കൊല്ലം: ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഡിവൈഎഫ്‌ഐക്കെതിരെ പരാതി. അന്വേഷണം വഴി തെറ്റിക്കാന്‍ ഡിവൈഎഫ്‌ഐ ശ്രമിക്കുന്നതായി ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്കു പരാതി നല്‍കി. കുട്ടിയെ കണ്ടെത്തിയതുമായി ബന്ധപ്പെട്ടു ഡിവൈഎഫ്‌ഐ വനിതാ നേതാവ് ദൃക്‌സാക്ഷിയെന്ന മട്ടില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നു കാണിച്ചു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍ പന്തളമാണു പരാതി നല്‍കിയത്.
കുട്ടിയെ മൈതാനത്ത് കണ്ടെത്തുന്നതിനു തൊട്ടുമുന്‍പ് ആശ്രാമത്തെ ഇന്‍കം ടാക്‌സ് ഓഫിസേഴ്‌സ് ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ 2 യുവാക്കളെത്തി പ്രശ്‌നം ഉണ്ടാക്കിയെന്നും അവര്‍ തട്ടിക്കൊണ്ടുപോകല്‍ സംഘമാണെന്നു സംശയിക്കുന്നു എന്നുമായിരുന്നു വനിതാ നേതാവിന്റെ പ്രചരണം.
യുവാക്കളെത്തിയ കാറിന്റെ നമ്പറും സൂചിപ്പിച്ചിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു വാര്‍ത്തയില്‍ നിറയാന്‍ ഡിവൈഎഫ്‌ഐ നടത്തിയ ആസൂത്രിത നീക്കമാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നതായും വനിതാ നേതാവിന്റെ വിശദമൊഴി രേഖപ്പെടുത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.