KeralaNEWS

സേനയില്‍ ആവശ്യത്തിന് ആളില്ല; ജോലിഭാരം താങ്ങാനാവാതെ പൊലീസുകാര്‍

തിരുവനന്തപുരം: സേനയില്‍ ആവശ്യത്തിന് അംഗബലമില്ലാത്തതിനാല്‍ ജോലിഭാരം കൊണ്ട് പൊറുതിമുട്ടി പൊലീസുകാര്‍. 484 ലോക്കല്‍ പൊലീസ് സ്റ്റേഷനുകളിലായി സംസ്ഥാനത്തുള്ളത് 24,000 പൊലീസുകാര്‍ മാത്രമാണ്. ദൈനംദിന ജോലിക്ക് പുറമേ മറ്റു ജോലികള്‍ കൂടി വരുന്നതോടെ പൊലീസുകാരുടെ എണ്ണം പിന്നെയും കുറയും.

484 പൊലീസ് സ്റ്റേഷനുകളില്‍ 364ലും പൊലീസുകാരുടെ എണ്ണം 50ല്‍ താഴെയാണ്. ജനമൈത്രി പൊലീസ്, പിങ്ക് പൊലീസ് തുടങ്ങിയ വിഭാഗങ്ങളും വന്നു. അപ്പോഴും സേനയില്‍ ആള്‍ക്ഷാമം രൂക്ഷമാണ്. പല ദിവസങ്ങളിലും 18 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ട അവസ്ഥയിലാണ് പൊലീസുകാര്‍. പലപ്പോഴും അവധി പോലും ലഭിക്കാറില്ല.

Signature-ad

1984ലെ സ്റ്റാഫ് പാറ്റേണ്‍ ആണ് ഇപ്പോഴും തുടരുന്നത്. കാലോചിതവും ജനസംഖ്യാനുപാതികവുമായി തസ്തിക നിര്‍ണയിക്കണമെന്ന ആവശ്യമുയരാന്‍ തുടങ്ങിയിട്ട് നാളേറെയായി. അത്രയൊന്നുമില്ലെങ്കിലും കേസുകള്‍ക്ക് ആനുപാതികമായ അംഗബലമെങ്കിലും വേണമെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

 

 

Back to top button
error: