അലഹബാദ്: ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ അലഹബാദ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു.
സര്‍വകലാശാലയിലെ എംഎ വിദ്യാര്‍ത്ഥിയായ പ്രഭാത് യാദവിനാണ് പരിക്കേറ്റത്. ഹോസ്റ്റല്‍ മുറിയില്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.
വിദ്യാര്‍ത്ഥിയുടെ വലതുകൈയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇയാളെ എസ്ആര്‍എൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ മറ്റൊരു വിദ്യാര്‍ത്ഥിക്ക് നിസാര പരിക്കേറ്റതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വിദ്യാര്‍ത്ഥി എന്തിനാണ് ബോംബ് നിര്‍മ്മിച്ചതെന്ന് അന്വേഷിച്ച് വരികയാണെന്നും പ്രഭാത് യാദവിനെതിരെ ഉടൻ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും പോലീസ് അറിയിച്ചു.