LIFELife Style

രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ആയുര്‍വേദ മാര്‍ഗ്ഗങ്ങള്‍

ണുപ്പുകാലം ഇങ്ങത്തെിപ്പോയ്. കാലാവസ്ഥ മാറുന്നതിനനുസരിച്ച് നമ്മള്‍ക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങളും വരാറുണ്ട്. പ്രത്യേകിച്ച് പനി, ജലദോഷം, കഫക്കെട്ട് എന്നിങ്ങനെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നമ്മള്‍ക്ക് വരുന്നത് പതിവാണ്. ഇവ ഇല്ലാതാക്കാനും നമ്മളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ആയുര്‍വേദ പ്രകാരം എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണം എന്ന് നോക്കാം.

ദഹനം
നമ്മളുടെ ദഹനം കൃത്യമായി നടന്നാല്‍ മാത്രമാണ് നമ്മള്‍ കഴിച്ച ആഹാരത്തില്‍ നിന്നും പോഷകങ്ങള്‍ നമ്മളുടെ ശരീരത്തില്‍ എത്തുകയുള്ളൂ. ആയുര്‍വേദ പ്രകാരം, ദഹനത്തിനെ സഹായിക്കുന്ന ആഹാരങ്ങള്‍ കഴിക്കാനാണ് പറയുന്നത്. എന്നാല്‍ പലപ്പോഴും ഒട്ടും ആരോഗ്യകരമല്ലാത്ത ആഹാരങ്ങള്‍ കഴിക്കുന്നതും അതുപോലെ തന്നെ തെറ്റായ ഭക്ഷണ കോമ്പിനേഷന്‍സ് എല്ലാം തന്നെ നമ്മളുടെ ദഹനത്തെ ബാധിക്കുന്നു. ഇത് പലവിധത്തിലുള്ള അസുഖങ്ങള്‍ വരുന്നതിനും കാരണമാകുന്നുണ്ട്.

Signature-ad

രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍

നല്ല ആഹാരങ്ങള്‍
ആയുര്‍വേദ പ്രകാരം നമ്മള്‍ ആഹാരത്തില്‍ ചേര്‍ക്കേണ്ട കുറച്ച് ഭക്ഷണസാധനങ്ങളുണ്ട്. അതില്‍ തന്നെ നെല്ലിക്ക, ഈന്തപ്പഴം, വെണ്ണ, നെയ്യ്, കശുവണ്ടി, ശര്‍ക്കര, തുളസി, മഞ്ഞള്‍, ഇഞ്ചി എന്നിവ നിങ്ങളുടെ ആഹാരത്തില്‍ ചേര്‍ക്കാന്‍ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ വളരെയധികം സഹായിക്കും. അതുപോലെ തന്നെ നിങ്ങള്‍ക്ക് നല്ല ആരോഗ്യം ലഭിക്കാനും ഇത് സഹായിക്കുന്നതാണ്.

ഹെര്‍ബല്‍ ടീ
നല്ല ഹെര്‍ബല്‍ ടീ കുടിക്കുന്നത് നമ്മളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ വളരെ നല്ലതാണ്. പ്രത്യേകിച്ച് തുളസി, കറുവാപ്പട്ട, ഗ്രാമ്പൂ, മഞ്ഞള്‍, കുരുമുളക് എന്നിവയെല്ലാം ചേര്‍ത്ത് തയ്യാറാക്കുന്നതോ, അല്ലെങ്കില്‍ അവയില്‍ ഏതെങ്കിലും ഒന്ന് മാത്രം ചേര്‍ത്ത് നിങ്ങള്‍ക്ക് നല്ല ഹെര്‍ബല്‍ ടീ തയ്യാറാക്കി കുടിക്കാവുന്നതാണ്. ഇത് ദഹനം മെച്ചപ്പെടുത്താനും ദഹന സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ അകറ്റാനും സഹായിക്കുന്നതാണ്. അതുപോലെ, നിങ്ങളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും അസുഖങ്ങളില്‍ നിന്നും ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്.

നസ്യ തെറാപ്പി
ആയുര്‍വേദത്തില്‍ പഞ്ചകര്‍മ്മ ചികിത്സയില്‍ നിലനില്‍ക്കുന്ന ഒരു ചികിത്സാരീതിയാണ് നസ്യം. ഇത് ചെയ്യാന്‍ കുറച്ച് നെച്ച്, അല്ലെങ്കില്‍ എള്ളെണ്ണ അല്ലെങ്കില്‍ വെളിച്ചെണ്ണ എന്നിവ എടുക്കണം. ഇവ കുറച്ച് തുള്ളികള്‍ മൂക്കില്‍ ഇറ്റിച്ച് ചെയ്യുന്ന ചികിത്സാരീതിയാണ് നസ്യം. വെറും വയറ്റില്‍ വേണം ഇത് ചെയ്യാന്‍. അതുപോലെ തന്നെ കുളിക്കുന്നതിന് മുന്‍പേ ഇത്തരത്തില്‍ നസ്യം ചെയ്യാനും ശ്രദ്ധിക്കണം. ഇത് ചെയ്യുന്നതിനായി ആദ്യം തന്നെ കിടക്കുക. അതിന് ശേഷം മൂക്കിലേയ്ക്ക് മേല്‍ പറഞ്ഞതില്‍ ഏതെങ്കിലും ഒന്ന് നല്, അല്ലെങ്കില്‍ 5 തുള്ളി ഒഴിക്കണം. ഇത് മൂക്കടപ്പും കഫക്കെട്ടും മാറാനും, ശരീരത്തില്‍ നിന്നും കഫം പോകാനും അതുപോലെ തന്നെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നുണ്ട്.അ

ഓയില്‍ പുള്ളിംഗ്
പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഓയില്‍ പുള്ളിംഗ് ചെയ്യുന്നവരാണ് എങ്കില്‍ ഇത് നിങ്ങളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും വളരെയധികം നല്ലതാണെന്ന് മനസ്സിലാക്കുക. കാരണം, വായയയിലാണാ ഏറ്റവുമധികം അണുക്കള്‍ ഇരിക്കുക. നമ്മളുടെ വായ വൃത്തിയല്ലെങ്കില്‍ അത് നമ്മളുടെ ആരോഗ്യത്തെ തന്നെ മൊത്തത്തില്‍ ബാധിക്കുന്നുണ്ട്. അതിനാല്‍, വായ വൃത്തിയാക്കി എടുക്കാന്‍ ഏറ്റവും നല്ലതാണ് ഓയില്‍ പുള്ളിംഗ്. ഇത് പല്ലുകളില്‍ നിന്നും അണുക്കളെ നീക്കം ചെയ്യുന്നതിനോടൊപ്പം പല്ലുകളിലെ പ്ലാക്ക് നീക്കം ചെയ്യാനും സഹായിക്കുന്നുണ്ട്. ഓയില്‍ പുള്ളിംഗ് ചെയ്യുന്നതിനായി ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ വായയില്‍ ഒഴിച്ച് അത് വായ കവിള്‍ കൊള്ളുന്നത് പോലെ വെളിച്ചെണ്ണ എല്ലാ ഭാഗത്തക്കും ആക്കി കുറച്ച് നേരം പിടിക്കണം. അതിന് ശേഷം പല്ല് തേച്ച് വായ ക്ലീനാക്കാവുന്നതാണ്.

 

 

 

 

Back to top button
error: