കൊല്ലം: നമ്പർ തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി പണം തട്ടിയ കേസിലെ പ്രതി പിടിയില്‍. കടയ്‌ക്കലിലാണ് സംഭവം. വലിയങ്കോട് സ്വദേശി മനുവാണ് അറസ്റ്റിലായത്.
ലോട്ടറി വില്‍പ്പനക്കാരനായ ജയകുമാറിനെ പറ്റിച്ചാണ് പ്രതിയായ മനു പണം തട്ടിയത്. കഴിഞ്ഞ ദിവസമാണ് സംഭവം.
മനു എടുത്തത് wk557048 എന്ന നമ്ബര്‍ ലോട്ടറിയാണ്. എന്നാല്‍ wk557043 എന്ന നമ്ബറിന് 2,000 രൂപ അടിച്ചിരുന്നു. ഇക്കാര്യം മനസ്സിലാക്കിയ പ്രതി തന്റെ പക്കലുണ്ടായിരുന്ന ലോട്ടറിയുടെ അവസാനത്തെക്കമായ 8 എന്ന നമ്ബര്‍ തിരുത്തി മൂന്നാക്കി ലോട്ടറി കച്ചവടക്കാരന് കൊടുത്ത് പണം തട്ടുകയായിരുന്നു.
പിന്നീട് ലോട്ടറി എജൻസിക്ക് ടിക്കറ്റ് നല്‍കി സ്‌കാൻ ചെയ്തപ്പോഴാണ് നമ്ബര്‍ തിരുത്തിയ വിവരം ജയകുമാര്‍ അറിയുന്നത്. ഉടൻ തന്നെ കടയ്‌ക്കല്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് സിസിടിവിയുടെ സഹായത്താല്‍ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ വഞ്ചനാകുറ്റമുള്‍പ്പടെ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.