Month: November 2023
-
Crime
ഇരുപത്തൊന്നുകാരനെ ഹോസ്റ്റല്‍ മുറിയില്‍ കുത്തി കൊന്നു; സ്വവര്‍ഗപങ്കാളിക്കായി തിരച്ചില്‍
മുംബൈ: ഇരുപത്തൊന്നുകാരനെ കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്വവര്‍ഗ പങ്കാളിയായ യുവാവിനെ പൊലീസ് തിരയുന്നു. ബിബിഎ വിദ്യാര്‍ഥിയായ യുവാവാണ് മഹാരാഷ്ട്രയിലെ വഘോളിയിലെ ഹോസ്റ്റല്‍ മുറിയില്‍ കൊല്ലപ്പെട്ടത്. പ്രണയബന്ധത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. കോളജ് ഹോസ്റ്റലിലാണ് ഇരുവരും കഴിഞ്ഞിരുന്നത്. പുതിയ പ്രണയബന്ധത്തെ ചൊല്ലിയുണ്ടായ തര്‍ക്കം മുറുകിയതോടെ ബിബിഎ വിദ്യാര്‍ഥിയെ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് യുവാവ് കുത്തുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. നിലവിളി കേട്ട് ഓടിയെത്തിയ ഹോസ്റ്റല്‍ അധികൃതര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പങ്കാളി മരിച്ചുവെന്ന് കണ്ടതും കുത്തിയ യുവാവ് ഓടി രക്ഷപെട്ടു. മരിക്കുന്നതിനു മുന്‍പ് യുവാവ് ആരാണ് കുത്തിയതെന്ന് വെളിപ്പെടുത്തിയെന്നാണ് പൊലീസ് അറിയിച്ചത്. ഇയാള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.
Read More » -
Crime
കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനം; സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ക്ക് സ്ഥലം മാറ്റം
കോഴിക്കോട്: മെഡിക്കല്‍ കോളജ് ഐസിയു പീഡന സംഭവത്തില്‍ അതിജീവിതക്ക് അനുകൂലമായി നിന്ന സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍ക്ക് സ്ഥലം മാറ്റം. ഇടുക്കി മെഡിക്കല്‍ കോളജിലേക്കാണ് സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍ പി.ബി അനിതയെ സ്ഥലം മാറ്റിയത്. നിരുത്തരവാദപരമായ പെരുമാറ്റം കാരണമാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാന്‍ കാരണമെന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. അനിതയുടെ പ്രവര്‍ത്തനത്തിലെ വീഴ്ച കാരണമാണ് അതിജീവിതയുടെ മൊഴിമാറ്റാന്‍ ശ്രമം നടക്കാന്‍ കാരണമെന്നും ആരോപണം. അനിതക്ക് പുറമെ ചീഫ് നഴ്‌സിങ് ഓഫിസര്‍, നഴ്‌സിങ് സൂപ്രണ്ട് എന്നിവരെയും ജില്ലക്ക് പുറത്തേക്ക് സ്ഥലം മാറ്റും. ഐസിയു പീഡന പരാതിയില്‍ നിന്നും പിന്‍മാറാന്‍ ജീവനക്കാര്‍ അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഗുരുതര സുരക്ഷാവീഴ്ചയുണ്ടായെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇനിയും ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും വാര്‍ഡുകള്‍ സിസി ടിവി നിരീക്ഷണത്തിലാക്കണമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടു. തൈറോയ്ഡ് ശസ്ത്രക്രിയക്ക് ശേഷം ഐസിയുവില്‍ പ്രവേശിപ്പിച്ച യുവതിയെ ശശീന്ദ്രന്‍ എന്ന അറ്റന്‍ഡര്‍…
Read More » -
Kerala
83000 വരെ ശമ്പളം; തിരുവനന്തപുരത്ത് നഴ്സ് ഒഴിവുകൾ
തിരുവനന്തപുരം പൂജപ്പുരയില്‍ സാമൂഹ്യനീതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശാഭവനില്‍ (പുരുഷ നിര) സ്റ്റാഫ് നഴ്‌സ് ഗ്രേഡ് II തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു.39300-83000 രൂപ ശമ്ബള സ്‌കെയിലിലാണ് നിയമനം. ബി.എസ്.സി നഴ്‌സിങ്/ നഴ്‌സിങ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച ജനറല്‍ നഴ്‌സിങ്, സൈക്യാട്രിക് നഴ്‌സിങ്ങില്‍ ഡിപ്ലോമ (അഭികാമ്യം) എന്നീ യോഗ്യതയുള്ള സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മേലധികാരി മുഖേന അപേക്ഷ സമര്‍പ്പിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം മേലധികാരിയുടെ നിരാക്ഷേപപത്രം, അപേക്ഷകന്റെ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഡിസംബര്‍ 15 നകം അപേക്ഷിക്കണം.
Read More » -
Crime
സംസ്‌കരിക്കാന്‍ പണമില്ല; അമ്മയുടെ മൃതദേഹം ഒരു വര്‍ഷം വീട്ടില്‍ സൂക്ഷിച്ച് പെണ്‍മക്കള്‍
ലഖ്‌നൗ: ഒരു വര്‍ഷമായി അമ്മയുടെ മൃതദേഹത്തിനൊപ്പം കഴിയുകയാണ് രണ്ട് പെണ്‍കുട്ടികള്‍. യു.പി വരാണസിയിലെ മദര്‍വ ചിറ്റുപുര്‍ പ്രദേശത്തുനിന്നാണ് ഈ ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2022 ഡിസംബര്‍ 8 നാണ് 52 വയസുകാരിയായ ഉഷ തിവാരി മരിക്കുന്നത്. അന്നു മുതല്‍ മൃതദേഹം സംസ്‌കരിക്കാതെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ് മക്കളായ പല്ലവിയും(27) വൈശ്വികും(18). ബുധനാഴ്ചയാണ് സംഭവം പുറംലോകമറിയുന്നത്. ലോക്കല്‍ പൊലീസ് വീടിനുള്ളില്‍ കയറിയാണ് ഉഷയുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായി ലങ്കാ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ശിവകാന്ത് മിശ്ര പറഞ്ഞു. സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ലക്ഷ്യങ്ങളൊന്നുമില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. അസുഖം മൂലമാണ് ഉഷ മരിച്ചതെന്ന് മകള്‍ പൊലീസിനെ അറിയിച്ചു. എന്തുകൊണ്ടാണ് പൊലീസിനെ വിവരമറിയിക്കാതിരുന്നതെന്ന് ചോദിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ പ്രതികരിച്ചില്ല. തങ്ങള്‍ക്ക് പണമോ സ്വത്തോ ഇല്ലെന്നും അവര്‍ പറഞ്ഞു. പെണ്‍മക്കള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസ് വ്യക്തമാക്കി. മൃതദേഹത്തില്‍ നിന്നുള്ള ദുര്‍ഗന്ധം എങ്ങനെ കൈകാര്യം ചെയ്തതെന്ന് ചോദിച്ചപ്പോള്‍ ഭക്ഷണം കഴിക്കാന്‍ ടെറസിലേക്ക് പോകാറുണ്ടെന്നാണ് പെണ്‍കുട്ടികള്‍…
Read More » -
Kerala
താനൂരില്‍ നിയന്ത്രണംവിട്ട കാര്‍ വിദ്യാര്‍ഥിനിയെയും സ്‌കൂട്ടര്‍ യാത്രക്കാരനെയും ഇടിച്ചുതെറിപ്പിച്ചു
മലപ്പുറം: താനൂരില്‍ നിയന്ത്രണംവിട്ട കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെയും സ്‌കൂട്ടര്‍ യാത്രക്കാരനെയും ഇടിച്ചുതെറിപ്പിച്ചു. അപകടത്തില്‍ വിദ്യാര്‍ഥിനിക്കും സ്‌കൂട്ടര്‍ യാത്രക്കാരനും പരിക്കേറ്റു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. താനൂര്‍ ഉണ്യാല്‍ റോഡില്‍ എടക്കടപ്പുറം ഹൈസ്‌കൂളിന് സമീപം ബുധനാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ഉണ്യാല്‍ ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണംവിട്ട് റോഡരികില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിനിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പിന്നാലെ എതിരെവരികയായിരുന്ന സ്‌കൂട്ടറിനെയും ഇടിച്ചിട്ടു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്‌കൂള്‍വിട്ട സമയമായതിനാല്‍ സംഭവസ്ഥലത്ത് നിരവധി വിദ്യാര്‍ഥികളുണ്ടായിരുന്നു. ഇതിനിടെയാണ് അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് വിദ്യാര്‍ഥിനിയെ ഇടിച്ചുതെറിപ്പിച്ചത്.
Read More » -
Kerala
”പുനര്‍നിയമനത്തിന് സമ്മര്‍ദം മുഖ്യമന്ത്രിയില്‍നിന്ന്; മുഖ്യമന്ത്രി നേരിട്ടു വന്നു കണ്ട് കണ്ണൂര്‍ തന്റെ നാടാണെന്ന് പറഞ്ഞു”
തിരുവനന്തപുരം: കണ്ണൂര്‍ വിസി പുനര്‍നിയമന ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടായതു കൊണ്ടാണ് കണ്ണൂര്‍ വിസി പുനര്‍നിയമന ഉത്തരവില്‍ ഒപ്പുവച്ചതെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. മുഖ്യമന്ത്രി തന്നെ നേരിട്ടു വന്നു കണ്ട് കണ്ണൂര്‍ തന്റെ നാടാണെന്ന് പറഞ്ഞു. പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി തന്നെ നേരില്‍വന്നു കണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചു. നിയമവിരുദ്ധം എന്ന് അറിഞ്ഞുകൊണ്ടാണ് പുനര്‍നിയമന ഉത്തരവില്‍ ഒപ്പുവച്ചതെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ കരുവാക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. വിസി നിയമനത്തിനായുള്ള നടപടിക്രമങ്ങള്‍ താന്‍ തുടങ്ങിയിരുന്നെന്നും അതിനിടെയിലാണ് മുഖ്യമന്ത്രിയുടെ സമ്മര്‍ദം ഉണ്ടായതെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഗവര്‍ണറുടെ വാക്കുകള്‍: ”ഉന്നത വിദ്യാഭ്യാസ മന്ത്രിയെ പഴി പറയുന്നത് തെറ്റാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ മുഖ്യമന്ത്രി ഉപകരണമാക്കുകയായിരുന്നു. ആദ്യം എന്നെ സമീപിച്ചത് മുഖ്യമന്ത്രിയാണ്. കണ്ണൂര്‍ എന്റെ നാടാണെന്ന് അദ്ദേഹം പറഞ്ഞു. നിയമന കാര്യങ്ങള്‍ മുന്നോട്ട് പോകുകയാണ്,…
Read More » -
India
അശോക സ്തംഭത്തിന് പകരം ഹിന്ദു ദൈവം; നാഷണല്‍ മെഡിക്കല്‍ കമീഷന്റെ പുതിയ ലോഗോയില്‍ ‘ഇന്ത്യ’യും പുറത്ത്
ന്യൂഡല്‍ഹി: നാഷണല്‍ മെഡിക്കല്‍ കമീഷന്റെ ലോഗോയില്‍ നിന്ന് അശോക സ്തംഭവും ഇന്ത്യയും പുറത്ത്. പകരം ഹൈന്ദവ ദൈവമായ ധന്വന്തരിയും ഭാരതവുമായാണ് ഇടം പിടിച്ചത്. ലോഗോയിലെ മാറ്റം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പൊന്നും ഇതുവരെ ഉണ്ടായില്ലെങ്കിലും മെഡിക്കല്‍ കമീഷന്റെ വെബസൈറ്റില്‍ പുതിയ ലോഗോയാണ് നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ പേര് മാറ്റി ഭാരതം എന്നാക്കണമെന്ന ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയാണ് മെഡിക്കല്‍ കമീഷന്റെ പുതിയ നടപടി. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് എന്നാക്കി മാറ്റാനാണ് നീക്കം നടക്കുന്നത്. പാഠപുസ്തകങ്ങളില്‍ ‘ഇന്ത്യ’ക്ക് പകരം ‘ഭാരത്’ എന്നാക്കാൻ നേരത്തെ നാഷനല്‍ കൗണ്‍സില്‍ ഓഫ് എജുക്കേഷനല്‍ റിസര്‍ച്ച് ആൻഡ് ട്രെയിനിങ് (എൻ.സി.ഇ.ആര്‍.ടി) നിയോഗിച്ച ഏഴംഗ സാമൂഹിക ശാസ്ത്ര സമിതിയുടെ ശിപാര്‍ശ ചെയ്തിരുന്നു. ജി20 ഉച്ചകോടിയുടെ ഭാഗമായി രാഷ്ട്രപതിയുടെ അത്താഴവിരുന്നിന് രാഷ്ട്രത്തലവന്മാര്‍ക്ക് നല്‍കിയ കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യക്ക് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് ഉപയോഗിച്ചത് വിവാദമായിരുന്നു. ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ നെയിം പ്ലേറ്റിലും ഇന്ത്യക്ക് പകരം ഭാരത് ആണ്…
Read More » -
India
10 ലക്ഷം വരെ പിഴ, സിം കാര്‍ഡ് ഇനി തോന്നുംപോലെ വാങ്ങാനോ വില്‍ക്കാനോ പറ്റില്ല, നാളെ മുതൽ പുതിയ നിയമം
നാളെ മുതൽ പുതിയ സിം കാർഡ് നിയമങ്ങൾ.നിയമം ലംഘിച്ചാല്‍ 10 ലക്ഷം രൂപ വരെ പിഴയടക്കേണ്ടിവരും. വ്യാജ സിം കാര്‍ഡ് തട്ടിപ്പുകള്‍ പെരുകുന്ന സാഹചര്യത്തിലാണ് ടെലികോം വകുപ്പ് നിയമം കടുപ്പിക്കുന്നത്. സിം കാര്‍ഡ് ഡീലര്‍മാര്‍ക്ക് വെരിഫിക്കേഷന്‍ ഉണ്ടാകും. പൊലീസ് വെരിഫിക്കേഷനും ബയോമെട്രിക് രജിസ്ട്രേഷനും നിര്‍ബന്ധമാണ്. ഇതിന്‍റെ ഉത്തരവാദിത്തം ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കാണ്. സിം കാര്‍ഡ് വില്‍പ്പന നടത്തുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം. ഇത് കൃത്യമായി പാലിച്ചില്ലെങ്കില്‍ 10 ലക്ഷം രൂപ പിഴ ഈടാക്കും. തടവു ശിക്ഷയും ലഭിക്കും. നിയമം ലംഘിച്ചാല്‍ ഡീലര്‍ഷിപ്പ് മൂന്ന് വര്‍ഷം വരെ റദ്ദാക്കും. വാങ്ങാന്‍ കഴിയുന്ന സിം കാര്‍ഡുകളുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. ബിസിനസ് കണക്ഷനിലൂടെ മാത്രമേ വ്യക്തികള്‍ക്ക് വലിയ തോതില്‍ (ബള്‍ക്കായി) സിം കാര്‍ഡുകള്‍ സ്വന്തമാക്കാനാവൂ. അതേസമയം സാധാരണ ഉപയോക്താക്കള്‍ക്ക് ഇപ്പോഴും ഒരു ഐഡിയില്‍ 9 സിം കാര്‍ഡുകള്‍ വരെ ലഭിക്കും. ക്യൂആര്‍ കോഡ് സ്കാനിംഗിലൂടെയാണ് ആധാര്‍ വിവരങ്ങളെടുക്കുക. കെവൈസി നിര്‍ബന്ധമാണ്. എവിടെ താമസിക്കുന്നു എന്നതുള്‍പ്പെടെ വ്യക്തിഗത വിവരങ്ങള്‍…
Read More » -
Kerala
വിദ്യാര്‍ത്ഥികള്‍ക്കടക്കം മയക്കുമരുന്ന് വില്‍പ്പന നടത്തിവന്ന യുവാവിനെ എക്സൈസ് പിടികൂടി
കല്‍പ്പറ്റ: വിദ്യാര്‍ത്ഥികള്‍ക്കടക്കം മയക്കുമരുന്ന് വില്‍പ്പന നടത്തിവന്ന യുവാവിനെ എക്സൈസ് പിടികൂടി.മുട്ടില്‍ കൊറ്റന്‍കുളങ്ങര വീട്ടില്‍ വിനീഷ് (28) ആണ് അറസ്റ്റിലായത്. ഇയാള്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മാരകമയക്കുമരുന്നായ എം.ഡി.എം.എ വില്‍പ്പന നടത്തിവരികയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്‌സൈസ് ഇന്റലിജന്‍സും സുല്‍ത്താന്‍ബത്തേരി റേഞ്ച് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. മീനങ്ങാടി ചെണ്ടക്കുനി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് വിനീഷ് പിടിയിലായത്. ബെംഗളൂരുവില്‍ നിന്ന് വലിയ അളവില്‍ എം.ഡി.എം.എ എത്തിച്ച് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്ക് വില്‍പ്പന നടത്തി വരികയായിരുന്നു വിനീഷ് എന്ന് എക്‌സൈസ് അറിയിച്ചു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സൈസിന്റെ സംയുക്ത സംഘം വലവിരിക്കുകയായിരുന്നു.
Read More » -
NEWS
ആശുപത്രികൾ വിറ്റഴിച്ച് ആസ്റ്റര്‍ ഗ്രൂപ്പ്; ഗള്‍ഫിലെ 15 ആശുപത്രികൾ വിറ്റത് 8400 കോടി രൂപയ്‌ക്ക്
തിരുവനന്തപുരം: തങ്ങളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ആശുപത്രികൾ വിറ്റഴിച്ച് ആസ്റ്റര്‍ ഗ്രൂപ്പ്.നേരത്തെ കേരളത്തിലെ ആശുപത്രികൾ അമേരിക്കൻ കമ്പനിക്ക് കൈമാറിയ ആസ്റ്റർ ഗ്രൂപ്പ് ഇപ്പോൾ ഗള്‍ഫിലെ 15 ആശുപത്രികളും വിറ്റിരിക്കുകയാണ്. 8400 കോടി രൂപയ്‌ക്കായിരുന്നു കൈമാറ്റം. ആരോഗ്യരംഗത്ത് അത്യാധുനിക ആശുപത്രികളും അനുബന്ധ സേവനങ്ങളുമായി ശക്തമായി നിലയുറപ്പിച്ച കമ്ബനിയാണ് ആസാദ് മൂപ്പന്റെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍. ആല്‍ഫ ജിസിസി ഹോള്‍ഡിംഗ്സ് എന്ന കമ്ബനിക്കാണ് ആശുപത്രികൾ വില്‍ക്കാന്‍ ധാരണയായത്. 15 ആശുപത്രികൾക്കൊപ്പം, 131 ക്ലിനിക്കുകളും 276 ഫാര്‍മസികളും ഇതിന്റെ കൂട്ടത്തില്‍ പുതിയ കമ്ബനി ഏറ്റെടുക്കും. ഗള്‍ഫില്‍ ദുബായ് ഉൾപ്പെടെ, ജിസിസി രാജ്യങ്ങളായ ഒമാന്‍, സൗദി, കുവൈത്ത്, ഖത്തര്‍, ബഹ്റൈന്‍, ജോര‍്ദാന്‍ എന്നിവിടങ്ങളിലും ആസ്റ്റർ ഗ്രൂപ്പിന് ആശുപത്രികളുണ്ട്. എന്നാൽ പുതിയ കമ്പനിയിലും 35 ശതമാനം ഓഹരികള്‍ ആസാദ് മൂപ്പന്റെ അഫിനിറ്റി ഹോള്‍ഡിംഗ്സിനാണ്. 65 ശതമാനം ഓഹരി കൈവശം വെയ്‌ക്കുന്ന ഫജ്ര്‍ കാപിറ്റല്‍ അഡ്വൈസേഴ്സ് ആണ് ഈ ബിസിനസ് നിയന്ത്രിക്കുക. എങ്കിലും ആസ്റ്ററിന്റെ ഇന്ത്യയിലെ ഗ്രൂപ്പിന്റെയും ആസ്റ്ററിന്റെ പുതിയ ഗള്‍ഫ്…
Read More »