‍ ആയിരുന്നു ഇയാൾ മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയത്. ‘കേരളത്തില്‍ വരേണ്ട അനിവാര്യമായ മാറ്റം, പത്മശ്രീ മോഹന്‍ലാല്‍ ശക്തി പ്രാപിക്കുക, മമ്മൂട്ടി മരണപ്പെടുക അതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്. മമ്മൂട്ടിയും മമ്മൂട്ടിയുടെ മകനും നശിച്ച്‌ നാറാണക്കല്ല് എടുക്കുക. മോഹന്‍ലാലും മോഹന്‍ലാലിന്റെ മകനും ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ..” എന്ന് ഇയാള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. എല്ലാവരും ഉയരങ്ങളിലേക്ക് എത്തട്ടെ എന്നല്ലേ നമ്മള്‍ എല്ലാവരും ആഗ്രഹിക്കുക എന്ന് യൂട്യൂബര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ഈ ചോദ്യത്തോടും മമ്മൂട്ടിക്കെതിരെ രൂക്ഷമായാണ് ഇയാള്‍ പ്രതികരിക്കുന്നത്. മമ്മൂട്ടി അഹങ്കാരിയാണ് എന്നാണ് ഇയാള്‍ പറയുന്നത്. ”അങ്ങനെയല്ല, അഹങ്കാരിയാണ് മമ്മൂട്ടി, അഹങ്കാരം ഒരിക്കലും വച്ച്‌ പൊറുപ്പിക്കില്ല. ജനാധിപത്യം നമ്മള്‍ നോക്കണ്ട, ന്യായപരമായ മാറ്റമാണ് വേണ്ടത്, മോഹന്‍ലാല്‍ ഉയരങ്ങളിലേക്ക് എത്തട്ടെ…’ എന്നാണ് ഇയാള്‍ പറയുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ…

    Read More »
  • Kerala

    കൂടുതല്‍ നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാന്‍ ലക്ഷ്യം; CPI വിട്ട് വന്നവരുമായി കുട്ടനാട്ടില്‍ ജാഥ നടത്താന്‍ CPM

    ആലപ്പുഴ: സി.പി.ഐ. വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നവരുമായി കുട്ടനാട്ടില്‍ ജാഥ നടത്താന്‍ സി.പി.എം. നീക്കം. പ്രാദേശികതലത്തിലാണ് ഈ നീക്കം സജീവമായിരിക്കുന്നത്. കൂടുതല്‍ സി.പി.ഐ. നേതാക്കളെ സി.പി.എമ്മിലേക്ക് എത്തിക്കാനാണ് നീക്കം. സി.പി.ഐക്കൊപ്പമുള്ള നിരവധിപേരെ സി.പി.എം. പ്രാദേശികനേതൃത്വം ബന്ധപ്പെട്ടിട്ടുണ്ട്. സി.പി.എം. വിട്ട് സി.പി.ഐയിലേക്കു പോയ നിരവധിപേര്‍ തിരികെ പാര്‍ട്ടിയിലേക്കു വരണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. 20 പേര്‍ സി.പി.ഐ. വിട്ട് സി.പി.എമ്മില്‍ ചേരാന്‍ തയ്യാറായിനില്‍ക്കുന്നതായി സി.പി.എം. പ്രാദേശികനേതൃത്വം പറഞ്ഞു. സി.പി.ഐ.നേതൃത്വം അടിസ്ഥാനഘടകത്തിലുള്ള പ്രവര്‍ത്തകരെ വേണ്ടപോലെ ശ്രദ്ധിക്കുന്നില്ല എന്നാണ് ഇവരുടെ പരാതി. സി.പി.ഐ. പ്രവര്‍ത്തകരുടെ മരണാനന്തരച്ചടങ്ങുകള്‍ക്കുപോലും നേതൃത്വം എത്തുന്നില്ലെന്ന പരാതിയാണ് ഇവര്‍ ഉന്നയിക്കുന്നത്. കഴിഞ്ഞദിവസം രാമങ്കരിയില്‍ മുതിര്‍ന്ന സി.പി.എം. അംഗം മരിച്ചപ്പോള്‍ ജില്ലാ സെക്രട്ടറി നേരിട്ടെത്തി അന്തിമോപചാരം അര്‍പ്പിച്ചത് പ്രദേശത്ത് ചര്‍ച്ചയായിരുന്നു. ഇത്തരം ഒരു സമീപനം സി.പി.ഐ. നേതാക്കളില്‍നിന്ന് ഉണ്ടാകുന്നില്ലെന്നതാണ് പരാതി. സി.പി.ഐ.യിലെ നിരവധി അസംതൃപ്തരെ സി.പി.എം. പ്രാദേശികനേതൃത്വം ബന്ധപ്പെട്ടിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ മുന്നണിബന്ധത്തില്‍ വിള്ളല്‍വീഴ്ത്തുന്ന ഒരു പ്രവര്‍ത്തനവും നടത്തരുത് എന്ന് സി.പി.എം.-സി.പി.ഐ. നേതൃത്വങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. കുട്ടനാട്…

    Read More »
  • Kerala

    സുധാകരന്‍ ഇന്ന് അമേരിക്കയിലേക്ക്; ചുമതലകൈമാറാത്തതില്‍ കെപിസിസിയില്‍ അതൃപ്തി

    തിരുവനന്തപുരം: അമേരിക്കയിലേക്ക് ചികിത്സക്ക് പോകുന്ന കെപിസിസി പ്രസിഡന്റ് കെ. സുധാകരന് പകരം മറ്റൊരാള്‍ക്ക് താല്‍ക്കാലിക ചുമതല നല്‍കാത്തതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി. 15 ദിവസത്തേക്കാണ് സുധാകരന്‍ ചികിത്സക്കായി പോകുന്നത്. ഈ ദിവസങ്ങളില്‍ പ്രസിഡന്റിന്റെ ചുമതല ആര്‍ക്കെങ്കിലും നല്‍കണമെന്ന് ഇന്നലെ നടന്ന കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍, ഈ ആവശ്യം കെ. സുധാകരന്‍ തള്ളി. അമേരിക്കയിലിരുന്ന് തന്നെ തനിക്ക് കാര്യങ്ങള്‍ ഏകോപിപ്പിക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പഴയ കാലമല്ല ഇതെന്നും ഓണ്‍ലൈനിലൂടെ ചര്‍ച്ചകള്‍ സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസം കൂടുമ്പോള്‍ യോഗം ചേരാമെന്നും അദ്ദേഹം വ്യക്തമാക്കി. ജനുവരി 21ന് കാസര്‍കോട് മുതല്‍ സമരാഗ്‌നി എന്ന പേരില്‍ കെപിസിസിയുടെ രാഷ്ട്രീയ ജാഥ നടത്തുന്നുണ്ട്. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവുമാണ് ജാഥ നയിക്കുന്നത്. ഇതിന്റെ മുന്നൊരുക്കങ്ങള്‍ അടക്കം നടത്താന്‍ താല്‍ക്കാലിക ചുമതല ആര്‍ക്കെങ്കിലും നല്‍കണമെന്നാണ് യോഗത്തില്‍ ചില നേതാക്കാള്‍ ഉന്നയിച്ചത്. ഈ വിഷയം ഇവര്‍ ഹൈകമാന്‍ഡില്‍ അറിയിക്കാനും സാധ്യതയുണ്ട്. ഞായറാഴ്ച യാത്ര തിരിക്കുന്ന സുധാകരന്‍ ജനുവരി…

    Read More »
  • Kerala

    നവകേരള സദസിന് ഏറ്റവും അധികം പരാതികള്‍ ലഭിച്ചത് മലപ്പുറം ജില്ലയില്‍; ഇഴഞ്ഞ് പരിഹാര നടപടികള്‍

    മലപ്പുറം: നവകേരളാ സദസ്സില്‍ ഏറ്റവുമധികം പരാതികള്‍ കിട്ടിയ മലപ്പുറം ജില്ലയില്‍ പരാതി പരിഹാര നടപടികള്‍ ഇഴയുന്നു. മലപ്പുറത്ത് കിട്ടിയ 81354 പരാതികളില്‍ 2375 എണ്ണം മാത്രമാണ് ഒരു മാസം കൊണ്ട് പരിഹരിച്ചത്. 5134 പരാതികളില്‍ നടപടി പൂര്‍ത്തിയായതായാണ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ മാസം 27 മുതല്‍ മുപ്പത് വരെയായിരുന്നു നവകേരളാ സദസ്സിന്റെ മലപ്പുറം ജില്ലയിലെ പര്യടനം. ഒരു മാസം പിന്നിട്ടിട്ടും പരാതി പരിഹരിക്കുന്നകാര്യത്തില്‍ മെല്ലെപ്പോക്ക് തുടരുകയാണ്. പരാതി കിട്ടി 45 ദിവസത്തിനകം തീര്‍പ്പെന്നായിരുന്നു അധികൃതരുടെ ഉറപ്പ്. അങ്ങനെയെങ്കില്‍ മലപ്പുറം ജില്ലയിലെ പരാതികള്‍ പൂര്‍ണ്ണമായും പരിഹരിക്കാന്‍ ഇനി പതിനഞ്ച് ദിവസം കൂടി. ആകെ കിട്ടിയ 81,354 പരാതികളില്‍ 2375 പരാതികളാണ് ഒരു മാസം കൊണ്ട് പരിഹരിച്ചത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ 5134 പരാതികള്‍ കൂടി കൂട്ടിയാല്‍ 7509 പരാതികള്‍ ഉടന്‍ തീര്‍പ്പാകും. ശേഷിക്കുന്ന 73,584 പരാതികളാണ് പതിനഞ്ച് ദിവസം കൊണ്ട് പരിഹരിക്കേണ്ടത്. ഇത് എങ്ങനെ സാധ്യമാകുമെന്നതില്‍ ഉദ്യോഗസ്ഥര്‍ക്കും ഉത്തരമില്ല. പരാതികളില്‍ ഭൂരിഭാഗവും സംസ്ഥാന…

    Read More »
  • Kerala

    മന്ത്രിയാകണം;എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കത്ത് നല്‍കി കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ്

    ആലപ്പുഴ: മന്ത്രിസഭ പുനസംഘടനയെ തുടര്‍ന്ന് മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കത്ത് നല്‍കി. രണ്ടര വര്‍ഷത്തിനുശേഷം എ.കെ. ശശീന്ദ്രൻ വഹിക്കുന്ന മന്ത്രിസ്ഥാനം തോമസിന് കെെമാറാമെന്ന് എൻസിപിയില്‍ ധാരണയുണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. ഇതില്‍ മുന്നണി നേതൃത്വം ഇടപെടണമെന്നാണ് ആവശ്യം. മുൻപും മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് തോമസ് കെ തോമസ് പരസ്യ പ്രതികരണം നടത്തിയിരുന്നു

    Read More »
  • Kerala

    രണ്ടു റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറുന്നു; നേമവും കൊച്ചുവേളിയും തിരുവനന്തപുരം സൗത്തും നോര്‍ത്തുമാകും

    തിരുവനന്തപുരം: രണ്ടു റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റാന്‍ അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരത്തെ നേമം റെയില്‍വേ സ്റ്റേഷന്റെയും കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്റെയും പേര് മാറ്റാനാണ് സംസ്ഥാന സര്‍ക്കാര്‍ സമ്മതം നല്‍കിയത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്. തുടര്‍ നടപടികളുടെ ഭാഗമായി ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നല്‍കി. നേമം റെയില്‍വേ സ്റ്റേഷനെ തിരുവനന്തപുരം സൗത്ത് എന്നാക്കാനും കൊച്ചുവേളി സ്റ്റേഷന്റെ പേര് തിരുവനന്തപുരം നോര്‍ത്ത് എന്നാക്കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ നേരത്തെ തന്നെ ആലോചനകള്‍ നടന്നിരുന്നു. റെയില്‍വേ ബോര്‍ഡ് അടക്കം പേര് മാറ്റുന്നതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. തുടര്‍ന്ന് പേരുമാറ്റത്തിന് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി അനുമതി നല്‍കി കൊണ്ടാണ് ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നല്‍കിയത്. ഇനി ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ പേരുമാറ്റം യാഥാര്‍ഥ്യമാകും.  

    Read More »
  • NEWS

    2023ലെ അതിസമ്ബന്നര്‍ ഇവരാണ്

    ലോകത്തിലെ ഏറ്റവും വലിയ പണക്കാരൻ ആര് എന്ന ചോദ്യത്തിന് ഏത് കൊച്ചു കുഞ്ഞും പറയുന്ന പേരാണ് എലോണ്‍ മസ്ക്. ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ ആര് എന്ന ചോദ്യത്തിനും കൃത്യമായ ഉത്തരം മലയാളികള്‍ക്കുണ്ടാകും – റിലയൻസ് മുതലാളി മുകേഷ് അംബാനി. എലോണ്‍ മസ്ക് ടെസ്‌ല, സ്‌പേസ് എക്സ് എന്നീ കമ്ബനികളുടെ മേധാവിയാണ് എലോണ്‍ മസ്ക്. 187 ബില്യണ്‍ യു എസ് ഡോളറാണ് മസ്കിന്റെ സമ്ബാദ്യം. ബെര്‍ണാള്‍ഡ് അര്‍ണോള്‍ഡ് എല്‍വിഎംഎച്ച്‌ ഗ്രൂപ്പ് സിഇഒ ബെര്‍ണാള്‍ഡ് അര്‍ണോള്‍ഡാണ് ലോകത്തിലെ അതിസമ്ബന്നരില്‍ രണ്ടാം സ്ഥാനത്തുള്ളത്. 185 ബില്യണ്‍ യുഎസ് ഡോളറാണ് ബെര്‍ണാള്‍ഡ് അര്‍ണോള്‍ഡിന്റെ സമ്ബാദ്യം. ജെഫ് ബെസോസ് ആമസോണ്‍ സ്ഥാപകൻ ജെഫ് ബെസോസാണ് ലോക സമ്ബന്നരില്‍ മൂന്നാം സ്ഥാനത്തുള്ളത്. 117 ബില്യണ്‍ യുഎസ് ഡോളറാണ് ജെഫ് ബെസോസിന്റെ ആകെ സമ്ബാദ്യം.   ബില്‍ ഗേറ്റ്സ് മൈക്രോസോഫ്സ്റ്റ് സഹസ്ഥാപകൻ ബില്‍ ഗേറ്റ്സാണ് സമ്ബന്നരില്‍ നാലാം സ്ഥാനത്തുള്ളത്. 114 ബില്യണ്‍ ഡോളറാണ് ബില്‍ ഗേറ്റ്സിന്‍റെ സമ്ബാദ്യം.   വാറൻ ബഫറ്റ്…

    Read More »
  • Kerala

    പുതുവത്സരാഘോഷം ;നാളെ പുലര്‍ച്ചെ ഒരു മണി വരെ കൊച്ചി മെട്രോ സര്‍വീസ് നടത്തും

    കൊച്ചി: ന്യൂ ഇയര്‍ ആഘോഷത്തോടനുബന്ധിച്ച്‌ കൊച്ചി മെട്രോയുടെ സര്‍വീസ് സമയം നീട്ടി. ഡിസംബര്‍ 31ന് രാത്രി 20 മിനിറ്റ് ഇടവിട്ട് സര്‍വീസ് നടത്തുന്ന സർവീസ്  ജനുവരി ഒന്നിന് പുലര്‍ച്ചെ ഒരു മണി വരെ തുടരും. ആലുവ, എസ് എൻ ജംഗ്ഷൻ സ്റ്റേഷനിൽ  നിന്ന് പുലര്‍ച്ചെ ഒരു മണിക്കാകും അവസാന സര്‍വീസ്. നഗരങ്ങളില്‍ എങ്ങും നടക്കുന്ന പുതുവത്സര ആഘോഷങ്ങളില്‍ പങ്കെടുക്കാൻ എത്തുന്നവര്‍ക്ക് യാത്രാക്ലേശം ഉണ്ടാവാതിരിക്കാനായാണ് കൊച്ചി മെട്രോ സര്‍വീസ് പുന ക്രമീകരിച്ചിരിക്കുന്നത്.

    Read More »
Back to top button
error: