KeralaNEWS

നവകേരള സദസ്സിനിടെ പാര്‍ട്ടി പ്രവര്‍ത്തകന് ക്രൂരമര്‍ദനം; അന്വേഷണവുമായി സിപിഎം

കൊച്ചി: നവകേരള സദസ്സിനിടെ സി.പി.എം. ബ്രാഞ്ച് കമ്മറ്റി അംഗത്തിനെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവം പാര്‍ട്ടി അന്വേഷിക്കുമെന്ന് സി.പി.എം. ജില്ലാ നേതൃത്വം. വിഷയം അടിയന്തിരമായി അന്വേഷിക്കുന്നതിന് ഏരിയാ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായി സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ പറഞ്ഞു. സി.പി.എം. തൃക്കാക്കര ഏരിയാ കമ്മറ്റി അന്വേഷണം നടത്തും. പാര്‍ട്ടി പ്രവര്‍ത്തകനെ മര്‍ദിച്ചതില്‍ മാത്രമാണ് അന്വേഷണം.

വെള്ളിയാഴ്ചയാണ് മറൈന്‍ ഡ്രൈവില്‍ നടന്ന എറണാകുളം മണ്ഡലത്തിലെ നവകേരള സദസ്സിനിടെ സി.പി.എം. തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മറ്റിയംഗം റയീസിന് മര്‍ദനമേറ്റത്. ഡിഎസ്എ പ്രവര്‍ത്തകനാണെന്ന് കരുതിയാണ് മര്‍ദിച്ചത്. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ഡിഎസ്എ പ്രവര്‍ത്തകരെ വളഞ്ഞിട്ടാക്രമിക്കുന്നതിനിടെയായിരുന്നു റെയീസിനും മര്‍ദനമേറ്റത്. നവകേരള സദസ്സിനിടെ ഡിഎസ്എ പ്രവര്‍ത്തകര്‍ ലഘുലേഖ വിതരണം ചെയ്തതാണ് പ്രകോപനത്തിന് കാരണമായത്. പരിപാടി നടക്കുന്ന സദസ്സില്‍ ഇവര്‍ക്കടുത്തായിട്ടായിരുന്നു റയീസ് ഇരുന്നത്. ഒരു ഫോണ്‍കോള്‍ വന്നതിനെ തുടര്‍ന്ന് പുറത്തിറങ്ങിയ റയീസിനെ അഞ്ചുപേര്‍ തടയുകയും ഫോണ്‍ പരിശോധിച്ചതിന് ശേഷം വിട്ടയക്കുകയും ചെയ്തു. തുടര്‍ന്ന് പുറത്തേക്ക് നീങ്ങിയ തന്നെയും കൂട്ടം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്നും ഇയാള്‍ ആരോപിച്ചു.

Signature-ad

പരിക്കുകളോടെ ഇന്ദിരാ?ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ് യുവാവ്. മര്‍ദനമേറ്റ തനിക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് റയീസ് മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് സ്റ്റേഷനില്‍നിന്ന് തന്നെ പുറത്തിറക്കാന്‍ എത്തിയത് ബ്രാഞ്ച് സെക്രട്ടറിയാണെന്നും റയീസ് അവകാശപ്പെട്ടു. കൈയ്ക്കും തലയ്ക്കുമുള്‍പ്പെടെ പരിക്കുണ്ട്. ര

പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് പറഞ്ഞിട്ടും മര്‍ദനം തുടര്‍ന്നു. ശനിയാഴ്ച വൈകീട്ട് റയീസ് ആശുപത്രിയില്‍ ചികിത്സ തേടി. പാര്‍ട്ടിയില്‍ ഇനി പ്രവര്‍ത്തിക്കാനില്ലെന്ന് റയീസ് പറഞ്ഞു.

”പോലീസ് കസ്റ്റഡിയിലെടുത്ത എന്നെ ബ്രാഞ്ച് സെക്രട്ടറിയെത്തിയാണ് ജാമ്യത്തിലെടുത്തത്. ഒന്നരവര്‍ഷം മുന്‍പാണ് പാര്‍ട്ടിയംഗമായത്. അടികൊള്ളാനായി ഇനി പാര്‍ട്ടിയിലേക്കില്ല” -റയീസ് പറഞ്ഞു.

Back to top button
error: