പ്രതിഷേധക്കാരെ പിരിച്ചുവിടിനാണ് പൊലീസ് കണ്ണീര്‍ വാതക ഷെല്‍ പ്രയോഗിച്ചത്. എന്നാല്‍ അത് പൊലീസുകാര്‍ക്ക് തന്നെ കുരുക്കായി.
ബാരിക്കേഡിനു സമീപം നിന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു പ്രവര്‍ത്തകര്‍. അതിനിടയിലേക്കാണ് കണ്ണീര്‍ വാതക ഷെല്‍ എറിഞ്ഞത്. അതോടെ പ്രതിഷേധക്കാര്‍ ചിതറിയോടി, എന്നാല്‍ കൂട്ടത്തില്‍ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകൻ നിലത്തു നിന്ന് ഷെല്‍ എടുത്ത് പൊലീസിനു നേരെ എറിയുകയായിരുന്നു. ഇതോടെ പൊലീസുകാര്‍ പലവഴിക്ക് ചിതറിയോടി. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ കെ എസ് യു പ്രവര്‍ത്തകരെ മാറ്റുന്നതിനിടയില്‍ ഈസ്റ്റ്ഹില്‍ ഫിസിക്കല്‍ എജ്യുക്കേഷൻ കോളജ് യൂണിറ്റ് പ്രസിഡന്റ് ജോയല്‍ ആന്റണിയെ ഡിസിപി കെ ഇ ബൈജു കഴുത്തിനു പിടിച്ചു ഞെരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ച്.