KeralaNEWS

തൃശൂരിലും അമ്മായിയമ്മ അധ്യാപിക പോര് ;വയോധികയെ അധ്യാപികയായ മരുമകള്‍ ക്രൂരമായി തല്ലിച്ചതച്ചു 

തൃശൂര്‍: പഴയന്നൂര്‍ കല്ലേപ്പാടത്ത് വയോധികയെ മരുമകള്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി.കൊല്ലം തേവലക്കരയില്‍ അമ്മായിയമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന മരുമകളുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് സമാനമായ സംഭവം റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്.
പരിക്കേറ്റ എണ്‍പത്തിമൂന്നുകാരി ഏലിയാമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്.അധ്യാപികയായ മരുമകള്‍ സിനി മാത്യു അഞ്ചു വര്‍ഷമായി എലിയാമ്മയെ ഉപ്രദ്രവിക്കുകയാണെന്നും മുന്‍പും പലതവണ പരാതിപ്പെട്ടിട്ടും പോലീസ് നടപടി എടുത്തില്ലെന്നും എലിയാമ്മയുടെ മകള്‍ മേരി മാത്യു പറഞ്ഞു.

ഇക്കഴിഞ്ഞ 12നാണ് എലിയാമ്മയുടെ മകന്‍ മാത്യു സക്കറിയയുടെ ഭാര്യ സിനി മാത്യു അടുപ്പില്‍ തീ ഊതുന്ന കുഴല്‍ കൊണ്ട് തോളിലും തലയിലും അടിച്ചതെന്നാണ് പരാതി. അടുത്ത ദിവസം അമ്മയെ കാണാന്‍ വന്ന ഏലിയാമ്മയുടെ പെണ്‍മക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. മകന്‍ മാത്യു വര്‍ഷങ്ങളായി വിദേശത്ത് ജോലി ചെയ്യുകയാണ്. എലിയാമ്മയുടെ പേരിലുള്ള 62 സെന്റ് സ്ഥലവും താമസിക്കുന്ന വീടും സിനിയുടെയും മാത്യുവിന്റെയും മൂന്ന് പെണ്‍കുട്ടികളുടെ പേരില്‍ എഴുതി നല്‍കണമെന്ന് പറഞ്ഞാണ് ഉപദ്രവമെന്നാണ് ആരോപണം.

Signature-ad

‘അമ്മയ്ക്ക് സിനി ആഹാരം നല്‍കാത്തത് കൊണ്ട് കടയില്‍ നിന്ന് ഭക്ഷണം വാങ്ങി നല്‍കാന്‍ മാത്യു ആളെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. എന്നാല്‍ ഭക്ഷണം കൊണ്ടുവരുന്ന വ്യക്തിയെ ഇക്കഴിഞ്ഞ ദിവസം സിനി ഭീഷണിപ്പെടുത്തിയത് കൊണ്ട് അതും മുടങ്ങി. അയല്‍പക്കത്തുള്ള ബന്ധുവാണ് വെള്ളവും മറ്റും നല്‍കുന്നത്. മാത്യുവിനെതിരെയും സിനി കള്ളക്കേസ് നല്‍കിയിട്ടുണ്ടെന്ന്’ മേരി പറഞ്ഞു.

ഏലിയാമ്മയുടെ ഭര്‍ത്താവ് അഞ്ചു കൊല്ലം മുന്‍പ് മരിച്ചു. അതിന് ശേഷമാണ് സിനിയുടെ ഉപദ്രവം തുടങ്ങിയതെന്നാണ് ആരോപണം. ‘ഇക്കഴിഞ്ഞ ജൂലൈയില്‍ വടക്കാഞ്ചേരി കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് കോടതി ഇന്‍ജംഗ്ഷന്‍ ഓര്‍ഡര്‍ നല്‍കി. പരാതി അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ പോലീസിനോട് കോടതി നിര്‍ദേശിച്ചെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല എന്നും മേരി പറഞ്ഞു.

Back to top button
error: