LIFEMovie

ഋഷഭ് ഷെട്ടി ബോളിവുഡ് സിനിമയില്‍ എപ്പോള്‍ എത്തും ? ആ ചോദ്യത്തിന് മുന്നിൽ മനസ് തുറന്ന് പ്രിയ താരം

കാന്താര എന്ന വമ്പൻ ഹിറ്റിന്റെ സംവിധായകൻ എന്ന നിലയില്‍ രാജ്യമൊട്ടാകെ ഋഷഭ് ഷെട്ടി ശ്രദ്ധയകാര്‍ഷിച്ചിരുന്നു. കന്നഡയില്‍ നിന്നുള്ള ഹിറ്റായ കാന്താരയുടെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. കാന്താര ചാപ്റ്റേഴ്‍സ് ഒന്നിന്റെ ഒരു ടീസര്‍ അടുത്തിടെ പുറത്തുവിട്ടതില്‍ നിന്ന് മനസിലാകുന്നത് ആദ്യ ചിത്രത്തിന് മുമ്പുള്ള കഥയായിരിക്കും എന്നാണ്. ടീസര്‍ ചര്‍ച്ചയാകുന്നതിനിടെയാണ് ഋഷഭ് ബോളിവുഡ് സിനിമയില്‍ എപ്പോള്‍ എത്തും എന്ന ഒരു ചോദ്യം ഉയര്‍ന്നതും അതില്‍ നിലപാട് വ്യക്തമാക്കിയതും.

ഒരുപാട് ഓഫറുകള്‍ ലഭിച്ചിട്ടുണ്ട്. ഹിന്ദിയില്‍ നിന്നും മറ്റ് ഭാഷകളില്‍ നിന്നുമുള്ള ചിത്രങ്ങളിലേക്ക് ഓഫര്‍ ലഭിച്ചിരുന്നു. കന്നഡയില്‍ നിന്ന് മാറി നില്‍ക്കാൻ താൻ ആഗ്രഹിക്കുന്നില്ല. കന്നഡ പ്രേക്ഷകരോട് നന്ദിയുണ്ട്. ഞാൻ കന്നഡയിലാണ് ചിത്രീകരിക്കുന്നത് എങ്കിലും ചിത്രത്തിന്റെ ലിപ് സിങ്ക് എനിക്ക് മറ്റ് ഭാഷകളിലും ചെയ്യാനാകും. എനിക്ക് ഹിന്ദി ശരിക്കും അറിയാം. മുംബൈയില്‍ പ്രൊഡക്ഷൻ ഹൗസില്‍ മുമ്പ് താൻ ജോലി ചെയ്‍തിരുന്നു എങ്കിലും ബോളിവുഡിലേക്ക് പോകാൻ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല എന്നും ഋഷഭ് ഷെട്ടി വ്യക്തമാക്കി.

Signature-ad

കാന്താര 2022 സെപ്‍തംബറിലായിരുന്നു പ്രദര്‍ശനത്തിനെത്തിയത്. പതിവുപോലെ സാധാരണ ഒരു കന്നഡ ചിത്രമായിട്ടാണ് കാന്താര എത്തിയതെങ്കിലും പെട്ടെന്ന് രാജ്യമൊട്ടെ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തില്‍ മാറുകയായിരുന്നു. മൗത്ത് പബ്ലിസിറ്റിയായിരുന്നു കാന്താരയ്‍ക്ക് ഗുണമായത്. ‘കെജിഎഫ്’ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ ബാനറിലായിരുന്നു കാന്താരയും എത്തിയത്. വിജയ് കിരഗന്ദുറായിരുന്നു കാന്താരയുടെ നിര്‍മാണം. അരവിന്ദ് എസ് കശ്യപായിരുന്നു ഛായാഗ്രാഹണം. ബി അജനീഷ് ലോക്‍നാഥായിരുന്നു സംഗീതം.

അവസാന 20 മിനിട്ടില്‍ ഋഷഭ് ചിത്രം ഞെട്ടിച്ചു. ക്ലൈമാക്സായിരുന്നു കാന്താരയുടെ പ്രധാന ആകര്‍ഷണം. ചിത്രത്തില്‍ സപ്‍തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബജറ്റ് വെറും 16 കോടിയായിരുന്നെങ്കിലും കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തിയിരുന്നു കാന്താര.

Back to top button
error: