Month: November 2023
-
Health
ക്യാൻസർ സാധ്യതയെ കുറയ്ക്കാന്‍ കഴിക്കാന്‍ പറ്റിയ ചില നട്സും ഡ്രൈ ഫ്രൂട്ട്സും പരിചയപ്പെടാം…
ക്യാന്‍സര്‍ ഇന്ന് എല്ലാവരും ഭയപ്പെടുന്ന ഒരു രോഗമായി മാറിയിരിക്കുന്നു. ഭക്ഷണ രീതികളിലും ജീവിതരീതികളിലും വന്ന മാറ്റങ്ങളാണ് ക്യാന്‍സര്‍ സാധ്യതയെ കൂട്ടുന്നത്. ഏതെങ്കിലും ഒരു ഭക്ഷണം ക്യാൻസറിനെ നേരിട്ട് തടയുന്നില്ലെങ്കിലും ക്യാൻസറിന്റെ സാധ്യതയെ കൂട്ടാനും കുറയ്ക്കാനും ഭക്ഷണത്തിലെ ചില ഘടകങ്ങൾക്ക് കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ കഴിക്കാന്‍ പറ്റിയ ചില നട്സും ഡ്രൈ ഫ്രൂട്ട്സുമുണ്ട്. അവയെ പരിചയപ്പെടാം… ഒന്ന്… വാള്‍നട്സ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ ഇയും മറ്റും അടങ്ങിയ വാള്‍നട്സ് പതിവായി കഴിക്കുന്നത് ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ വാള്‍നട്സ് കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. രണ്ട്… ഉണക്കമുന്തിരിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും മിനറലുകളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയതാണ് ഉണക്കമുന്തിരി. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നിരവധി ക്യാൻസര്‍ സാധ്യതകളെ തടയാൻ സഹായിക്കും എന്നാണ് ചില പഠനങ്ങള്‍ പറയുന്നത്.…
Read More » -
Kerala
കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പ്രതീക്ഷയുടെ പുതുകിരണങ്ങൾ; 13 കോടി രൂപ ഉടൻ നിക്ഷേപകർക്ക് പലിശ സഹിതം തിരികെ നൽകും, പുതിയതായി 85 നിക്ഷേപകർ
തൃശൂര്‍: കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് ആശ്വാസം. 13 കോടി രൂപ ഉടൻ നിക്ഷേപകർക്ക് തിരികെ നൽകാൻ തീരുമാനമായി. ശനിയാഴ്ച മുതൽ തുക വിതരണം ചെയ്യും. അഞ്ചു ലക്ഷത്തിന് മീതെ സ്ഥിര നിക്ഷേപമുള്ളവർക്ക് ഡിസംബർ 11 മുതൽ 10 ശതമാനം വരെ തുക പലിശ സഹിതം തിരികെ നൽകും. അര ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം പൂർണമായും പിൻവലിക്കാൻ അവസരം ലഭിക്കും. ചെറുകിട സ്ഥിര നിക്ഷേപകർക്ക് നിശ്ചിത ശതമാനം തുകയും പലിശയും പിൻവലിക്കാം. കരുവന്നൂർ സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം. കരുവന്നൂർ സഹകരണ ബാങ്കിൽ പുതിയതായി 85 നിക്ഷേപകർ വന്നതായി ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി വിശദീകരിച്ചു. പുതിയ 85 പേർ 41.2 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. 11.2 കോടി രൂപയുടെ നിക്ഷേപം പുതുക്കിയെന്നും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു. മൂല്യമില്ലാത്ത വസ്തു ഈടിൽ ലോൺ നൽകിയത് 103.6 കോടി രൂപയാണ്. അതിൽ 50 കോടി തിരിച്ചു പിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കരുവന്നൂർ…
Read More » -
Crime
2 ഭാര്യമാര്‍, 6 കാമുകിമാര്‍, ആഡംബര ജീവിതം; ‘തട്ടിപ്പിന്റെ തലതൊട്ടപ്പ’നായ സോഷ്യല്‍മീഡിയ താരം അറസ്റ്റില്‍
ലഖ്നൗ: സോഷ്യല്‍ മീഡിയ താരം തട്ടിപ്പുകേസില്‍ അറസ്റ്റില്‍. ഒന്‍പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അജീത് മൗര്യയെയാണ് ഡല്‍ഹി സരോജിനി നഗര്‍ പോലീസ് അറസ്റ്റുചെയ്തത്. രണ്ട് ഭാര്യമാരും ഒന്‍പത് കുട്ടികളും ആറ് കാമുകിമാരുമുള്ള ഇയാള്‍ അവര്‍ക്കൊപ്പം ആഡംബര ജീവിതം നയിക്കാനാണ് തട്ടിപ്പുകള്‍ നടത്തിവന്നതെന്ന് പോലീസ് പറയുന്നു. ഭാര്യമാരിലൊരാളോടൊപ്പം പുതുവത്സരം ആഘോഷിക്കാനായി വിദേശത്തേക്ക് പറക്കാനിരിക്കെയാണ് അജീതിനെ പോലീസ് അറസ്റ്റുചെയ്തത്. ആറാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച അജീത് സമൂഹമാധ്യമങ്ങളിലൂടെ റീലുകള്‍ ചെയ്ത് പ്രശസ്തി നേടി. നിരവധി തട്ടിപ്പുകള്‍ നടത്തിയിട്ടുള്ള ഇയാള്‍ക്കെതിരെ ഒന്‍പത് ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. മണിചെയ്ന്‍, പണം ഇരട്ടിപ്പിക്കല്‍, വ്യാജനോട്ട് പ്രചരിപ്പിക്കല്‍, ഇന്‍ഷൂറന്‍സ് തട്ടിപ്പ് തുടങ്ങിയ നിരവധി കേസുകളില്‍ അജീത് പ്രതിപ്പട്ടികയിലുണ്ട്. ധര്‍മേന്ദ്ര കുമാര്‍ എന്ന വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അജീതിനെ പോലീസ് പിടികൂടിയത്. പണം ഇരട്ടിപ്പിച്ചുതരാമെന്ന് പറഞ്ഞ് അജീത് ധര്‍മേന്ദ്രയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. നിരവധി തട്ടിപ്പുകള്‍ നടത്തിയ അജീതിന് രണ്ട് വീടുണ്ട്. ഇവിടെയാണ് രണ്ട്…
Read More » -
Crime
വെള്ളറടയില്‍ വിമുക്ത സൈനികന്റെ വീട് കുത്തി തുറന്ന് 15,000 രൂപയും പട്ടുസാരികളും കവര്‍ന്നു
തിരുവനന്തപുരം: വെള്ളറടയില്‍ വിമുക്ത സൈനികന്റെ വീട് കുത്തി തുറന്ന് 15,000 രൂപയും പട്ടുസാരികളും കവര്‍ന്നതായി പരാതി. അതിര്‍ത്തി പ്രദേശമായ കാനത്ത്‌കോണം റോഡരികത്ത് വീട്ടില്‍ വിമുക്ത സൈനികന്‍ ഗോപിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഗോപിയും കുടുംബവും സമീപത്ത് താമസിക്കുന്ന മകന്റെ വീട്ടില്‍ രാത്രി കിടക്കാന്‍ പോയി രാവിലെ തിരികെ എത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് അറിയുന്നതെന്ന് പൊലീസ് പറഞ്ഞു. മുന്‍വശത്തെ കതക് തകര്‍ത്താണ് മോഷ്ടാക്കള്‍ വീടിനുള്ളില്‍ കടന്നത്. അലമാരയും മറ്റ് മുറികളിലെ കതകുകളും തകര്‍ത്ത നിലയിലാണ്. അലമാരയിലിരുന്ന 15,000 രൂപയും വിലപിടിപ്പുള്ള പട്ടുസാരികളും കവര്‍ന്നതെന്ന് പൊലീസ് പറഞ്ഞു. വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും തെളിവെടുപ്പ് നടത്തി. മോഷ്ടാവിന്റേതെന്നു കരുതുന്ന ഒരു തുണി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതായി പളുകല്‍ പൊലീസ് അറിയിച്ചു.
Read More » -
Local
ആലപ്പുഴയിൽ ഓട്ടിസം ബാധിച്ച മകനെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം അമ്മ സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു
അമ്പലപ്പുഴ: ആലപ്പുഴയിൽ രോഗബാധിതനായ മകനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഓട്ടിസം ബാധിച്ച മകനെ കൊലപ്പെടുത്തി ശേഷമാണ് മാതാവ് ആത്മഹത്യക്ക് ശ്രമിച്ചത്. അമ്പലപ്പുഴ ക്ഷേത്രത്തിന് സമീപം കിഴക്കേനട ‘മകം’ വീട്ടിൽ താമസിക്കുന്ന ശോഭയാണ് മകൻ മഹേഷിനെ(35) കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് മകൻ മഹേഷിനെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പിന്നീട് സ്വയം തീ കൊളുത്തി മരിക്കാനും ശോഭ (63) ശ്രമിച്ചു. വീടിന് തീ പിടിച്ചത് കണ്ട നാട്ടുകാർ ഓടിയെത്തി ഇരുവരെയും ആശുപതിയിൽ എത്തിച്ചു. വണ്ടാനം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മഹേഷ് മരിച്ചു. ശോഭ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ശോഭയുടെ ഭർത്താവ് നാല് വർഷം മുമ്പ് മരിച്ചു. ശോഭയും മഹേഷും മാത്രമാണ് വീട്ടിലുണ്ടായിരുന്നത് കിടപ്പുമുറിയിൽ വച്ചു മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തിയെന്നാണു സംശയം. മഹേഷിനു മാനസിക പ്രശ്നങ്ങളും ഉണ്ടായിരുന്നതായി പറയുന്നു.
Read More » -
Crime
ടിക് ടോക് താരങ്ങളായ റഷ്യന്‍ മോഡലും 15കാരിയായ മകളും വെടിയേറ്റ് കൊല്ലപ്പെട്ടു; മൃതദേഹം ബെഡ് ഷീറ്റിൽ പൊതിഞ്ഞ നിലയിൽ; മുന്‍ ഭര്‍ത്താവും ഇയാളുടെ അച്ഛനും സംശയ നിഴലിൽ
അങ്കാറ: റഷ്യന്‍ മോഡലിനെയും 15കാരിയായ മകളെയും ക്രൂരമായി കൊലപ്പെടുത്തി ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. തുർക്കിയില്‍ വെച്ചാണ് ഇരുവരും കൊല്ലപ്പെട്ടത്. 42 കാരിയായ ഐറിന ഡ്വിസോവയുടെയും 15 വയസ്സുള്ള മകൾ ഡയാനയുടെയും മൃതദേഹം ബോഡ്രമിലെ റിസോര്‍ട്ടിന് സമീപമാണ് കണ്ടെത്തിയത്. ഇരുവരും വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് റഷ്യന്‍ മാധ്യമമായ പ്രാവ്ദ റിപ്പോര്‍ട്ട് ചെയ്തു. ടിക് ടോക്കിൽ നിരവധി ഫോളോവേഴ്‌സുണ്ട് ഐറിനയ്ക്കും ഡയാനയ്ക്കും. വെടിയൊച്ച കേട്ട് പ്രദേശവാസി ചെന്നുനോക്കിയപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ ഇരുവരെയും കണ്ടെത്തിയത്. ഐറിനയുടെ മുന്‍ ഭര്‍ത്താവ് ആൻഡ്രി കുസ്ലെവിച്ചും ഇയാളുടെ അച്ഛനുമാണ് സംശയ നിഴലിലുള്ളത്. യുക്രെയിനില്‍ നേരത്തെ ബോഡ് ഗാര്‍ഡായി ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആൻഡ്രിയെ കുറിച്ച് കുടുംബത്തിന് നല്ല അഭിപ്രായമല്ല ഉള്ളത്. ആന്‍ഡ്രി അടിക്കാറുണ്ടായിരുന്നുവെന്ന് ഐറിനയുടെ ആദ്യ വിവാഹത്തിലുള്ള 20കാരനായ മകൻ ഡേവിഡ് പറഞ്ഞു. അമ്മയെയും സഹോദരിയെയും ആന്‍ഡ്രി തല്ലാറുണ്ടായിരുന്നു. തനിക്ക് രണ്ടാനച്ഛനെ പേടിയായിരുന്നുവെന്നും ഡേവിഡ് പറഞ്ഞു. തുടര്‍ന്ന് ഐറിന ആന്‍ഡ്രിയെയും ലിത്വാനയില്‍ ഒരുമിച്ച് നിര്‍മിച്ച വീടും ഉപേക്ഷിച്ച് മോസ്കോയില്‍ അമ്മയുടെ…
Read More » -
Crime
നാട്ടുക്കൂട്ടത്തിന്റെ ഉത്തരവ് കുടുംബം നടപ്പാക്കി; ആണ്‍കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്ത പെണ്‍കുട്ടിയെ കൊലപ്പെടുത്തി
ഇസ്ലാമാബാദ്: പാകിസ്താനില്‍ ആണ്‍കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്തതിന് 18 വയസ്സുകാരിയെ കൊലപ്പെടുത്തി കുടുംബം. നൃത്തത്തിന്റെ വീഡിയോ വൈറലായതിനു പിന്നാലെയായിരുന്നു ദുരഭിമാനക്കൊല. ഖൈബര്‍ പക്തൂണ്‍ഖ്വയിലെ കൊഹിസ്താന്‍ ജില്ലയിലാണ് സംഭവം. വീഡിയോയിലുണ്ടായിരുന്ന മറ്റൊരു കുട്ടി പൊലീസ് ഇടപെട്ടതോടെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ജിര്‍ഗയുടെ (നാട്ടുക്കൂട്ടം) നിര്‍ദേശ പ്രകാരമാണ് പെണ്‍കുട്ടിയുടെ കുടുംബം കൊലപാതകം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. അതേ വീഡിയോയിലുണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടിക്കും ജിര്‍ഗ വധശിക്ഷ വിധിച്ചെങ്കിലും പൊലീസ് ഇടപെട്ടതിനാല്‍ രക്ഷപ്പെടുകയായിരുന്നു. വീട്ടുകാരില്‍നിന്ന് തനിക്ക് ഭീഷണിയില്ലെന്ന് പെണ്‍കുട്ടി പറഞ്ഞതോടെ വീട്ടുകാര്‍ക്കൊപ്പം വിട്ടു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വീഡിയോയിലുള്ള ആണ്‍കുട്ടികള്‍ ഒളിവിലാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 2011ല്‍ ഇതുപോലെ രാജ്യത്തെ ഞെട്ടിച്ച സംഭവമുണ്ടായിരുന്നു. കുടുംബ ചടങ്ങില്‍ പുരുഷന്‍ നൃത്തം ചെയ്യുമ്പോള്‍ കൈ കൊട്ടിയതിന് അഞ്ച് സ്ത്രീകളെ കൊലപ്പെടുത്താന്‍ ജിര്‍ഗ നിര്‍ദേശം നല്‍കി. വീഡിയോയിലുണ്ടായിരുന്ന ആളുടെ മൂന്ന് സഹോദരന്മാരും പിന്നീട് കൊല്ലപ്പെട്ടു. ഈ സംഭവം പുറത്തു പറഞ്ഞ ആള്‍ നിരന്തര ഭീഷണികള്‍ക്ക് പിന്നാലെ 2019ല്‍ കൊല്ലപ്പെട്ടു.
Read More » -
Kerala
ദക്ഷിണേന്ത്യയിൽ കളം പിടിക്കാൻ ആർ.എസ്.എസിന്റെ ബ്രിഡ്ജിങ് സൗത്ത് കോൺക്ലേവ് ഡിസംബർ 12ന്
ദില്ലി: ദക്ഷിണേന്ത്യ ലക്ഷ്യമിട്ട് ആർ.എസ്.എസ്. ഡിസംബർ 12ന് ബ്രിഡ്ജിങ് സൗത്ത് എന്ന പേരിൽ ദില്ലിയിൽ കോൺക്ലേവ് നടത്തും. കേന്ദ്ര മന്ത്രിമാരും കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പരിപാടിയിൽ പങ്കെടുക്കും. ദക്ഷിണേന്ത്യയെ രാജ്യത്ത് നിന്നും വേറിട്ട് നിർത്താനുള്ള ശ്രമം നടക്കുന്നുവെന്നും ഇത്തരം പ്രചാരണങ്ങൾക്കെതിരെയുള്ള പരിപാടിയാണ് ബ്രിഡ്ജിംഗ് സൗത്ത് എന്നും മുതിർന്ന ആർഎസ്എസ് നേതാവ് ജെ നന്ദകുമാർ പ്രതികരിച്ചു. കൊച്ചി ഉൾപ്പടെ 6 ദക്ഷിണേന്ത്യൻ നഗരങ്ങളിൽ സെമിനാർ നടത്താനും തീരുമാനമുണ്ട്. ക്രൈസ്തവ നേതാക്കളടക്കം ബിജെപിയുമായും ആർഎസ്എസുമായും അടുക്കുന്നു. ഇതിനെതിരെ മണിപ്പൂർ കലാപവും, ഇസ്രയേൽ- ഹമാസ് സംഘർഷവും കേരളത്തിൽ ആയുധമാക്കുന്നുവെന്നും നന്ദകുമാർ കുറ്റപ്പെടുത്തി.
Read More » -
Crime
പട്ടാപ്പകല്‍ അധ്യാപികയെ തട്ടിക്കൊണ്ടുപോയി; ബന്ധുവിനെതിരെ പരാതിയുമായി കുടുംബം
ബംഗളൂരു: കര്‍ണാടകയിലെ ഹാസനില്‍ പട്ടാപ്പകല്‍ സ്‌കൂള്‍ അധ്യാപികയെ തട്ടിക്കൊണ്ടുപോയി. ഹാസനിലെ ആരാധന സ്‌കൂളില്‍ അധ്യാപികയായ അര്‍പ്പിത(23)യെയാണ് മൂന്നംഗസംഘം കാറിലെത്തി തട്ടിക്കൊണ്ടുപോയത്. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ ഹാസനിലെ ബിട്ടഗൗഡനഹള്ളിയിലായിരുന്നു സംഭവം. നടന്നുവന്ന യുവതിയെ റോഡിലേക്ക് കടന്നതിന് പിന്നാലെയാണ് തട്ടിക്കൊണ്ടുപോയത്. യുവതി നടന്നുവരുമ്പോള്‍ ഇവരുടെ മുന്നിലായി ഒരു യുവാവും നടന്നുവന്നിരുന്നു. അര്‍പ്പിത റോഡിലേക്ക് പ്രവേശിച്ചതിന് പിന്നാലെ ഇയാളും കാറിലെത്തിയ മറ്റുള്ളവരും ചേര്‍ന്ന് യുവതിയെ കീഴ്പ്പെടുത്തി കാറിലിട്ട് കടത്തിക്കൊണ്ടുപോവുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ ബന്ധുവായ രാമു എന്നയാളാണെന്നാണ് അര്‍പ്പിതയുടെ കുടുംബത്തിന്റെ ആരോപണം. അര്‍പ്പിതയെ വിവാഹം കഴിക്കണമെന്നായിരുന്നു രാമുവിന്റെ ആഗ്രഹം. രണ്ടാഴ്ച മുന്‍പ് ഇയാള്‍ വിവാഹാഭ്യര്‍ഥനയും നടത്തി. എന്നാല്‍, അര്‍പ്പിതയും മാതാപിതാക്കളും ഇതിന് വിസമ്മതിച്ചെന്നും ഇതാണ് തട്ടിക്കൊണ്ടുപോകലിന് കാരണമായതെന്നുമാണ് ബന്ധുക്കള്‍ പ്രാദേശികമാധ്യമങ്ങളോട് പറഞ്ഞത്. സംഭവത്തില്‍ ഹാസന്‍ ജില്ല പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയെ കണ്ടെത്താനായി മൂന്നുസംഘങ്ങളായി തിരിഞ്ഞ് പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയാണ്. അതേസമയം, വ്യാഴാഴ്ച സ്‌കൂളിന് അവധിയായിട്ടും അധ്യാപിക…
Read More »