Month: November 2023
-
Food
ആപ്പിൾ കഴിക്കുന്നത് സിംപിൾ ആണ് ബട്ട് പവർഫുൾ! ദിവസവും ബ്രേക്ക്ഫാസ്റ്റില്‍ ഓരോ ആപ്പിൾ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാം…
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് ആപ്പിൾ. ഫൈബര്‍, ആന്‍റിഓക്സിഡന്‍റുകള്‍, വിറ്റാമിൻ എ, ബി, സി, കെ, പൊട്ടാസ്യം, അയേൺ, കാത്സ്യം, ആന്റി ഓക്സിഡന്റുകൾ, ഫ്ലേവനോയ്ഡുകൾ, പെക്ടിന്‍, തുടങ്ങിയവയെല്ലാം അടങ്ങിയതാണ് ആപ്പിള്‍. ദിവസവും ബ്രേക്ക്ഫാസ്റ്റില്‍ ഓരോ ആപ്പിൾ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… ഫൈബര്‍ ധാരാളം അടങ്ങിയ ഫ്രൂട്ടാണ് ആപ്പിള്‍. അതിനാല്‍ ദിവസവും ബ്രേക്ക്ഫാസ്റ്റില്‍ ഓരോ ആപ്പിൾ ഉള്‍പ്പെടുത്തുന്നത് വയര്‍ പെട്ടെന്ന് നിറയാനും, വിശപ്പ് കുറയ്ക്കാനും, അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. രണ്ട്… രാവിലെ തന്നെയുള്ള മലബന്ധവും ദഹനക്കേടും പലര്‍ക്കുമുള്ള പ്രശ്നമാണ്. ആപ്പിളിലെ ഉയർന്ന ഫൈബർ സാന്നിധ്യം ദഹനത്തിനു സഹായകമാണ്. ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ നീക്കാൻ സഹായിക്കുന്നു. അങ്ങനെ ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുന്നു. മൂന്ന്… ദിവസവും ഓരോ ആപ്പിള്‍ കഴിക്കുന്നത് ഉയര്‍ന്ന കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ധമനികളിൽ കൊഴുപ്പ് അടിയാനുള്ള സാധ്യതകളില്ലാതാക്കുന്നതിലൂടെയാണ് ആപ്പിൾ ഹൃദയത്തെ സുരക്ഷിതമാക്കാൻ സഹായിക്കുന്നത്. നാല്… പൊട്ടാസ്യം ഉള്ളതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ…
Read More » -
Kerala
ഓയൂരിൽനിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുട്ടിയുടെ അച്ഛനെ കേന്ദ്രീകരിച്ചും അന്വേഷണം; റെജി താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്ലാറ്റിൽ പ്രത്യേക പോലീസ് സംഘം പരിശോധന നടത്തി
കൊല്ലം: ഓയൂരിൽനിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുട്ടിയുടെ അച്ഛനെ കേന്ദ്രീകരിച്ചും അന്വേഷണം. കുട്ടിയുടെ അച്ഛൻ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്ലാറ്റിൽ പ്രത്യേക പോലീസ് സംഘം പരിശോധന നടത്തി. ഇവിടെയുള്ള സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് കുട്ടിയുടെ അച്ഛനായ റെജി. റെജിയുടെ ഒരു ഫോൺ അന്വേഷണസംഘം കൊണ്ടുപോയെന്നും വിവരമുണ്ട്. സംഭവത്തിൽ നാല് ദിവസമായി കുറ്റവാളികൾക്ക് പുറകിലുള്ള പൊലീസിന് ഒരു തുമ്പും കിട്ടിയിട്ടില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം ആദ്യം അമ്മയുടെ ഫോൺ നമ്പറിലേക്ക് വിളിച്ചിരുന്നു. ഈ നമ്പർ എങ്ങനെ കിട്ടി, പ്രതികൾ പത്ത് ലക്ഷം രൂപ മാത്രം നഷ്ടപരിഹാരമായി ചോദിച്ചത് തുടങ്ങി നിരവധി സംശയം പൊലീസിനുണ്ട്. ഇവയെല്ലാം തീർക്കാൻ എല്ലാ വശവും അന്വേഷിക്കേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു. പത്തനംതിട്ട നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ 10 വർഷമായി റെജി ജോലി ചെയ്യുന്നുണ്ട്. ഇവിടെയടുത്തുള്ള ഫ്ലാറ്റിലാണ് റെജി താമസിച്ചിരുന്നത്. ഈ കെട്ടിടത്തിലാണ് ഇന്ന് വൈകിട്ടോടെ പൊലീസെത്തി പരിശോധിച്ചത്. റെജി ഉപയോഗിച്ചിരുന്ന ഒരു ഫോൺ ഈ ഫ്ലാറ്റിലുണ്ടായിരുന്നു. അതാണ്…
Read More » -
Careers
ഉദ്യോഗാർഥികളേ ഇതിലേ ഇതിലേ… മാസം 90,000 രൂപ ശമ്പളം, സൗജന്യ താമസസൗകര്യം; അഭിമുഖം ഓണ്‍ലൈനായി, മികച്ച തൊഴിലവസരം!
തിരുവനന്തപുരം: സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യആശ്രുപത്രി ഗ്രൂപ്പിലേയ്ക്ക് വനിതാനഴ്സുമാർക്ക് അവസരമൊരുക്കുന്ന നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. എല്ലാ തിങ്കളാഴ്ചയും ഓൺലൈനായാണ് അഭിമുഖം നടക്കുക. നഴ്‌സിംഗിൽ ബിരുദവും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഇതോടൊപ്പം ഇംഗ്ലീഷ്ഭാഷാപരിജ്ഞാനവും അനിവാര്യമാണ്. പ്രായപരിധി 30 വയസ്സ്. ശമ്പളത്തിനൊപ്പം (SAR 4050- 90,000 രൂപ) താമസസൗകര്യവും ലഭിക്കും. എല്ലാ ഉദ്യോഗാർത്ഥികളും ഇന്റർവ്യൂ സമയത്ത് സാധുവായ പാസ്പോർട്ട് ഹാജരാക്കണം. വിശദമായ CVയും വിദ്യാഭ്യാസം, പ്രവർത്തിപരിചയം, പാസ്സ്പോർട്ടിന്റെ പകർപ്പ് എന്നിവ സഹിതം [email protected] എന്ന ഇ-മെയിൽ ഐ.ഡിയിലേയ്ക്ക് അപേക്ഷ നൽകാവുന്നതാണെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്സ് ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾഫ്രീ നമ്പറുകളിൽ 1800-425-3939 (ഇന്ത്യയിൽ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സിന് മറ്റു സബ് ഏജൻറുമാർ ഇല്ല. അത്തരത്തിൽ ആരെങ്കിലും…
Read More » -
Kerala
കണ്ണൂർ സർവകലാശാല വിസി നിയമന കേസ്: നിയമനം നൽകിയ ആൾ തന്നെയാണ് നിയമനത്തിനെതിരേ തെളിവും സാക്ഷി മൊഴിയും നൽകിയതെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ
കാസർകോട്: കണ്ണൂർ സർവകലാശാല വിസി നിയമന കേസിൽ നിയമനം നൽകിയ ആൾ തന്നെയാണ് നിയമനത്തിനെതിരേ തെളിവും സാക്ഷി മൊഴിയും നൽകിയതെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. ഗവർണർ നൽകിയത് കള്ളമൊഴിയാണ്. ബാഹ്യ സമ്മർദ്ദത്തിന് വഴങ്ങിയെന്ന് ഗവർണർ പറഞ്ഞാൽ അദ്ദേഹം സത്യപ്രതിജ്‌ഞാ ലംഘനം നടത്തിയെന്നാണ് വ്യക്തമാകുന്നത്. കണ്ണൂർ വിസി ഗോപിനാഥ് എല്ലാവരുടേയും പ്രശംസ പിടിച്ചു പറ്റിയ ആളാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ വീണ്ടും വിസിയായി നിയമിച്ചത്. ആർ എസ് എസിന്റെയും ബിജെപിയുടെയും ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് കേസിൽ ആരിഫ് മുഹമ്മദ് ഖാൻ വ്യാജമൊഴി നൽകിയത്. ഈ സാഹചര്യത്തിൽ ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവി ഒഴിയണമെന്നും ഇപി ജയരാജൻ പറഞ്ഞു. വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ കോൺഗ്രസ് നേതൃത്വം യൂത്ത് കോൺഗ്രസിനെ പടിക്ക് പുറത്താക്കിയെന്നും ഇക്കാര്യം കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ തന്നെ പറഞ്ഞുവെന്നും ഇപി ജയരാജൻ ചൂണ്ടിക്കാട്ടി.
Read More » -
Kerala
കെഎസ്ആർടിസിക്ക് നാല് ജനറൽ മാനേജർമാരായി നാല് കെഎഎസ് ഓഫീസർമാരെ നിയമിച്ചു; നാല് പേരും എഞ്ചിനീയറിങ് ബിരുദധാരികൾ
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ നാല് ജനറൽ മാനേജർ തസ്തിക സൃഷ്ടിച്ച് കെഎഎസ് ഓഫീസർമാരെ നിയമിക്കണമെന്ന് കെഎസ്ആർടിസി ഡയറക്ടർ ബോർഡ് സർക്കാരിൽ ശിപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിൽ എഞ്ചിനീയറിങ് ബിരുദമുള്ള നാല് കെഎഎസ് ഓഫീസർമാരെ കെഎസ്ആർടിസിയിലേക്ക് നിയമിച്ചു. കെഎഎസ് ഓഫീസർമാരെ ആദ്യമായാണ് ഒരു പൊതു മേഖലാ സ്ഥാപനത്തിൽ നിയമിക്കുന്നത്. കെഎസ്ആർടിസിയിൽ പ്രൊഫഷലിസം കൊണ്ട് വരണമെന്നുള്ള സുശീൽ ഖന്ന റിപ്പോട്ടിന്റെ അടിസ്ഥാനത്തിലും, മാനേജ്‍മെന്റ് ഘടന മൊത്തത്തിൽ ഉടച്ചുവാർക്കുന്നതിന്റെയും ഭാഗമായിട്ടാണ് ഈ നിയമനം. ആദ്യ ഘട്ടത്തിലെ പരിശീലനത്തിന് ശേഷം ഇവരെ സോണൽ ജനറൽ മാനേജർമാരായും, ഹെഡ്ക്വാർട്ടേഴ്സിലും നിയമിക്കും. നിലവിൽ മലപ്പുറം ഡിസാസ്റ്റർ മാനേജ്മെന്റ് ഡെപ്യൂട്ടി കളക്ടർറായ സരിൻ എസ്.എസ്, കോഴിക്കോട് ജില്ലാ ഓഡിറ്റ് ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടർ ജോഷോ ബെനെറ്റ് ജോൺ, സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഇടുക്കി ഓഫീസിലെ ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ രാരാരാജ് ആർ, കണ്ണൂർ ഇറിഗേഷൻ പ്രോജക്ടിലെ ഫിനാൻഷ്യൽ അസിസ്റ്റന്റ് റോഷ്ന അലിക്കുഞ്ഞ് എന്നിവരെയാണ് കെഎസ്ആർടിസിയുടെ ജനറൽ മാനേജർ തസ്തികയിലേക്ക് നിയമിച്ചത്. വർക്കല…
Read More » -
Movie
”ഭക്ഷണക്കാര്യത്തില്‍ പോലും ആ നടി എന്നെ അപമാനിച്ചു, പക്ഷേ അതിന് ഞാന്‍ അവരോട് പക വീട്ടി!”
സിനിമ ഒരു ഗ്ലാമര്‍ ലോകമാണ്. അവിടെ പേരും പ്രശസ്തിയും പണവും എല്ലാം കിട്ടും. അതോടൊപ്പം ചില ദുരനുഭവങ്ങളും ചീത്തപ്പേരും ഉണ്ടാവും. അതെല്ലാം മറ്റെല്ലാം ജോലി സ്ഥലത്തെയും എന്നത് പോലെയാണ്, പക്ഷെ അതിനെ അതിജീവിക്കാന്‍ പഠിക്കണം എന്നാണ് പല മുതിര്‍ന്ന താരങ്ങളും പറഞ്ഞിട്ടുള്ളത്. കരിയറിന്റെ തുടകക്ക കാലത്ത് തനിക്കുണ്ടായ ചില മോശം അനുഭവങ്ങളെ കുറിച്ച് നടി അംബിക തുറന്ന് സംസാരിച്ച ഒരു പഴയ വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. നടന്മാരുടെ ഭാഗത്ത് നിന്നൊന്നും തനിക്ക് അത്ര മോശമായ അനുഭവം നേരിടേണ്ടി വന്നിട്ടില്ല, എനിക്ക് മോശം അനുഭവം ഉണ്ടായത് ചില മുതിര്‍ന്ന നടിമാരില്‍ നിന്നാണെന്ന് അംബിക പറയുന്നു. എംജി ശ്രീകുമാര്‍ അവതരിപ്പിയ്ക്കുന്ന പറയാം നേടാം എന്ന ഷോയിലാണ് അംബികയുടെ തുറന്നു പറച്ചില്‍. എംജി എത്ര നിര്‍ബന്ധിച്ചിട്ടും ആ നടിയുടെ പേര് അംബിക വെളിപ്പെടുത്തിയിട്ടില്ല ഭക്ഷണത്തിന്റെ കാര്യത്തില്‍ പോലും എന്റെ അപമാനിച്ചിട്ടുണ്ട് എന്ന് പറയുമ്പോള്‍ അംബിക കരയുകയായിരുന്നു. എന്റെ കാതില്‍ വീഴുന്ന തരത്തിലാണ് അവര്‍ സംസാരിക്കുന്നത്.…
Read More » -
Crime
ഓയൂരിലെ 6 വയസുകാരിയുടെ ‘കിഡ്‌നാപ്പിങ്’; ‘ആന്റി’മാര്‍ രണ്ടെന്ന് കുട്ടിയുടെ മൊഴി
കൊല്ലം: ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഘത്തില്‍ ഒന്നിലധികം സ്ത്രീകളുണ്ടെന്നു സൂചന. തിങ്കളാഴ്ച രാത്രി താമസിപ്പിച്ച വീട്ടില്‍ ‘2 ആന്റിമാര്‍’ ഉണ്ടായിരുന്നെന്നാണു കുട്ടിയുടെ മൊഴി. സംഭവദിവസം കണ്ണനല്ലൂരിനു സമീപം പുലിയിലയില്‍ ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന സ്ത്രീക്ക് ഓയൂര്‍ സംഭവത്തിലും പങ്കുണ്ടോയെന്നും അന്വേഷിക്കുന്നു. ഇവരുടെ രേഖാചിത്രം പൊലീസ് പുറത്തിറക്കി. ഗവ. വിക്ടോറിയ ആശുപത്രിയില്‍ കഴിയുന്ന കുട്ടിയെ ഇന്നലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചു. ഇന്നു വീട്ടിലേക്കു വിട്ടേക്കും.മാതാപിതാക്കളും സഹോദരനും കുട്ടിക്കൊപ്പമുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയ ഓയൂരിലെ മൊബൈല്‍ ടവര്‍ പരിധിയില്‍ വന്ന പതിനായിരക്കണക്കിനു കോളുകള്‍ പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. കുട്ടിയുടെ മാതാപിതാക്കളുടേതടക്കം കഴിഞ്ഞ 6 മാസത്തെ കോളുകളാണു പൊലീസ് പരിശോധിക്കുന്നത്. അന്വേഷണത്തിന് ഇരുനൂറോളം പേരുള്ള പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അതിനിടെ, തട്ടിക്കൊണ്ടുപോയ കുട്ടിയെ ആശ്രാമം മൈതാനത്തു നിന്നു കിട്ടിയ ശേഷം എആര്‍ ക്യാംപിലേക്കു മാറ്റിയത് പൊലീസിന്റെ ഗുരുതര വീഴ്ചയെന്ന് ആരോപണം. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു വൈദ്യപരിശോധന…
Read More » -
NEWS
യു.എസ്. സൈനികവിമാനം ജപ്പാനിലെ ദ്വീപില്‍ തകര്‍ന്നുവീണു; ഒരാള്‍ മരിച്ചു, ഏഴുപേര്‍ക്കായി തിരച്ചില്‍
ടോക്കിയോ: ജപ്പാനിലെ യക്കുഷിമ ദ്വീപില്‍ യു.എസ്. സൈനികവിമാനം തകര്‍ന്നുവീണു. അപകടത്തില്‍ ഒരു വ്യോമസേന ഉദ്യോഗസ്ഥന്‍ മരിക്കുകയും ഏഴുപേരെ കാണാതാവുകയും ചെയ്തു. ഓസ്പ്രേ വിഭാഗത്തില്‍പ്പെട്ട വിമാനം പരീശീലനപ്പറക്കലിനിടെയാണ് കടലില്‍ തകര്‍ന്നുവീണത്. ബുധനാഴ്ചയായിരുന്നു അപകടം. ജപ്പാന്റെ തെക്കേ അറ്റത്തെ പ്രധാന ദ്വീപായ ക്യുഷുവിന്റെ തെക്കുഭാഗത്താണ് യക്കുഷിമ സ്ഥിതിചെയ്യുന്നത്. അപകടത്തില്‍പ്പെട്ട ഒരു ഉദ്യോഗസ്ഥനെ ആദ്യം കടലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് ഇദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചെന്ന് ജപ്പാന്‍ കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. എട്ടുപേരങ്ങുന്ന സംഘമാണ് സി.വി 22 ബി ഓസ്പ്രേ വിമാനത്തില്‍ യൊക്കോത്തയിലെ എയര്‍ ബെയ്സില്‍ നിന്ന് പരിശീലന പറക്കല്‍ ആരംഭിച്ചതെന്ന് യു.എസ് വ്യോമസേന ഓപ്പറേഷന്‍സ് തലവന്‍ അറിയിച്ചു. കാണാതായവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണെന്നും അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിമാനത്തിന്റെ ഇടത് എഞ്ചിന് തീപിടിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്ന് കഗോഷിമ മേഖലയിലെ ദുരന്തനിവാരണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഓഗസ്റ്റില്‍ വടക്കന്‍ ആസ്ട്രേലിയയില്‍ ഉണ്ടായ അപകടത്തില്‍ മൂന്നും കഴിഞ്ഞ വര്‍ഷം നാറ്റോയുടെ പരിശീലനത്തിനിടെ നോര്‍വേയില്‍ ഓസ്പ്രേ എം.വി 22ബി…
Read More » -
Kerala
‘എച്ച്’ എടുക്കാന്‍ ഫോണിലൂടെ ടിപ്സ്; ഡ്രൈവിങ് സ്‌കൂളിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
കൊച്ചി: ഡ്രൈവിങ് ടെസ്റ്റിനിടെ മൊബൈല്‍ ഫോണിലൂടെ നിര്‍ദേശങ്ങള്‍ നല്‍കി പരീക്ഷാര്‍ഥികളെ എച്ച് കടമ്പ കടക്കാന്‍ സഹായിച്ച ഏലൂര്‍ ഉദ്യോഗമണ്ഡല്‍ ഡ്രൈവിങ് സ്‌കൂളിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ഡ്രൈവിങ് ടെസ്റ്റിനിടെ ഇന്‍സ്ട്രക്ടര്‍ മൊബൈല്‍ ഫോണിലൂടെയാണ് പരീക്ഷാര്‍ഥികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത്. എച്ച് എടുക്കുമ്പോള്‍ ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്ത് ഇത് നിരീക്ഷിച്ച് കൊണ്ട് നില്‍ക്കുന്ന ഇന്‍സ്ട്രക്ടര്‍ ഓരോ വളവിലും തിരിവിലും സ്റ്റിയറിങ് കൃത്യമായി തിരിക്കാനുള്ള നിര്‍ദേശമാണ് ഫോണിലൂടെ നല്‍കിയത്. ഇരുമ്പു കമ്പികള്‍ നാട്ടി റിബണ്‍ കെട്ടി തിരിച്ച എച്ചിനകത്ത് കാറിന്റെ ദിശയ്ക്ക് അനുസരിച്ച് ഇന്‍സ്ട്രക്ടര്‍ നിര്‍ദേശം നല്‍കുന്നതിനാല്‍ പരീക്ഷാര്‍ഥിക്ക് ഒരു കമ്പിയിലും തട്ടാതെ കൃതമായി പരീക്ഷ പൂര്‍ത്തിയാക്കാനാകും. ആലുവയിലെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിലാണ് ഉദ്യോഗമണ്ഡല്‍ ഡ്രൈവിങ് സ്‌കൂളുകള്‍ ഹൈടെക് തട്ടിപ്പിലൂടെ പരീക്ഷാര്‍ഥികളെ വിജയിപ്പിച്ചത്. ഈ സ്‌കൂളിലെ ഭൂരിഭാഗം പരീക്ഷാര്‍ഥികളും എളുപ്പത്തില്‍ എച്ച് കടമ്പ കടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ നിരീക്ഷണം ശക്തമാക്കിയപ്പോഴാണ് സ്‌കൂളിലെ ഇന്‍സ്ട്രക്ടര്‍ സമീപത്തു മാറി നിന്ന് ഫോണില്‍ നിര്‍ദേശം നല്‍കുന്നത് കണ്ടെത്തിയത്.…
Read More » -
Crime
വിധി കേള്‍ക്കാതെ ‘മുങ്ങി’യത് മദ്യപിക്കാന്‍; പ്രതിക്ക് കൊലക്കേസില്‍ പതിനേഴര വര്‍ഷം കഠിനതടവ്
തിരുവനന്തപുരം: കൊലക്കേസില്‍ വിധി പറയുന്ന ദിവസം മുങ്ങിയ പ്രതിക്ക്, ഒടുവില്‍ പതിനേഴര വര്‍ഷം കഠിനതടവു വിധിച്ച് കോടതി. പോത്തന്‍കോടു കൊയ്ത്തൂര്‍കോണം മോഹനപുരം സ്വദേശി ബൈജുവിനെയാണ് (പൊമ്മു 40) കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം ഇബ്രാഹിം എന്നയാളെ വെട്ടിക്കൊന്ന കേസിലാണ് ശിക്ഷ. ബൈജു മദ്യപിച്ച നിലയിലായിരുന്നതിനാല്‍ ഇന്നലത്തെ വിധി ഇന്നത്തേക്കു മാറ്റുകയായിരുന്നു. അമ്പലത്തില്‍ തേങ്ങ ഉടയ്ക്കാന്‍ പോയെന്നായിരുന്നു കോടതിയില്‍ അഭിഭാഷകന്റെ മറുപടി. കൊലക്കേസില്‍ കോടതി വിധി പറയാനിരിക്കെയാണ് ബൈജു മുങ്ങിയത്. അറസ്റ്റു ചെയ്ത് ഹാജരാക്കാന്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചതോടെ വീട്ടിലെത്തിയ പൊലീസ് കണ്ടത് അടിച്ചു ഫിറ്റായ പ്രതിയെ. വിധിക്കു മുന്‍പായി മദ്യപിക്കാന്‍ പോയെന്നായിരുന്നു വിശദീകരണം. തുടര്‍ന്ന് മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി. മംഗലപുരത്തെ വ്യാപാരി കൊയ്ത്തൂര്‍ക്കോണം സ്വദേശി ഇബ്രാഹിമിനെ (64) 2022 ജൂണ്‍ 17 നു വെട്ടിക്കൊലപ്പെടുത്തിയെന്നാണ് ബൈജുവിനെതിരായ കേസ്. മദ്യലഹരിയിലായിരുന്ന പ്രതി കടയില്‍ നിന്ന് സാധനം വാങ്ങിയതിന്റെ പണം നല്‍കാതെ തര്‍ക്കിച്ചെന്നും ഇബ്രാഹിം ഇടപെട്ടു സംസാരിച്ചത് പ്രതിയെ…
Read More »