തിരുവനന്തപുരം: കൊലക്കേസില്‍ വിധി പറയുന്ന ദിവസം മുങ്ങിയ പ്രതിക്ക്, ഒടുവില്‍ പതിനേഴര വര്‍ഷം കഠിനതടവു വിധിച്ച് കോടതി. പോത്തന്‍കോടു കൊയ്ത്തൂര്‍കോണം മോഹനപുരം സ്വദേശി ബൈജുവിനെയാണ് (പൊമ്മു 40) കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം ഇബ്രാഹിം എന്നയാളെ വെട്ടിക്കൊന്ന കേസിലാണ് ശിക്ഷ. ബൈജു മദ്യപിച്ച നിലയിലായിരുന്നതിനാല്‍ ഇന്നലത്തെ വിധി ഇന്നത്തേക്കു മാറ്റുകയായിരുന്നു. അമ്പലത്തില്‍ തേങ്ങ ഉടയ്ക്കാന്‍ പോയെന്നായിരുന്നു കോടതിയില്‍ അഭിഭാഷകന്റെ മറുപടി.
കൊലക്കേസില്‍ കോടതി വിധി പറയാനിരിക്കെയാണ് ബൈജു മുങ്ങിയത്. അറസ്റ്റു ചെയ്ത് ഹാജരാക്കാന്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചതോടെ വീട്ടിലെത്തിയ പൊലീസ് കണ്ടത് അടിച്ചു ഫിറ്റായ പ്രതിയെ. വിധിക്കു മുന്‍പായി മദ്യപിക്കാന്‍ പോയെന്നായിരുന്നു വിശദീകരണം. തുടര്‍ന്ന് മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി.
മംഗലപുരത്തെ വ്യാപാരി കൊയ്ത്തൂര്‍ക്കോണം സ്വദേശി ഇബ്രാഹിമിനെ (64) 2022 ജൂണ്‍ 17 നു വെട്ടിക്കൊലപ്പെടുത്തിയെന്നാണ് ബൈജുവിനെതിരായ കേസ്. മദ്യലഹരിയിലായിരുന്ന പ്രതി കടയില്‍ നിന്ന് സാധനം വാങ്ങിയതിന്റെ പണം നല്‍കാതെ തര്‍ക്കിച്ചെന്നും ഇബ്രാഹിം ഇടപെട്ടു സംസാരിച്ചത് പ്രതിയെ പ്രകോപിതനാക്കിയെന്നുമാണ് കേസ്. ആറാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.വിഷ്ണുവാണു കേസ് പരിഗണിച്ചത്. കേസ് രണ്ടു തവണ കൂടി കോടതി പരിഗണിച്ചപ്പോഴും പ്രതി എത്താഞ്ഞതിനെത്തുടര്‍ന്നായിരുന്നു വാറണ്ട്. ജാമ്യത്തിലാണു പ്രതി വിചാരണ നേരിട്ടത്.