IndiaNEWS

ലോക്കോ പൈലറ്റുമാര്‍ പണിമുടക്കി; ഉത്തർപ്രദേശിൽ 2500 ട്രെയിൻ യാത്രക്കാർ പെരുവഴിയിൽ 

ലഖ്‌നൗ: ലോക്കോ പൈലറ്റുമാര്‍ അപ്രതീക്ഷിതമായി ജോലിയില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് രണ്ട് എക്‌സ്പ്രസ് ട്രെയിനുകളിലെ 2500-ലധികം യാത്രക്കാര്‍ പെരുവഴിയില്‍.

ബുധനാഴ്ച ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയിലെ ബുര്‍വാള്‍ ജംഗ്ഷനിലാണ് സംഭവം. ഒരു ട്രെയിനിലെ ജീവനക്കാര്‍ ഡ്യൂട്ടി സമയം കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി സേവനം അവസാനിപ്പിച്ചപ്പോള്‍ മറ്റൊരു ട്രെയിനിന്റെ ലോക്കോ പൈലറ്റ് അസുഖ ബാധിതനാണെന്ന് പറഞ്ഞ് പിന്മാറി.

Signature-ad

ട്രെയിനിനുള്ളില്‍ വെള്ളമോ ഭക്ഷണമോ വൈദ്യുതിയോ ഇല്ലാതെ മണിക്കൂറുകള്‍ യാത്രക്കാര്‍ വലഞ്ഞു. തുടര്‍ന്ന് രോഷാകുലരായ യാത്രക്കാര്‍ പ്രതിഷേധിക്കുകയും അതുവഴി വന്ന ട്രെയിൻ തടയുകയും ചെയ്തു. സഹര്‍സ – ന്യൂഡല്‍ഹി സ്‌പെഷ്യല്‍ ഫെയര്‍ ഛത്ത് പൂജ സ്‌പെഷ്യല്‍ (04021), ബറൗണി-ലക്‌നൗ ജംഗ്ഷൻ എക്‌സ്‌പ്രസ് (15203) എന്നീ ട്രെയിനുകളിലെ ജീവനക്കാരാണ് മുന്നറിയിപ്പില്ലാതെ ജോലി അവസാനിപ്പിച്ചത്.

Back to top button
error: