KeralaNEWS

ചിറ്റൂര്‍ ആശുപത്രിക്ക് കിഫ്ബി വഴി 10.29 കോടി കൂടി അനുവദിച്ചു

പാലക്കാട്: ചിറ്റൂര്‍ താലൂക്ക് ആശുപത്രിക്ക് കിഫ്ബി വഴി 10.29 കോടി രൂപ കൂടി അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.

നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന പുതിയ കെട്ടിടങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിനും മെഡിക്ക‍ൽ  ഉപകരണങ്ങളും ഫര് ‍ ണിച്ചറുകളും വാങ്ങുന്നതിനുമായാണ് തുക അനുവദിച്ചിരിക്കുന്നത്.

ഏഴ് നിലകളുള്ള പ്രധാന ആശുപത്രി ബ്ലോക്ക്, മോര്‍ച്ചറി കെട്ടിടം, സബ് സ്റ്റേഷന്‍ കെട്ടിടം, പമ്ബ് റൂം, ഡിജി റൂം എന്നിങ്ങനെ 70.51 കോടി രൂപയുടെ വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കി വരുന്നത്. 50.47 കോടി രൂപയുടെ സാമ്ബത്തികാനുമതി കിഫ്ബി നേരത്തെ അനുവദിച്ചിരുന്നു. ഇത് കൂടാതെയാണ് ഇപ്പോള്‍ 10.29 കോടി രൂപ അനുവദിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Signature-ad

10,159 സ്‌ക്വയര്‍മീറ്റര്‍ വിസ്തൃതിയുള്ള പ്രധാന ആശുപത്രി ബ്ലോക്കില്‍ 220 കിടക്കകളാണ് സജ്ജമാക്കുന്നത്. ഗ്രൗണ്ട് ഫ്ളോറില്‍ അത്യാഹിത വിഭാഗം, എക്സ്റേ, സിടി സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍, അള്‍ട്രാസൗണ്ട് സ്‌കാന്‍, മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍, ട്രോമ ഐസിയു, ട്രയാജ്, ലബോറട്ടറി എന്നിവയാണുണ്ടാവുക. ഒന്നാം നിലയില്‍ ഒപി വിഭാഗങ്ങള്‍, സ്പെഷ്യാലിറ്റി ഒപികള്‍, ഓഫീസ്, രണ്ടാം നിലയില്‍ ജനറല്‍ വാര്‍ഡുകള്‍, ഐസൊലേഷന്‍ വാര്‍ഡുകള്‍, മൂന്നാം നിലയില്‍ ഓര്‍ത്തോ വാര്‍ഡുകള്‍, ഇഎന്‍ടി വാര്‍ഡ്, ഡയേറിയ വാര്‍ഡ്, പീഡിയാട്രിക് വാര്‍ഡ്, നാലാം നിലയില്‍ പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ്, ജനറല്‍ ഐസിയു, സര്‍ജിക്കല്‍ ഐസിയു, സര്‍ജിക്കല്‍ വാര്‍ഡുകള്‍, അഞ്ചാം നിലയില്‍ ഓര്‍ത്തോ, ഒഫ്ത്താല്‍മിക്, എമര്‍ജന്‍സി, ഇഎന്‍ടി, ജനറല്‍, സര്‍ജറി തുടങ്ങിയ 5 ഓപ്പറേഷന്‍ തീയറ്ററുകള്‍, ആറാം നിലയില്‍ എ.എച്ച്‌.യു., ലോണ്‍ട്രി, ആര്‍ഒ പ്ലാന്റ്, സ്റ്റോര്‍ എന്നിവയാണുണ്ടാകുക.

Back to top button
error: