Month: November 2023

  • Crime

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 80 വർഷം കഠിന തടവും ഇരട്ട ജീവപര്യന്തവും 6.50ലക്ഷം രൂപ പിഴയും

    ചങ്ങനാശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 80 വർഷം കഠിന തടവും, ഇരട്ട ജീവപര്യന്തവും, 6 ലക്ഷത്തി 50,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ജീവപര്യന്തം മരണം വരെയാണെന്ന് വിധിയിൽ കോടതി പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. മാടപ്പള്ളി അഴകാത്തുപടി ഭാഗത്ത് കടംതോട്ടു വീട്ടിൽ ജോഷി ചെറിയാൻ (39) എന്നയാളെയാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ ) കോടതി ശിക്ഷ വിധിച്ചത്. ജഡ്ജി പി.എസ് സൈമയാണ് വിധി പ്രസ്താവിച്ചത്. ജോഷി 2021ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ചങ്ങനാശ്ശേരി ഡിവൈഎസ്പി ആർ. ശ്രീകുമാർ, തൃക്കൊടിത്താനം സ്റ്റേഷൻ എസ്.എച്ച്.ഓ അജീബ് ഇ, എന്നിവരുടെ നേതൃത്വത്തിൽ ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. വിധിയിൽ പിഴ അതിജീവതയ്ക്ക് നൽകണമെന്നും പിഴ അടയ്ക്കാത്ത പക്ഷം ആറരവർഷം കൂടി അധികം തടവ് അനുഭവിക്കേണ്ടി വരും. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എസ് മനോജ് ഹാജരായി.

    Read More »
  • Crime

    അടിപിടി, കൊലപാതക ശ്രമം, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ… യുവാവിനെ കാപ്പ ചുമത്തി കോട്ടയം ജില്ലയിൽനിന്നു ഒരു വർഷത്തേക്ക് നാടുകടത്തി

    കോട്ടയം: കടനാട്, മങ്കര ഭാഗത്ത് തച്ചുപറമ്പിൽ വീട്ടിൽ ദീപക് ജോൺ (28) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒരു വർഷക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്ക് പാലാ,മേലുകാവ്, രാമപുരം എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതക ശ്രമം, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ, കഞ്ചാവ് തുടങ്ങിയ കേസുകൾ നിലവിലുണ്ട്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പ പോലുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

    Read More »
  • Crime

    പെട്രോൾ പമ്പിലെ ജീവനക്കാരനായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

    എരുമേലി: പെട്രോൾ പമ്പിലെ ജീവനക്കാരനായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി ആമക്കുന്ന് ഭാഗത്ത് വിലങ്ങുപാറ വീട്ടിൽ മുഹമ്മദ് ഫഹദ് (21), എരുമേലി ഉറുമ്പി പാലം ഭാഗത്ത് കുരിശുംമൂട്ടിൽ വീട്ടിൽ ആൽബിൻ കെ.അരുൺ (21) എന്നിവരെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം രാത്രി 7:45 മണിയോടുകൂടി എരുമേലി ഫോറസ്റ്റ് സ്റ്റേഷൻ സമീപമുള്ള ഭാരത് പെട്രോളിയം പമ്പിൽ വച്ച് ജീവനക്കാരനായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പമ്പിൽ എത്തിയ ഇവർ ഇരുവരും അവിടെയുണ്ടായിരുന്ന ജീവനക്കാരന്റെ സുഹൃത്തുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ട് ബഹളം വച്ചതിനെ ജീവനക്കാരനായ യുവാവ് ചോദ്യം ചെയ്തതിനെ തുടർന്ന് ഇവർ ഇരുവരും ചേർന്ന് യുവാവിനെ മർദ്ദിക്കുകയും, കയ്യിൽ കരുതിയിരുന്ന സ്ക്രൂഡ്രൈവർ കൊണ്ട് കുത്തുകയുമായിരുന്നു. യുവാവിന്റെ സുഹൃത്തിനെയും പമ്പിലെ മറ്റു ജീവനക്കാരനെയും ഇവർ മർദ്ദിച്ചു. പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിൽ ഇരുവരെയും…

    Read More »
  • Crime

    കള്ള് തരാൻ വൈകിയതിന് ഷാപ്പ് ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി അറസ്റ്റിൽ

    ഏറ്റുമാനൂർ: ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി തുമ്പക്കര ഭാഗത്ത് കണിയാംപറമ്പിൽ വീട്ടിൽ കുഞ്ഞാവ എന്ന് വിളിക്കുന്ന സുജേഷ് സുരേന്ദ്രൻ (27 ) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് 22 ആം തീയതി വൈകിട്ട് 6 മണിയോടുകൂടി കോട്ടമുറി ഭാഗത്തുള്ള ഷാപ്പിൽ എത്തുകയും കള്ള് തരാൻ വൈകി എന്നു പറഞ്ഞുകൊണ്ട് ജീവനക്കാരനെ ചീത്ത വിളിച്ച് കള്ള്കുപ്പി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനു ശേഷം ഷാപ്പിലെ അലമാരയും കുപ്പികളും അടിച്ചുതകർത്ത് അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. ഇയാളുടെ സുഹൃത്ത് ഷാപ്പിന് മുൻവശം മീൻ കച്ചവടം നടത്താനിരുന്നതിനെ ഷാപ്പിലെ മാനേജർ എതിർത്തിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് ഇവർ ഷാപ്പിൽ കയറി ജീവനക്കാരനെ ആക്രമിച്ച്, ഷാപ്പിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ്…

    Read More »
  • Kerala

    ചിറ്റൂര്‍ ആശുപത്രിക്ക് കിഫ്ബി വഴി 10.29 കോടി കൂടി അനുവദിച്ചു

    പാലക്കാട്: ചിറ്റൂര്‍ താലൂക്ക് ആശുപത്രിക്ക് കിഫ്ബി വഴി 10.29 കോടി രൂപ കൂടി അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന പുതിയ കെട്ടിടങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിനും മെഡിക്ക‍ൽ  ഉപകരണങ്ങളും ഫര് ‍ ണിച്ചറുകളും വാങ്ങുന്നതിനുമായാണ് തുക അനുവദിച്ചിരിക്കുന്നത്. ഏഴ് നിലകളുള്ള പ്രധാന ആശുപത്രി ബ്ലോക്ക്, മോര്‍ച്ചറി കെട്ടിടം, സബ് സ്റ്റേഷന്‍ കെട്ടിടം, പമ്ബ് റൂം, ഡിജി റൂം എന്നിങ്ങനെ 70.51 കോടി രൂപയുടെ വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കി വരുന്നത്. 50.47 കോടി രൂപയുടെ സാമ്ബത്തികാനുമതി കിഫ്ബി നേരത്തെ അനുവദിച്ചിരുന്നു. ഇത് കൂടാതെയാണ് ഇപ്പോള്‍ 10.29 കോടി രൂപ അനുവദിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 10,159 സ്‌ക്വയര്‍മീറ്റര്‍ വിസ്തൃതിയുള്ള പ്രധാന ആശുപത്രി ബ്ലോക്കില്‍ 220 കിടക്കകളാണ് സജ്ജമാക്കുന്നത്. ഗ്രൗണ്ട് ഫ്ളോറില്‍ അത്യാഹിത വിഭാഗം, എക്സ്റേ, സിടി സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍, അള്‍ട്രാസൗണ്ട് സ്‌കാന്‍, മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍, ട്രോമ ഐസിയു, ട്രയാജ്, ലബോറട്ടറി എന്നിവയാണുണ്ടാവുക. ഒന്നാം നിലയില്‍ ഒപി വിഭാഗങ്ങള്‍,…

    Read More »
  • Kerala

    റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി

    തിരുവനന്തപുരം : റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി. നിരന്തരമായി നിയമലംഘനങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഗതാഗത സെക്രട്ടറിയുടെ നടപടി.  2023ലെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് ചൂണ്ടിക്കാട്ടിയാണ് നടപടി. നിയമലംഘനങ്ങൾ ഇനിയും ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും അക്കാരണത്താൽ കൂടിയാണ് നടപടിയെന്നും ഉത്തരവിലുണ്ട്.  കോഴിക്കോട് സ്വദേശിയായ കിഷോർ എന്ന  പേരിലായിരുന്നു ബസിന്റെ ഓൾ ഇന്ത്യ പെർമിറ്റ്. നടത്തിപ്പ് ചുമതല ഗിരീഷ് എന്ന വ്യക്തിക്ക്  നൽകിയിരിക്കുകയായിരുന്നു.അതേസമയം സ‍ര്‍ക്കാര്‍ നടപടി പ്രതീക്ഷിച്ചതായിരുന്നുവെന്ന് ബസ് ഉടമ കെ. കിഷോർ പ്രതികരിച്ചു.

    Read More »
  • Kerala

    കേന്ദ്രധനമന്ത്രിക്ക് മറുപടി; 5350 കോടിയുടെ കുടിശ്ശിക കണക്കുനിരത്തി കേരളം

    തിരുവനന്തപുരം: കേരളത്തിന് നല്‍കാനുള്ള പണത്തെക്കുറിച്ച്‌ കേന്ദ്രവുമായി തര്‍ക്കം മുറുകുമ്ബോള്‍ ഇനിയും 5350 കോടി രൂപ കിട്ടാനുണ്ടെന്ന കണക്കുമായി സംസ്ഥാന ധനവകുപ്പ്. കഴിഞ്ഞദിവസം കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമൻ കേരളത്തിന് കേന്ദ്രം ഒന്നും നൽകാനില്ലെന്ന് പറഞ്ഞിരുന്നു.എന്നാൽ വിശദമായ കണക്കാണ് കേരളം പുറത്തുവിട്ടിരിക്കുന്നത്. അതേസമയം കേന്ദ്രസർക്കാരിന്‍റേത് കേരളത്തോടുള്ള പ്രതികാര മനോഭാവമെന്ന് ധധമന്ത്രി കെ എൻ ബാലഗോപാൽ കുറ്റപ്പെടുത്തി. നിരന്തരമായി കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്നും കേന്ദ്രസർക്കാരിന്‍റേത് പ്രതികാര മനോഭാവമാണെന്നും അദ്ദേഹം പറഞ്ഞു.

    Read More »
  • Food

    മധ്യവയസ്‌ക്കരേ, നിങ്ങൾക്ക് 10 വര്‍ഷം കൂടുതൽ ജീവിക്കാം…! ആരോഗ്യകരമായ ഭക്ഷണങ്ങൾ  ആയുസ് വര്‍ധിപ്പിക്കുമെന്ന് പഠനം, കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഇതാ

       മധ്യവയസ്‌ക്കർക്ക് സന്തോഷ വാർത്ത…! ആരോഗ്യകരമായ ഭക്ഷണക്രമവും അത് നിലനിര്‍ത്തുന്നതും മധ്യവയസ്‌ക്കരുടെ ആയുസ് ഏകദേശം 10 വര്‍ഷം കൂടുതൽ വര്‍ധിപ്പിക്കുമെന്ന് പഠനം. 4,67,354 ബ്രിട്ടീഷ് പൗരന്മാരുടെ ഭക്ഷണ ശീലങ്ങള്‍ പഠന വിധേയമാക്കി യു.കെ ബയോബാങ്ക് നടത്തിയ പഠനം നേച്ചര്‍ ഫുഡ് ജേണലില്‍ പ്രസിദ്ധീകരിച്ചു. സ്ത്രീകള്‍ക്ക് 10.8 വര്‍ഷവും പുരുഷന്മാര്‍ക്ക് 10.4 വര്‍ഷവും അധികമായി ലഭിച്ച ഈ നല്ല മാറ്റം  വളരെ ശ്രദ്ധേയമായിരുന്നു. 40കളില്‍ ശരാശരി ഭക്ഷണക്രമത്തില്‍ നിന്ന് ആരോഗ്യകരമായ ഭക്ഷണക്രമത്തിലേക്ക് നീങ്ങുന്നവര്‍ക്ക്, പഠനം സൂചിപ്പിക്കുന്നത് സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം 3.1 വര്‍ഷവും പുരുഷന്മാര്‍ക്ക് 3.4 വര്‍ഷവും കൂടും എന്നാണ്. ശ്രദ്ധേയമായി, 70-കളില്‍ സമാനമായ ഭക്ഷണരീതി മെച്ചപ്പെടുത്തുന്ന വ്യക്തികള്‍ ആയുര്‍ദൈര്‍ഘ്യത്തില്‍ ഏകദേശം അഞ്ച് വര്‍ഷത്തെ നേട്ടമാണ് അടയാളപ്പെടുത്തുന്നത്. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ആയുസ് വര്‍ധിപ്പിക്കുന്നതിന് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ആരോഗ്യകരമായ ഭക്ഷണം ◾അനാരോഗ്യകരമായ കൊഴുപ്പുകള്‍, പഞ്ചസാര, സോഡിയം എന്നിവയുടെ അളവ് കുറയ്ക്കുക: ഈ പദാര്‍ത്ഥങ്ങള്‍ അമിതമായി കഴിക്കുകയാണെങ്കില്‍, ഹൃദ്രോഗം, സ്‌ട്രോക്ക്, ടൈപ്പ് 2 പ്രമേഹം…

    Read More »
  • Kerala

    പോലീസെറിഞ്ഞ കണ്ണീര്‍ വാതക ഷെല്‍ തിരിച്ചെറിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകൻ; ചിതറിയോടി പോലീസ്

    കോഴിക്കോട്: പൊലീസെറിഞ്ഞ കണ്ണീര്‍ വാതക ഷെല്‍ പൊലീസിനുനേരെ തിരിച്ചെറിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകൻ. കോഴിക്കോട് കമ്മീഷണര്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് സംഭവം. പ്രതിഷേധക്കാരെ പിരിച്ചുവിടിനാണ് പൊലീസ് കണ്ണീര്‍ വാതക ഷെല്‍ പ്രയോഗിച്ചത്. എന്നാല്‍ അത് പൊലീസുകാര്‍ക്ക് തന്നെ കുരുക്കായി. ബാരിക്കേഡിനു സമീപം നിന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു പ്രവര്‍ത്തകര്‍. അതിനിടയിലേക്കാണ് കണ്ണീര്‍ വാതക ഷെല്‍ എറിഞ്ഞത്. അതോടെ പ്രതിഷേധക്കാര്‍ ചിതറിയോടി, എന്നാല്‍ കൂട്ടത്തില്‍ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകൻ നിലത്തു നിന്ന് ഷെല്‍ എടുത്ത് പൊലീസിനു നേരെ എറിയുകയായിരുന്നു. ഇതോടെ പൊലീസുകാര്‍ പലവഴിക്ക് ചിതറിയോടി. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ കെ എസ്‌ യു പ്രവര്‍ത്തകരെ മാറ്റുന്നതിനിടയില്‍ ഈസ്റ്റ്ഹില്‍ ഫിസിക്കല്‍ എജ്യുക്കേഷൻ കോളജ് യൂണിറ്റ് പ്രസിഡന്റ് ജോയല്‍ ആന്റണിയെ ഡിസിപി കെ ഇ ബൈജു കഴുത്തിനു പിടിച്ചു ഞെരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ച്‌.

    Read More »
  • Kerala

    സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കിടയിലൂടെ പീണറായി എന്ന് നീട്ടി വിളിച്ച്‌ ഓടിയെത്തി; കുഞ്ഞിന് കൈകൊടുത്ത് മുഖ്യമന്ത്രി

    മലപ്പുറം: പിണറായി എന്ന് നീട്ടിവിളിച്ച്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കിടയിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്തെത്തിയ കുഞ്ഞിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു.  ഓടി അരികിലെത്തിയ കുഞ്ഞിന് ചിരിച്ചുകൊണ്ട് മുഖ്യമന്ത്രി കൈ കൊടുത്തു, എന്താണ് ഇയാളുടെ പേരെന്ന് ചോദിച്ചു. കുഞ്ഞ് പേര് പറഞ്ഞതിനു പിന്നാലെ പോട്ടെ, ഓക്കെ ബൈ ബൈ എന്ന് പറഞ്ഞ് ചിരിയോടെ മുഖ്യമന്ത്രി കാറിൽ കയറുകയും കുഞ്ഞ് തിരിച്ച്‌ മാതാപിതാക്കള്‍ക്ക് അരികിലേക്ക് മടങ്ങുകയും ചെയ്തു.മന്ത്രി ശിവന്‍കുട്ടിയാണ് വീഡിയോ പങ്കുവച്ചത്.

    Read More »
Back to top button
error: